ശ്രീ .അപ്പുനെടുങ്ങാടി മലബാറിൻ്റെ ചരിത്രത്തിൽ ഒരു യുഗപുരുഷൻ
:എം . പി സൂര്യദാസ്
കോഴിക്കോട് : റാവു ബഹാദൂർ ടി.എം. അപ്പു നെടുങ്ങാടി മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ടി.എം. അപ്പു നെടുങ്ങാടി അനുസ്മരണവും പുരസ്കാരജേതാക്കൾക്കുള്ള ആദരവും വിപുലമായനിലയിൽ കോഴിക്കോട്ട് സംസ്ഥാന വിവരാവകാശ കമ്മിഷണർ പ്രൊഫ. ടി.കെ. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു
മലബാറിൻ്റെ ചരിത്രത്തിൽ ഒരു യുഗപുരുഷനായിരുന്നു ശ്രീ .അപ്പുനെടു ങ്ങാടി .
സാഹിത്യ സാംസ്കാരിക മേഖലയിലും വിദ്യാഭ്യാസ രംഗത്തും ഒപ്പം ബാങ്കിംഗ് രംഗത്തും ഒരുപോലെ അദ്ദേഹത്തിൻറെ കഴിവുകൾ പ്രകടിപ്പിക്കാനും തെളിയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ സവിശേഷത .
ദേശീയപ്രസ്ഥാനവും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഒക്കെ മലബാറിലേക്ക് കടന്നു വരുന്നതിനു മുൻപ് 1899 ലാണ് സാധാരണക്കാ
ർക്ക് ഒരു ബാങ്കിംഗ് സംവിധാനം വേണമെന്ന് ഒരേ ഉദ്ദേശത്തോടുകൂടി അപ്പു നെടുങ്ങാടിയുടെ നേതൃത്വത്തിൽ ആ കാലഘട്ടത്തിൽ നെടുങ്ങാടി ബാങ്ക് ആരംഭിച്ചത്.
തുടർന്നങ്ങോട്ട് ആ ബാങ്ക് ദക്ഷിണേന്ത്യയിലെ ഒന്നാംകിട ബാങ്കായി വളർന്നുയർന്നു .
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും അത്രമേൽ പ്രാധാന്യം നൽകി യവിദ്യാഭ്യാസവിചിക്ഷണൻ എന്ന ബഹുമതിയും അദ്ദേഹത്തിനുമാത്രം .
‘അപ്പു നെടുങ്ങാടിയും ബാങ്കിംഗ് മേഖലയും’ എന്ന വിഷയത്തിൽ മാതൃഭൂമി ന്യൂസ് എഡിറ്റർ എം.പി. സൂര്യദാസ് നടത്തിയ മുഖ്യ പ്രഭാഷണ ത്തിൽ അദ്ദേഹം വ്യക്‌തമാക്കി .
സാമൂതിരി രാജ പി.കെ. കേരളവർമ പുരസ്കാരം സമ്മാനിച്ചു.
പിഎൻബി സർക്കിൾ ഹെഡ് രാജീവ് കുമാർ പോദ്ദാർ പ്രശസ്തിപത്രം നൽകി.
ട്രസ്റ്റ് ചെയർമാൻ എൻ .വി .ബാബുരാജ് അധ്യക്ഷത വഹിച്ചു .മാനേജിംഗ് ട്രസ്റ്റി പി .കെ .ലക്ഷ്‌മിദാസ് , ട്രസ്റ്റി കെ .എം .ശശിധരൻ ,വി .ബാലമുരളി ,ആർട്ടിസ്റ്റ് മദനൻ ,അനിൽബാബു, മീരാപ്രതാപ് തുടങ്ങിയവർ പ്രസംഗിച്ചു .നടന്നു .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)





