മാഹി അതിർത്തിയിൽ സംഘർഷം: അഴിയൂരിലെ ഓട്ടോ തൊഴിലാളികൾ മാഹി ബസ്സുകൾ തടഞ്ഞു

മാഹി അതിർത്തിയിൽ സംഘർഷം: അഴിയൂരിലെ ഓട്ടോ തൊഴിലാളികൾ മാഹി ബസ്സുകൾ തടഞ്ഞു
മാഹി അതിർത്തിയിൽ സംഘർഷം: അഴിയൂരിലെ ഓട്ടോ തൊഴിലാളികൾ മാഹി ബസ്സുകൾ തടഞ്ഞു
Share  
2025 Sep 27, 12:40 AM
book

മാഹി അതിർത്തിയിൽ സംഘർഷം: അഴിയൂരിലെ ഓട്ടോ തൊഴിലാളികൾ മാഹി ബസ്സുകൾ തടഞ്ഞു

കേരള-പുതുച്ചേരി അതിർത്തി തർക്കം രൂക്ഷം; മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത നടപടി ഭീഷണി


മാഹി: മാഹി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള യാത്രാതർക്കം വീണ്ടും സംഘർഷത്തിലേക്ക്. അഴിയൂരിലെ(കേരളം)ഓട്ടോറിക്ഷാതൊഴിലാളികൾ, മാഹി റെയിൽവേ സ്റ്റേഷനിൽ സർവീസ് നടത്തുന്ന പുതുച്ചേരി സർക്കാർ (PRTC) - സഹകരണ ബസ്സുകൾ തടഞ്ഞതാണ് ഇന്നലെ അതിർത്തിയിൽ മണിക്കൂറുകളോളം സംഘർഷാവസ്ഥ സൃഷ്ടിച്ചത്.


റെയിൽവേ സ്റ്റേഷനിൽ ബസ്സുകൾക്ക് പെർമിറ്റില്ലെന്ന് വാദിച്ചാണ് വർഷങ്ങളായി സർവീസ് നടത്തുന്ന ബസ്സുകളെ ഓട്ടോ തൊഴിലാളികൾ തടഞ്ഞത്. ഇതിന് പിന്നാലെ, മാഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാരെയും സ്കൂൾ ബസ്സുകളേയും ഉൾപ്പെടെയുള്ള വാഹനങ്ങൾ കേരള അതിർത്തിയിൽ ഓട്ടോ തൊഴിലാളികൾ തടഞ്ഞുവെച്ചത് ഇരുവിഭാഗം ജനങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ ഒരു മണി വരെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നത്.


മാഹി ഭരണകൂടം കടുപ്പിച്ചു: കേരള ഓട്ടോകൾക്ക് പിഴ ഭീഷണി

പെർമിറ്റില്ലെങ്കിൽ 10,000 രൂപ പിഴ; "നിത്യേനയുള്ള വാഹനങ്ങൾ മാഹിയിൽ തടയും"

പ്രശ്നം രൂക്ഷമായതോടെ മാഹി ഭരണകൂടം കടുത്ത നിലപാടെടുത്തു. മാഹിയിലേക്ക് പ്രവേശിക്കുന്ന കേരള രജിസ്ട്രേഷൻ ഓട്ടോറിക്ഷകളെ മാഹി RTO തടയും എന്ന് മുന്നറിയിപ്പ് നൽകി. മാഹിയിൽ പ്രവേശിക്കാൻ പെർമിറ്റ് ഇല്ലാത്തതിന്റെ പേരിലാണിത്.


മോട്ടോർ വാഹന നിയമം സെക്ഷൻ 192 (A) പ്രകാരം പതിനായിരം രൂപ പിഴ ഈടാക്കുമെന്നും മാഹി RTO താക്കീത് ചെയ്തു. ഇതോടെ റെയിൽവേ സ്റ്റേഷനടുത്തുള്ള ഓട്ടോ തൊഴിലാളികൾ മാഹി അതിർത്തിയിലെത്തി RTO-യെ ചോദ്യം ചെയ്യുകയും ചെയ്തു.


മാത്രമല്ല, കേരള അധികൃതർ മാഹിയിലെ ബസ്സുകൾ തടഞ്ഞാൽ, നിത്യേന മാഹി വഴി കടന്നുപോകുന്ന കേരള വാഹനങ്ങൾ മാഹിയിലും തടയുമെന്നും മാഹി ഭരണകൂടം കർശന നിലപാട് പ്രഖ്യാപിച്ചു.


മാഹിയിലെ ഓട്ടോ സ്റ്റാൻഡുകളിലുള്ള ഓട്ടോറിക്ഷകളിൽ തൊണ്ണൂറ്റെട്ട് ശതമാനവും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ രജിസ്റ്റർ ചെയ്തവയാണ്. മാഹി രജിസ്ട്രേഷൻ ഓട്ടോകൾ വിരളമായ സാഹചര്യത്തിൽ, മാഹിയിലെ ഓട്ടോ സ്റ്റാൻഡുകളിൽ അന്യസംസ്ഥാന ഓട്ടോകൾ പാർക്ക് ചെയ്യേണ്ടതില്ല എന്ന നിലപാടിലേക്ക് മാഹി അധികൃതർ നീങ്ങാനുള്ള സാധ്യതയുണ്ട്.


 നവീകരണത്തിന് ശേഷം മാറിയ മുഖം, മാറിയ നിലപാട്

ദശാബ്ദങ്ങളായുള്ള ബസ് സർവീസ് മുടങ്ങി: അടിസ്ഥാന സൗകര്യം പോലും ലഭിക്കാതെ യാത്രക്കാർ

കേരളക്കരയിലെ അഴിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാഹി റെയിൽവേ സ്റ്റേഷനിലെ ബസ് പാർക്കിങ് പ്രശ്നം കഴിഞ്ഞ ഒന്നര മാസമായി അന്തർ സംസ്ഥാന പ്രശ്നമായി മാറിയിരിക്കുകയാണ്. റെയിൽവേ സ്റ്റേഷൻ നവീകരിച്ചതോടെയാണ് ഓട്ടോ ഡ്രൈവർമാരുടെ നിലപാട് മാറിയത്.


 വർഷങ്ങളായി സർവീസ് നടത്തുന്ന ബസ്സുകൾ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്നത് തങ്ങളുടെ ജോലി സാധ്യതയെ ബാധിക്കുന്നു എന്നാണ് ഓട്ടോ തൊഴിലാളികളുടെ പരാതി.


യാത്രക്കാർ ദുരിതത്തിൽ: കുറഞ്ഞ യാത്രാനിരക്കും കൃത്യമായ സർവീസും കാരണം റെയിൽവേ യാത്രക്കാരും വിദ്യാർത്ഥികളുമുൾപ്പെടെയുള്ള സാധാരണക്കാർ ആശ്രയിക്കുന്നതാണ് ഈ ബസ്സുകൾ. സ്വകാര്യ ബസ് സർവീസുകളില്ലാത്ത ഇവിടെ പൊതുയാത്രാ സംവിധാനം തടസ്സപ്പെട്ടത് ജനങ്ങൾക്ക് കടുത്ത ദുരിതമായി.


രാത്രി യാത്ര:

 സന്ധ്യ കഴിഞ്ഞാൽ ഓട്ടോറിക്ഷകൾ ഓട്ടം നിർത്തുന്നതിനാൽ രാത്രി 9 മണിക്ക് ശേഷം മാഹിയിൽ ട്രെയിനിറങ്ങുന്നവർക്ക് ഓട്ടോ ലഭ്യമല്ലാത്ത അവസ്ഥയാണ്. മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഈ ദുരവസ്ഥ, മാഹിയിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കാത്തതിന് ഒരു കാരണവുമാണ്.


whatsapp-image-2025-09-24-at-10.17.46_8657b4c9
manna-new
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
MEENA
MEENA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മനസ്സുകൾ തമ്മിലുള്ള സ്നേഹത്തിൻ്റെ പുനഃസമാഗമം
THARANI