കമ്യൂണിസ്റ്റുകാർ ആൾ ദൈവങ്ങളെ പുണരുന്നത് തെറ്റായ സന്ദേശം : അജിത് കൊളാടി

കമ്യൂണിസ്റ്റുകാർ ആൾ ദൈവങ്ങളെ പുണരുന്നത് തെറ്റായ സന്ദേശം : അജിത് കൊളാടി
കമ്യൂണിസ്റ്റുകാർ ആൾ ദൈവങ്ങളെ പുണരുന്നത് തെറ്റായ സന്ദേശം : അജിത് കൊളാടി
Share  
2025 Oct 19, 10:00 PM
mannan
elux

കമ്യൂണിസ്റ്റുകാർ ആൾ ദൈവങ്ങളെ പുണരുന്നത് തെറ്റായ സന്ദേശം

: അജിത് കൊളാടി

ഇരിട്ടി: ശ്രീനാരായണ ഗുരുവും, സഹോദരൻ അയ്യപ്പനും, പി.കൃഷ്ണപ്പിള്ളയും ജനിച്ച മണ്ണിൽ പുരോഗമനകാരികളെന്നവകാശപ്പെടുന്ന ഭരണാധികാരികൾ വാരിപ്പുണരുന്നത് ബ്രാഹ്മണ്യത്തിലേക്കുള്ള തിരിച്ച് പോക്കിനെയാണ് സൂചിപ്പിക്കുന്നതെന്ന് പ്രമുഖ യുക്തിചിന്തകൻ അജിത് കൊളാടി അഭിപ്രായപ്പെട്ടു.

അബദ്ധ ജഢിലമായ ചിന്തകൾക്കുടമകളാണിവർ. 

ചിന്താശേഷിയെ പ്രോജ്വലിപ്പിക്കുന്നതിന്,

 പ്രാകൃത ചിന്തകൾക്കെതിരെ ആശയദൃഢതയുണ്ടാവണം. മുഗളന്മാർ കടന്നുവന്ന അതേ വഴിയിലൂടെ തന്നെയാണ് മുമ്പ് ആര്യൻമാരും കടന്നുവന്നതെന്ന് മറക്കരുത്.

 എന്നാലിപ്പോൾ ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യുകയാണ്. മഹാഭാരതത്തിലോ , രാമായണത്തിലോ, ഉപനിഷത്തുകളിലോ ,വേദങ്ങളിലോ ഹിന്ദുവെന്ന വാക്ക് കാണാനാവില്ല. 

അനാചാരങ്ങളുടേയും, അന്ധവിശ്വാസങ്ങളുടേയും സംഗമ ഭൂമികയായി ഇന്ത്യ മാറുകയാണ്. ഹിന്ദു മതമെന്നത് ഒരു പ്രത്യേക മതമല്ലെന്നും, കേവലം ജീവിത രീതി മാത്രമാണെന്നും പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്. ഭാരതീയ തത്വചിന്തയാണ് ആന്തരികജ്ഞാനത്തെക്കുറിച്ച് ആദ്യമായി ലോകത്തോട് പറഞ്ഞതെന്ന് അജിത് കൊളാടി ചൂണ്ടിക്കാട്ടി.

ഇരിട്ടി പുന്നാട് സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ കേരള യുക്തിവാദി സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗംഗൻ അഴിക്കോട് അദ്ധ്യക്ഷതവഹിച്ചു.

മനോഹരൻ കൈതപ്രം സ്വാഗതവും, ടി.എ. ജോസഫ് നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനത്തിൽ എ.കെ. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങൽ കൃഷ്ണൻ സംഘടനാ റിപ്പോർട്ടും, കെ. ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. 

എ.കെ. നരേന്ദ്രൻ സ്വാഗതവും, കെ.വി. മനോജ് കുമാർ നന്ദിയും പറഞ്ഞു. സാംസ്ക്കാരിക ജാഥയുമുണ്ടായി.

whatsapp-image-2025-10-19-at-21.31.12_6ecd91aa

അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കണമെന്നും, വിദ്യാർത്ഥികളുടെ പഠനത്തെയടക്കം പ്രതികൂലമായി ബാധിക്കുന്ന മതസ്ഥാപനങ്ങളിൽ നിന്നുള്ള ശബ്ദ മലിനീകരണം തടയണമെന്നും, സർക്കാർ ശമ്പളം നൽകുന്ന സ്വകാര്യ സ്കൂളുകളിലെ നിയമനങ്ങൾ സർക്കാർ തലത്തിൽ നടത്തണമെന്നും കേരള യുക്തിവാദിസംഘം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


ചിത്ര വിവരണം: അജിത് കൊളാടി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-10-19-at-21.35.05_197e17e5

തിരുനാൾ ആഘോഷങ്ങളുടെ പതിനഞ്ചാം ദിനമായ ഇന്നലെ മുഖൃ കാർമീകനായ തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ജോസഫ് പാമ്പ്ളാനി പിതാവിനെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നു


download-(1)

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും 26ന്


പൊന്ന്യം :മുസ്ലിം സർവീസ് സൊസൈറ്റി(എം എസ് എസ് ) ചമ്പാട് യൂണിറ്റിൻ്റെയും തലശ്ശേരി മൂന്നാം മൈൽ കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും സംഘടിപ്പിക്കുന്നു.

ഒക്ടോബർ 26 ഞായറാഴ്ച രാവിലെ 8.30 മുതൽ ഉച്ചക്ക് 12 മണി വരെ പൊന്ന്യംപാലം റോഡ് പി എം മുക്കിലെ പി എം അഷ്റഫിൻ്റെ ഭവനത്തിൽ നടക്കും.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ മണിലാൽ ഉദ്ഘാടനം ചെയ്യും.


തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾക്ക് തലശ്ശേരി കോംട്രസ്റ്റ് നേത്ര സംരക്ഷണ ആശുപത്രിയിൽ വെച്ച് സൗജന്യമായി ശസ്ത്രക്രിയ ചെയ്തു നൽകും. ശസ്ത്രക്രിയക്കായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കോംട്രസ്റ്റ് ആശുപത്രിയിൽ നിന്നും ശസ്ത്രക്രിയയും ആശുപത്രിയിൽ നിന്നും തിരിച്ചു 

പോകുമ്പോൾ വീട്ടിൽ ഉപയോഗിക്കാനുള്ള മരുന്നും പൊടിപടലങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന കറുത്ത കണ്ണടയും സൗജന്യമായി ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും കണ്ണടകൾ നിർദേശിക്കുന്നവർക്ക് കോംട്രസ്റ്റ് കണ്ണട ഷോപ്പിൻ്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ (250 രൂപ മുതൽ 300 രൂപ വരെ) കണ്ണടകൾ വിതരണം ചെയ്യും.

വിവരങ്ങൾക്ക്: ഫോൺ: 97 4660 4190.


whatsapp-image-2025-10-19-at-21.40.16_3a6f5d4c

ഓണസംഗമവും

അനുമോദനവും


മാഹി: വെസ്റ്റ് പള്ളൂർ നന്മ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷപരിപാടി സംഘടിപ്പിച്ചു.

കോ ഒപ്പറേറ്റിവ് കോളേജ് ഹയർ

എഡ്യുക്കേഷൻ&ടെക്‌നോളജിയിൽ നടന്ന ചടങ്ങ് മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ്‌ കെ കുമാരൻ അധ്യക്ഷത വഹിച്ചു.

മന:ശാസ്ത്ര വിദഗ്ധൻ മനോജ്‌ മൈഥിലി മുഖ്യ ഭാഷണം നടത്തി.

ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ് ആൻഡ്

കലാംസ് വേൾഡ് റെക്കോർഡ്നേടിയ  

റിബിൻ -അമയ ദമ്പതികളുടെ മകൻ 3 വയസ്സ് കാരനായ ടി കെ റിഹാനെ എം എൽ എഅനുമോദിച്ചു.

വി സുമിത്രൻ മാസ്റ്റർ, ഷായിന, എം എം രമേശൻ സംസാരിച്ചു.

അസോസിയേഷൻ സെക്രട്ടറി വി പവിത്രൻ സ്വാഗതവും ട്രഷറര്‍ വി എൻ ജസ്‌ന സജീവൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: ടി കെ റിഹാനെ മാഹി എം എൽ എ രമേശ്‌ പറമ്പത്ത് അനുമോദിക്കുന്നു.


തലശ്ശേരിയുടെ റെയിൽവേ അവഗണന അവസാനിപ്പിക്കണം: 23 ട്രെയിനുകൾക്ക് സ്റ്റോപ്പില്ല; ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി വികസന വേദി

തലശ്ശേരി: ചരിത്ര നഗരമായ തലശ്ശേരിയോട് റെയിൽവേ അധികൃതർ കാണിക്കുന്ന നിരന്തരമായ അവഗണന ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് തലശ്ശേരി വികസന വേദി. ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ നിലവിൽ 23 ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാതെ കടന്നുപോകുന്നത് യാത്രക്കാരോടുള്ള അനീതിയാണെന്നും, അവഗണന തുടർന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും വികസന വേദി അധികൃതർ മുന്നറിയിപ്പ് നൽകി.

ഇതിൻ്റെ ഭാഗമായി തലശ്ശേരി വികസന വേദി പ്രസിഡൻ്റ് കെ.വി. ഗോകുൽ ദാസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് റെയിൽവേയുടെ നടപടികളെ കണക്കറ്റ് വിമർശിച്ചത്.

1901-ൽ രൂപീകൃതമായ തലശ്ശേരി സ്റ്റേഷനിൽ പ്രതിദിനം ശരാശരി 10 ലക്ഷം രൂപയുടെ വരുമാനവും 10,000-ത്തിനും 15,000-ത്തിനും ഇടയിൽ യാത്രക്കാരുണ്ട്. എന്നിട്ടും 23 ട്രെയിനുകൾക്ക് സ്റ്റോപ്പ് നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല.

റെയിൽവേയുടെ വാദം പൊളിയുന്നു

തലശ്ശേരി സ്റ്റോപ്പ് അനുവദിക്കാത്തതിന് റെയിൽവേ അധികൃതർ പറയുന്ന പ്രധാന കാരണം, തലശ്ശേരിയും കണ്ണൂരും തമ്മിൽ 21 കിലോമീറ്റർ മാത്രമാണ് ദൂരമെന്നതിനാലും, ഇത് റെയിൽവേയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു എന്നതുമാണ്. എന്നാൽ ഈ വാദം തെറ്റാണെന്ന് വികസന വേദി ചൂണ്ടിക്കാട്ടുന്നു.

"തിരുവനന്തപുരം-കൊച്ചുവേളി-മുംബൈ 'ഗരീബ് രഥ്' എക്സ്പ്രസ് ട്രെയിനിന്റെ റൂട്ട് പരിശോധിച്ചാൽ ഇത് വ്യക്തമാകും. കോട്ടയത്ത് നിന്ന് 18 കിലോമീറ്റർ അകലെയുള്ള ചങ്ങനാശ്ശേരിയിലും, അവിടെ നിന്ന് വെറും 8 കിലോമീറ്റർ അകലെയുള്ള തിരുവല്ലയിലും, തുടർന്ന് 19 കിലോമീറ്ററകലെ ചെങ്ങന്നൂരിലും 20 കിലോമീറ്ററകലെ കായംകുളത്തും 'ഗരീബ് രഥ്' സ്റ്റോപ്പുണ്ട്. ഈ സാഹചര്യത്തിൽ തലശ്ശേരിയുടെ കാര്യത്തിൽ മാത്രം ദൂരപരിധി ഒരു തടസ്സമായി ഉന്നയിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്," കെ.വി. ഗോകുൽ ദാസ് പറഞ്ഞു.

ചരിത്രപരമായ അവഗണനകൾ

തലശ്ശേരിക്ക് റെയിൽവേയുടെ കാര്യത്തിൽ മാത്രമല്ല, വികസനരംഗത്തും അവഗണന നേരിടേണ്ടി വന്നതായി വികസന വേദി പ്രസ്താവനയിൽ പറഞ്ഞു.

  • കോർപ്പറേഷൻ പദവി നിഷേധം: 1866-ൽ രൂപീകൃതമായ, കേരളത്തിലെ ആദ്യ മുനിസിപ്പാലിറ്റിയായിരുന്ന തലശ്ശേരിക്ക്, സംസ്ഥാനത്ത് ആറ് കോർപ്പറേഷനുകൾ വന്നിട്ടും കോർപ്പറേഷൻ പദവി നൽകാത്തത് ദുരൂഹമാണ്.
  • പാർലമെൻ്റ് മണ്ഡലം ആസ്ഥാനം നഷ്ടപ്പെട്ടത്: 1951 മുതൽ 1977 വരെ പാർലമെൻ്റ് നിയോജക മണ്ഡല ആസ്ഥാനമായിരുന്ന തലശ്ശേരിയുടെ പദവി നഷ്ടപ്പെടുത്തുകയും, അപ്രധാനമായിരുന്ന വടകര മണ്ഡലത്തിന്റെ ഭാഗമാക്കുകയും ചെയ്തത്, നഗരത്തിന്റെ വികസന സാധ്യതകൾക്ക് വലിയ തടസ്സമായെന്നും വികസന വേദി കുറ്റപ്പെടുത്തി.

ജനപ്രതിനിധികളുടെ പിന്തുണയില്ല എന്ന ധൈര്യത്തിലാണ് റെയിൽവേ ഈ അവഹേളനം തുടരുന്നതെങ്കിൽ, അതിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും തലശ്ശേരി വികസന വേദി മുന്നറിയിപ്പ് നൽകി.

(കെ.വി. ഗോകുൽ ദാസ്, പ്രസിഡൻ്റ്, തലശ്ശേരി വികസന വേദി)

whatsapp-image-2025-10-19-at-22.04.11_1f41269d

കെ.രാഘവൻമാസ്റ്ററുടെ

ഓർമ്മകൾക്ക് പ്രണാമം.


തലശ്ശേരി:സംഗീതസംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ,ഓർമ്മ ദിനത്തിൽതലശ്ശേരിബീച്ചിലെഅദ്ദേഹത്തിന്റെപ്രതിമയിൽപുഷ്പാർച്ചനനടത്തി.കെ.രാഘവൻമാസ്റ്റർഫൗണ്ടേഷൻസംഗീതകലാപഠനഗവേഷണകേന്ദ്രവുംഇന്ത്യൻപീപ്പിൾസ്തിയേറ്റർഅസോസിയേഷൻ-ഇപ്റ്റ-കണ്ണൂർജില്ലാകമ്മിറ്റിയുടയുംനേതൃത്വത്തിലായിരുന്നുപുഷ്പാർച്ചനയും,അനുസ്മരണവുംഗാനാർപ്പണവും.ഫൗണ്ടേഷൻപ്രസിഡന്റ്,വി.ടി.മുരളിഉദ്ഘാടനംചെയ്തു.ഇപ്റ്റജില്ലാപ്രസിഡന്റ്,വെലായുധൻഇടച്ചേരിയൻഅദ്ധ്യക്ഷതവഹിച്ചു.സുശീൽകുമാർതിരുവങ്ങാട്,അനിൽമാരാത്ത്,പൊന്ന്യംചന്ദ്രൻ,അഡ്വ.നിഷാദ്,ഹരീന്ദ്രൻകക്കാട്,അലികോഴിക്കോട്,ആർ.മുരളീധരൻ, ഗിരീശൻ,എന്നിവർസംസാരിച്ചു.പൊന്നമ്മ-കെ.പി.എ.സി,ജയൻപരമേശ്വരൻ,കെ.കുമാരൻ,പത്മനാഭൻപാനേരിച്ചാൽ,സുനിൽകുമാർ-കെ.വി.എന്നിവർ ഗാനാർച്ചന നടത്തി.

അഡ്വ.കെ.എം.ശ്രീശൻ സ്വാഗതവും എ.വത്സൻ നന്ദിയും പറഞ്ഞു.


mod-poster-mahe


ജവഹർ കലാ-കായിക കേന്ദ്രം

ഉദ്ഘാടനം ചെയ്തു


ന്യൂമാഹി: പരിമഠം കോൺഗ്രസ് ഓഫീസ് കേന്ദ്രീകരിച്ച് രൂപീകരിച്ച ജവഹർ പരിമഠം ആർട്സ് & സ്പോർട്സ് ടീമിൻ്റെ ഉദ്ഘാടനവും ബോധവത്ക്കരണ ക്ലാസും പ്രമുഖ വാഗ്മിയും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ സി.വി രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. കെ.പി. യൂസഫിൻ്റെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.കെ സജീഷ്, സി സത്യാനന്ദൻ, കരിമ്പിൽ സുനിൽ കുമാർ, കരിമ്പിൽ അശോകൻ തുടങ്ങിയവർ സംസാരിച്ചു. കരിമ്പിൽ ശിവരാജൻ, പരിമഠം അന്ത്രുമാൻ, കണ്ണൻ രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി. ജവഹർ പരിമഠം ഫുട്ബോൾ ടീമിന് ജഴ്സിയും ബോളും വിതരണം ചെയ്തു 

 നിരവധി ആളുകൾ ചടങ്ങിൽ സംബന്ധിച്ചു.


photo-mahe89

ഞായറാഴ്ചയിലെ മാഹി ബസലിക്ക പെരുന്നാളിന്റെ ദൃശ്യങ്ങൾ ആർട്ടിസ്റ്റ് സതീ ശങ്കറിന്റെ ക്യാമറയിൽ


mahe345

ഞായറാഴ്ചയിലെ മാഹി ബസലിക്ക പെരുന്നാളിന്റെ ദൃശ്യങ്ങൾ ആർട്ടിസ്റ്റ് സതീ ശങ്കറിന്റെ ക്യാമറയിൽ


whatsapp-image-2025-10-19-at-21.37.21_bec827c7

ഞായറാഴ്ചയിലെ മാഹി ബസലിക്ക പെരുന്നാളിന്റെ ദൃശ്യങ്ങൾ ആർട്ടിസ്റ്റ് സതീ ശങ്കറിന്റെ ക്യാമറയിൽ


manna-new
dr-kkn-bhakshysree-cover
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ആത്മീയതയും കമ്യുണിസവും  : ഗുരുദേവ് ശ്രീശ്രീ രവിശങ്കർ
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഉത്സവാരവം : ടി. ബി. ലാൽ
THARANI