കൊട്ടിയൂർ വൈശാഖോത്സവം:
ശബരിമല മാതൃകയിൽ വികസനം അനിവാര്യം.
; ഡോ ,കെ കെ എൻ കുറുപ്പ്
സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് നിർദേശം
കോഴിക്കോട്: വനത്തിനുള്ളിൽ, ബാവലിപ്പുഴയുടെ തീരത്ത് നടക്കുന്ന കണ്ണൂരിലെ പ്രസിദ്ധമായ കൊട്ടിയൂർ വൈശാഖോത്സവം ശബരിമലയുടെ മാതൃകയിൽ വികസിപ്പിക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. മഴക്കാലത്ത് രൗദ്രഭാവത്തിലൊഴുകുന്ന പുഴയുടെ കരയിലേക്ക് ലോകമെങ്ങുനിന്നും ദശലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന ഈ പുണ്യസ്ഥലത്ത്, വർധിച്ചുവരുന്ന തിരക്കിനനുസരിച്ച് സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കണമെന്നാണ് പ്രധാന നിർദേശം.
നാല്പത് ലക്ഷത്തിലധികം തീർത്ഥാടകർ
മേയ്-ജൂൺ മാസങ്ങളിലായി നടക്കുന്ന വൈശാഖോത്സവത്തിനായി 2024-ൽ നാല്പത് ലക്ഷത്തിലധികം തീർത്ഥാടകരാണ് കൊട്ടിയൂരിൽ എത്തിയത്. പ്രകൃതിയും മനുഷ്യനും ഒന്നാകുന്ന ഈ ദിനങ്ങളിൽ വർഷാവർഷം തീർത്ഥാടകരുടെ എണ്ണം വർധിക്കുമ്പോഴും, കാര്യക്ഷമമായ സുരക്ഷാ സംവിധാനങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്നതാണ് പ്രധാന പ്രശ്നം.
വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയപ്രകാശ് ഗുപ്ത, കാലിക്കറ്റ് സർവകലാശാല
മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പ്, പ്രൊഫ. ഗോവിന്ദവർമ രാജ, ഡോ. സന്തോഷ്, അഡ്വ. എ.എം. സന്തോഷ്, ബിപിൻദാസ് എന്നിവരടങ്ങിയ സമിതിയാണ് വികസന നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് സംസ്ഥാന സർക്കാരിനും മലബാർ ദേവസ്വം ബോർഡിനും സമർപ്പിച്ചത്.
NIT യിലെ പ്രൊഫ കസ്തുർബയും സംഘവും റിപ്പോർട്ട് തയ്യാറാക്കാൻ മുഖ്യ സഹകാരികൾ ,
പ്രധാന ആവശ്യങ്ങൾ:
റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്ന സുരക്ഷാ-സൗകര്യ മുൻഗണനകൾ താഴെ നൽകുന്നു:
അടിസ്ഥാന സൗകര്യങ്ങൾ: മെച്ചപ്പെട്ട നടപ്പാത, അന്നദാന മണ്ഡപം, ശൗചാലയങ്ങൾ, വിശ്രമ കേന്ദ്രം എന്നിവ ഉറപ്പുവരുത്തണം.
സുരക്ഷാ ചുമതല: പ്രകൃതിയെ ചൂഷണം ചെയ്യാത്ത രീതിയിൽ തീർത്ഥാടകർക്ക് സുരക്ഷയൊരുക്കേണ്ടത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അടിയന്തര ചുമതലയാണ്.
ഉദ്യോഗസ്ഥ നിയമനം: വൈശാഖോത്സവ കാലത്ത് കാര്യക്ഷമമായ ഏകോപനത്തിനായി ഒരു പ്രത്യേക ഐ.എ.എസ്. ഉദ്യോഗസ്ഥനെ നിയമിക്കണം.
ഡോ. കെ.കെ.എൻ. കുറുപ്പ് ,
സുപ്രീം കോടതിയിലെ മുതിർന്ന
അഭിഭാഷകൻ ജയപ്രകാശ് ഗുപ്ത,
ഫോട്ടോ :ഫയൽ കോപ്പി
പുഴ കടക്കാൻ കയർപ്പാലങ്ങൾ നിർമിക്കണം
ബാവലിപ്പുഴയ്ക്ക് കുറുകെയുള്ള പാലങ്ങളിൽ അധികമായി ആളുകൾ കയറിയാൽ അപകട സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ കയർപ്പാലങ്ങൾ നിർമിക്കാനാണ് ശുപാർശ. പ്രവേശനത്തിനും പുറത്തേക്കിറങ്ങാനുമായി രണ്ട് കയർപ്പാലങ്ങൾ നിർമിച്ചാൽ കൃത്യമായ ഏകോപനം സാധ്യമാകും.
മറ്റ് പ്രധാന നിർദേശങ്ങൾ:
അന്നദാന മണ്ഡപം: അക്കരെ കൊട്ടിയൂരിൽ താത്കാലിക അന്നദാന മണ്ഡപം തയ്യാറാക്കണം.
ബയോടോയ്‌ലറ്റ്: പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ബയോടോയ്‌ലറ്റുകൾ സ്ഥാപിക്കണം.
ഗതാഗതം: തീർത്ഥാടകരുടെ വാഹനങ്ങൾ നിർത്താൻ പ്രധാന ക്ഷേത്രപരിസരത്ത് സൗകര്യം ഒരുക്കണം. പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള മാർഗങ്ങൾ ഉൾപ്പെടുത്തണം.
കൊട്ടിയൂർ: ഐതിഹ്യവും ആചാരവും
ബാവലിപ്പുഴയുടെ ഇരു കരകളിലായി മുഖാമുഖം നിൽക്കുന്ന ഇക്കരെ കൊട്ടിയൂരും അക്കരെ കൊട്ടിയൂരും ചേർന്നതാണ് ഈ പുണ്യഭൂമി. ഉത്സവം നടക്കുന്നത് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ്.
പ്രത്യേകത: എല്ലാ വർഷവും ഉത്സവ ദിവസങ്ങളായ 28 ദിനരാത്രങ്ങളിൽ മാത്രമാണ് അക്കരെ കൊട്ടിയൂർ തുറക്കുക. ഇക്കരെ കൊട്ടിയൂർ ശിവക്ഷേത്രം എന്നും തുറന്നിരിക്കുന്ന ക്ഷേത്രമാണ്.
ആരാധനാ മൂർത്തി: ബാവലി പുഴയ്ക്ക് അക്കരെയുള്ള ഒരു സ്വയംഭൂലിംഗമാണ് ആരാധനാമൂർത്തി.
വാസ്തുവിദ്യ: സാധാരണ ക്ഷേത്രങ്ങളിൽ കാണുന്ന വാസ്തു നിർമ്മിതികളൊന്നും ഇവിടെയില്ല. പുഴയിൽ നിന്നു ശേഖരിക്കുന്ന വെള്ളാരം കല്ലുകൾ (മണിത്തറ) കൊണ്ടാണ് ശിവലിംഗത്തിന് പീഠം നിർമ്മിക്കുന്നത്. ഓലകൊണ്ട് താത്കാലിക ശ്രീ കോവിലും മറ്റും തീർക്കും.
ഡോ. കെ.കെ.എൻ. കുറുപ്പ് ,
അഡ്വ ,എ .എം സന്തോഷ്
ഫോട്ടോ :ഫയൽ കോപ്പി
ആചാരങ്ങൾ: നെയ്യാട്ടം (നെയ്യ് അഭിഷേകം) ത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. വയനാട്ടിലെ മുതിരേരി കാവിൽ നിന്ന് പള്ളിവാൾ എഴുന്നള്ളിച്ചു കൊണ്ടുവന്ന് സ്ഥാപിക്കുന്ന ചടങ്ങും പ്രധാനമാണ്.
ഇളനീരാട്ടം: രോഹിണി ആരാധനയാണ് ഏറ്റവും പ്രാധാന്യമുള്ള ദിവസം. ഇളനീർ വയ്പ്പ് എന്നും അറിയപ്പെടുന്ന കരിക്കു കൊണ്ടുള്ള അഭിഷേകവും വഴിപാടും പ്രസിദ്ധമാണ്. വഴിപാടായി ലഭിക്കുന്ന എല്ലാ കരിക്കുകളും വെട്ടി, അതിന്റെ മധുരവെള്ളം ശേഖരിച്ച് മുഖ്യ പൂജാരി ലിംഗത്തിൽ അഭിഷേകം ചെയ്യുന്ന ഇളനീരാട്ടത്തോടെയാണ് ഉത്സവം അവസാനിക്കുന്നത്. ഇത് പലപ്പോഴും മഴയത്തായിരിക്കും നടക്കുക.
നിലവിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കൊട്ടിയൂരിന്റെ തനതായ ഈ പ്രകൃതി സൗന്ദര്യവും ആചാരപ്പെരുമയും നിലനിർത്തിക്കൊണ്ട്, തീർത്ഥാടകർക്ക് ആവശ്യമായ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യമുള്ള വിഷയമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















