90-കാരിയായ കൊച്ചിയമ്മയ്ക്ക് 'ബോചെ'യുടെ സ്നേഹവീട്; അനാഥരായ അഞ്ച് കുരുന്നുകൾക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ സമാധാനമായി ഉറങ്ങാം!

90-കാരിയായ കൊച്ചിയമ്മയ്ക്ക് 'ബോചെ'യുടെ സ്നേഹവീട്;  അനാഥരായ അഞ്ച് കുരുന്നുകൾക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ സമാധാനമായി ഉറങ്ങാം!
90-കാരിയായ കൊച്ചിയമ്മയ്ക്ക് 'ബോചെ'യുടെ സ്നേഹവീട്; അനാഥരായ അഞ്ച് കുരുന്നുകൾക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ സമാധാനമായി ഉറങ്ങാം!
Share  
2025 Nov 08, 07:20 PM
happy
vasthu
roja

വയനാട്: നിസ്സഹായതയുടെയും ദുരിതത്തിന്റെയും പടുകുഴിയിൽ വീണുപോയ ഒരു കുടുംബത്തിന് സാന്ത്വനമേകി ബോചെ (ബോബി ചെമ്മണൂർ). അമ്മയെ നഷ്ടപ്പെട്ട് അച്ഛൻ ജയിലിലായതോടെ അനാഥ ത്വത്തിലായ അഞ്ചു പിഞ്ചു കുഞ്ഞുങ്ങൾക്കും അവർക്ക് താങ്ങും തണലുമായ 90 വയസ്സുകാരി മുത്തശ്ശി കൊച്ചിയമ്മയ്ക്കും ഇനി തല ചായ്ക്കാൻ സ്വന്തമായി ഒരിടം!


അതിജീവനത്തിനായി കഷ്ടപ്പെട്ട ഈ കുടുംബത്തിന് സിപിഐഎം അഞ്ചുകുന്ന് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവ് കൂടിയായ ബോചെയുടെ സാമ്പത്തിക സഹായത്തോടെയാണ് മനോഹരമായ 'സ്‌നേഹവീട്' യാഥാർത്ഥ്യമായത്. കെല്ലൂർ പഴഞ്ചേരിക്കുന്നിൽ പണിതീർത്ത വീടിന്റെ താക്കോൽദാനം പട്ടികജാതി പട്ടികവർഗ്ഗ വികസന ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളുവും 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെ, സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീക്ക്, സിനിമാ സംവിധായക പ്രിയ ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ ദാനം നിര്‍വ്വഹിച്ചു.


ബോചെയുടെ ധനസഹായത്തോടെ സിപിഐഎം അഞ്ചുകുന്ന് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹവീട് നിര്‍മ്മിച്ച് നല്‍കിയത്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍. കേളു, കെല്ലൂര്‍ പഴഞ്ചേരി കുന്നിലാണ് വീട് സ്ഥിതി ചെയ്യുന്നത്. കമ്മിറ്റി അംഗങ്ങളായ കാസിം പുഴക്കല്‍, മുകുന്ദന്‍ പാട്ടിയം, എ. എന്‍. പ്രകാശന്‍, എ. ജോണി, കമറുന്നീസ മൊയ്തുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ഒരു അത്ഭുത കൈത്താങ്ങ്! വീട് നിർമ്മാണം പൂർത്തിയാകും വരെ, കൊച്ചിയമ്മയ്ക്കും കുട്ടികൾക്കും വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറിലെ പ്രത്യേക മഡ് ഹൗസിൽ താമസം ഒരുക്കി നൽകുകയും, കുട്ടികൾക്ക് സ്കൂളിൽ പോകാൻ വാഹനസൗകര്യം ഒരുക്കുകയും ചെയ്ത ബോചെയുടെ കരുതൽ ഈ ജീവകാരുണ്യ പ്രവർത്തനത്തെ കൂടുതൽ വിസ്മയകരമാക്കുന്നു. രാഷ്ട്രീയ നേതൃത്വവും പ്രമുഖ വ്യക്തികളും കൈകോർത്ത ഈ മാതൃകാപരമായ പ്രവർത്തനം, ദുരിതമനുഭവിക്കുന്നവർക്ക് എന്നും ഒരു പ്രതീക്ഷയായി നിലകൊള്ളും.

whatsapp-image-2025-10-29-at-09.49.30_5e5a01e0
MANNAN
VASTHU
THARANI
AJMI
AJMI
solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും അഴിമതി ഒരവകാശമായി മാറുന്നു  -കെ. ജയകുമാർ ഐ.എ. എസ് (റിട്ട)
THARANI
mamnan
vasthu
med
solar