തമിഴ്‌നാട്ടില്‍ ആര്‍ക്കും വേണ്ടാത്ത
മീനുകള്‍ കേരളത്തിലേക്ക്;
വാങ്ങിക്കഴിച്ച്
പണി കിട്ടിയതിന് പിന്നില്‍....!!
തിരുവനന്തപുരം: കേരളത്തിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ വിതരണം ചെയ്ത് നിരവധി പേര്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായ മീനുകള്‍ എത്തിച്ചത് തമിഴ്‌നാട്ടില്‍ നിന്ന്.
ചെമ്പല്ലി വിഭാഗത്തില്‍പ്പെട്ട മീനുകള്‍ എത്തിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണെന്ന് ഫിഷറീസ് വകുപ്പ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലെ മീന്‍ കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ ഉപേക്ഷിച്ച മീനുകളാണ് കുറഞ്ഞ വിലയ്ക്ക് വാങ്ങി കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തിയത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലും പരിസരപ്രദേ ശങ്ങളിലും വില്‍പ്പന നടത്തിയ മീനുകള്‍ വാങ്ങിക്കഴിച്ച് നിരവധിപേരാണ് ഭക്ഷ്യവിഷബാധ ഉള്‍പ്പെടെ ബാധിച്ച് ആശുപത്രിയില്‍ ആയത്. കേട് സംഭവിച്ച മീനുകളാണ് വില്‍പ്പന നടത്തിയതെന്ന് ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. വിവിധ മീന്‍ ചന്തകളില്‍ നിന്ന് വാങ്ങിയ ചെമ്പല്ലി മീന്‍ കഴിച്ച് മുപ്പതോളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
കൊച്ചു കുട്ടികള്‍ക്കു മുതല്‍ വയോധികര്‍ക്കു വരെ ഭക്ഷ്യവിഷബാധ പിടിപെട്ടു.തമിഴ്‌നാട്ടില്‍ നിന്ന് മീന്‍ വില്‍ക്കുന്ന കമ്പനികളില്‍ നിന്ന് കേരളത്തിലെത്തിച്ച് കച്ചവടം നടത്താന്‍ സാധനം വാങ്ങുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കച്ചവടക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന മീന്‍, കേടാകാതിരിക്കാന്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള അപകടകാരിയായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന പരാതികളും വ്യാപകമാണ്.
ഫോര്‍മാലിന്‍ മൃതദേഹങ്ങള്‍ അഴുകാതെ സൂക്ഷിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുവാണ്. വേറെയും രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും പരാതികളുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന മീനുകളില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന പരാതി കാലങ്ങളായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ അതിര്‍ത്തി കടന്ന് ട്രെയിനിലും ലോറികളിലും എത്തുന്ന മീനുകള്‍ പരിശോധിക്കാന്‍ യൊതൊരു നടപടിയും സര്‍ക്കാര്‍തലത്തില്‍ സ്വീകരിക്കുന്നില്ല.
news courtesy :Kerala Kaumudi
കണ്ണടച്ച് മീൻ വാങ്ങുന്നവർ സൂക്ഷിച്ചോ?
തിരുവനന്തപുരത്ത് സംഭവിച്ചത്
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചെമ്പല്ലി അടക്കമുള്ള മീൻ കഴിച്ചവർക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. മീൻ കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ അളവിൽ കൂടുതൽ ഉപയോഗിച്ചതാണ് ഇതിന് കാരണമെന്നാണ് വിവരം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടും തദ്ദേശ സ്ഥാപനങ്ങൾ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
നെയ്യാറ്റിൻകര നഗരസഭ പരിധിയിലുള്ള വിവിധ മാർക്കറ്റുകളിലാണ് ഇത്തരം മീനുകൾ തകൃതിയായി വിൽപന നടത്തുന്നത്. ഇവിടെ ഒരു തരത്തിലുള്ള പരിശോധനകളും നടത്തുന്നില്ലെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഫോമാലിൻ, അമോണിയ തുടങ്ങിയ രാസപഥാർത്ഥങ്ങളാണ് മീൻ കേടാകാതിരിക്കാൻ വേണ്ടി ഉപയോഗിക്കുന്നതെന്നാണ് വിവരം. മൃതദേഹം അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോമാലിൻ. ഇതുകൂടാതെ മറ്റ് രാസവസ്തുക്കളും മീനുകളിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.
ഇത്തരം രാസവസ്തുകൾ ഉപയോഗിക്കുന്നതിന് കൃത്യമായ മാനദണ്ഡവും അളവുമുണ്ട്. അളവിൽ കൂടുതൽ ഉപയോഗിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങളുണ്ടാകുന്നതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുള്ള മീൻ പതിവായി കഴിക്കുന്നത് അൾസർ , കുടലിൽ അർബുദം ഉൾപ്പെടെ മാരക രോഗങ്ങൾക്കു കാരണമാകാം. തമിഴ്നാട്, കർണാടക, ഒഡിഷ, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം മീനുകൾ കൂടുതലായി കേരളത്തിലെത്തുന്നത്.
വിപണിയിൽ ലഭിക്കുന്ന മത്സ്യത്തിൽ പലതും പഴകിയതും രാസവസ്തുക്കൾ ഉപയോഗിച്ചതുമായതിനാൽ വിഷരഹിതമാണെന്നും കേടായത് അല്ലെന്നും ഉറപ്പാക്കി വാങ്ങാൻ ഏറെ ശ്രദ്ധിക്കണം. എളുപ്പം കേടാകുന്നതാണ് മത്സ്യം. കടൽ മത്സ്യങ്ങൾ പലപ്പോഴും പത്തുദിവസം കഴിഞ്ഞേ തുറുമുഖത്തെത്താറുള്ളൂ. അതുകൊണ്ടു തന്നെ മാർക്കറ്റുകളിൽ എത്തുന്നതിനു മുമ്പേ അവയുടെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ടാവും. അതുകൊണ്ട് കടൽ മത്സ്യങ്ങളിൽ കൃത്രിമത്തിന് സാദ്ധ്യത കൂടുതലാണ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











_h_small.jpg)



_h_small.jpg)

