ജനകീയ സമരം വിജയം;
മുക്കാളിയിൽ അടിപ്പാത
കെ.കെ. രമ എം.എൽ.എ.
ഉദ്ഘാടനം ചെയ്തു
ചോമ്പാല:വടക്കേ മുക്കാളിയിലെ നാട്ടുകാരുടെ വർഷങ്ങളായുള്ള യാത്രാദുരിതത്തിന് വിരാമമിട്ട്, ജനകീയ കൂട്ടായ്മയുടെ ഫലമായി യാഥാർഥ്യമായ അടിപ്പാത ജനങ്ങൾക്കായി തുറന്നുകൊടുത്തു.
കനത്ത ആഘോഷച്ചടങ്ങുകളോടെ നടന്ന ചടങ്ങിൽ കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഇല്ലാതായ, മുക്കാളിയിൽനിന്ന് ആവിക്കര ഭാഗത്തേക്കുള്ള സുരക്ഷിതമായ അടിപ്പാത പുനഃസ്ഥാപിക്കണ മെന്ന നാട്ടുകാരുടെ ആവശ്യം 78 ദിവസത്തെ ശക്തമായ സർവകക്ഷി കർമസമിതിയുടെ സമരത്തിലൂടെയാണ് ദേശീയപാത അതോറിറ്റി അംഗീകരിച്ചത്.
അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിന്റെ അധ്യക്ഷത യിൽ ചേർന്ന യോഗത്തിൽ, കരിമരുന്നുപ്രയോഗവും മധുരം വിളമ്പലും ഉൾപ്പെടെയുള്ള ആഘോഷങ്ങളോടെയാണ് നാട്ടുകാർ അഭിമാന നിമിഷം ഏറ്റെടുത്തത്.
ജനകീയ സമിതി കൺവീനർ കെ. പി. ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
നാലര മീറ്റർ നീളത്തിലും രണ്ടു മീറ്റർ ഉയരത്തിലുമാണ് അടിപ്പാത നിർമിച്ചിരിക്കുന്നത്. ആവിക്കരയിൽനിന്നുള്ള യാത്രക്കാർക്കും 'റൈറ്റ് ചോയ്‌സ്' പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും കടലോര മേഖലയിലുള്ളവർക്കും ഇനി അടിപ്പാത വഴി മുക്കാളി ടൗണിലെത്താൻ സുഗമമാകും.
ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ അടിപ്പാതയിൽ മേൽക്കൂര, വെളിച്ചസംവിധാനം, വെള്ളക്കെട്ടിന് പരിഹാരമായി മോട്ടോർ സംവിധാനം, സി.സി.ടി.വി. സൗകര്യം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ കൈകോർത്തുനിന്ന ജനകീയപ്രവർത്തകരെ യോഗത്തിൽ മുക്തകണ്ഠം പ്രശംസിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം നിഷ പി. പി., ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. കെ. പ്രീത, റീന രയരോത്ത്, എം. പ്രമോദ്, കെ. കെ. സാവിത്രി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ. ടി. ശ്രീധരൻ, കെ. പി. വിജയൻ, പി. പി. ശ്രീധരൻ, ഹാരിസ് മുക്കാളി, പി. എം. അശോകൻ, പ്രദീപ് ചോമ്പാല, കെ. എ. സുരേന്ദ്രൻ, പി. നിജിൻ ലാൽ, ഷംസീർ ചോമ്പാല, പുരുഷു രാമത്ത്, വ്യാപാരി സംഘടനയെ പ്രതിനിധീകരിച്ച് പി. കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
മുക്കാളി ടൗണിലൂടെ കടന്നുപോകുന്ന പഴയ ദേശീയപാതയിലെ ടാറിങ്ങിനും ഡ്രൈനേജ് നിർമാണത്തിനുമായി 90 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി എം.എൽ.എ. ചടങ്ങിൽ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)
















