വിഷരഹിത ഭക്ഷണം: 'ഭക്ഷ്യശ്രീ' പ്രസ്ഥാനത്തിന് വടകരയിൽ തുടക്കം; ഡോ. കെ.കെ.എൻ. കുറുപ്പ് നേതൃത്വം നൽകും

വിഷരഹിത ഭക്ഷണം: 'ഭക്ഷ്യശ്രീ' പ്രസ്ഥാനത്തിന് വടകരയിൽ തുടക്കം; ഡോ. കെ.കെ.എൻ. കുറുപ്പ് നേതൃത്വം നൽകും
വിഷരഹിത ഭക്ഷണം: 'ഭക്ഷ്യശ്രീ' പ്രസ്ഥാനത്തിന് വടകരയിൽ തുടക്കം; ഡോ. കെ.കെ.എൻ. കുറുപ്പ് നേതൃത്വം നൽകും
Share  
2025 Nov 19, 12:08 AM
vasthu
BHAKSHASREE

വിഷരഹിത ഭക്ഷണം:

'ഭക്ഷ്യശ്രീ' പ്രസ്ഥാനത്തിന്

വടകരയിൽ തുടക്കം;

ഡോ. കെ.കെ.എൻ. കുറുപ്പ്

നേതൃത്വം നൽകും

വടകര: 'ശുദ്ധമായ ഭക്ഷണം ജന്മാവകാശം' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ജനകീയ ബഹുജന സംഘടനയായ 'ഭക്ഷ്യശ്രീ' വടകര കേന്ദ്രമായി പ്രവർത്തനമാരംഭിച്ചു. 

capture

പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പിന്റെ നേതൃത്വത്തിലാണ് മായം, രാസമാലിന്യങ്ങൾ, കീടനാശിനി പ്രയോഗങ്ങൾ എന്നിവയില്ലാത്ത ഭക്ഷ്യോൽപ്പന്നങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രസ്ഥാനം രംഗത്തുവന്നത്.



haritham65

ഈ വിഷയത്തിൽ പൊതുജനങ്ങളിൽ ശക്തമായ അവബോധം സൃഷ്ടിക്കുക, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉറപ്പാക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഭക്ഷ്യശ്രീക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.



haritham98_1763490776

ജൈവ നേന്ത്രവാഴ ചിപ്‌സ് പദ്ധതിയുമായി 'ഭക്ഷ്യശ്രീ'

ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് സമൂഹം മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിൽ ജൈവ ഉൽപ്പന്നങ്ങൾക്കുള്ള വിപണി സാധ്യതകൾ വലിയ തോതിലാണ്. 

ഈ സാധ്യതകൾ മുന്നിൽക്കണ്ട്, ജൈവകൃഷി രീതിയിൽ വിളയിച്ചെടുത്ത നേന്ത്രവാഴ ചിപ്‌സ് വിപണിയിലെത്തിക്കാനുള്ള കർമ്മപദ്ധതിക്ക് 'ഭക്ഷ്യശ്രീ' തുടക്കം കുറിച്ചു.


haritham89

 പദ്ധതിയുടെ ആദ്യപടിയായി, കോവുക്കൽ കടവിനടുത്ത് പൂമാലികയിൽ വാഴക്കൃഷിക്ക് തുടക്കം കുറിച്ചു.

ഭക്ഷ്യശ്രീ സംസ്ഥാന ചെയർമാൻ ഡോ. കെ.കെ.എൻ. കുറുപ്പ് സ്വന്തം വീട്ടുപറമ്പിൽ വാഴത്തൈ നട്ടുകൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ഭക്ഷ്യശ്രീയുടെ സംസ്ഥാന ചെയർമാൻ ഡോ. കെ.കെ.എൻ. കുറുപ്പ്, സംസ്ഥാന ജനറൽ സെക്രട്ടറി ടി. ശ്രീനിവാസൻ, സംസ്ഥാന കോർഡിനേറ്റർ ദിവാകരൻ ചോമ്പാല ,പത്മനാഭൻ കണ്ണമ്പ്രത്ത് ,അഡ്വ. ലതികാ ശ്രീനിവാസൻ ,ഗീത സുധാകരൻ തുടങ്ങി നിരവധി പ്രവർത്തകരുടെ കൂട്ടായ്മയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.



haritham64

പദ്ധതിയുടെ നിർവ്വഹണത്തിനായി, കാർഷിക രംഗത്ത് നിരവധി അവാർഡുകൾ നേടിയ ഏറാമല കുന്നുമ്മക്കരയിലെ പ്രമുഖ ജൈവകർഷകൻ കണ്ണമ്പ്രത്ത് പത്മനാഭൻ ഭക്ഷ്യശ്രീയുമായി കൈകോർക്കും. ഇൻഫോസിസിന്റെ സഹസ്ഥാപനമായ ബെംഗളൂരു സരോജിനി ദാമോദർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അക്ഷയശ്രീ പുരസ്‌കാരം (50,000 രൂപയും പ്രശസ്തിപത്രവും) നേടിയ വ്യക്തിയാണ് പത്മനാഭൻ. 

ജൈവകർഷക സമിതിയുടെ സംസ്ഥാന സമിതി അംഗവും ജില്ലാ പ്രസിഡന്റുമായ ഇദ്ദേഹം പദ്ധതിയിൽ പങ്കാളികളാകാൻ താൽപ്പര്യമുള്ളവർക്ക് കൃഷി അറിവുകൾ പങ്കുവെക്കും.


 

haritham-cover_1763490871

കല്ലാമല കോവുക്കൽ കടവിനടുത്ത് ശ്രീമതി. ഗീതാസുധാകരൻ നടത്തുന്ന 'കോവിലകം ബനാന ചിപ്‌സ്' എന്ന സംരംഭം ജൈവ ഉൽപ്പന്നങ്ങളുടെ വിപണി സാധ്യതകൾക്ക് മികച്ച ഉദാഹരണമാണ്. 

ഇന്ത്യാ ഗവൺമെന്റിന്റെ അംഗീകാരമുള്ള മന്നൻ അഗ്മാർക് വെളിച്ചെണ്ണയിൽ നിർമ്മിക്കുന്ന 'കോവിലകം ബനാന ചിപ്‌സ്' ഗുണമേന്മയിൽ ഏറെ മുന്നിലാണ്.

haritham87

ജൈവ ഭക്ഷ്യോൽപ്പന്നങ്ങളുടെ ഉത്പാദനത്തിലൂടെ ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഭക്ഷ്യശ്രീ' മുന്നോട്ട് പോകുന്നത്.



 

haritham

നേന്ത്ര വാഴകൃഷിയിൽ പങ്കാളികളാകാൻ താൽപ്പര്യമുള്ളവർക്ക് കണ്ണമ്പ്രത്ത് പത്മനാഭൻ, കുന്നുമ്മക്കര എന്ന വിലാസത്തിലോ ഫോൺ: 9744889053 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

geetha-poster
maananpo
bhakshysree-cover-photo
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan