ശ്രീനാരായണ ഗുരുവും മയ്യഴിയും: ജാതിരഹിത സമൂഹത്തെ ആകർഷിച്ച മഹാത്മാവ്

ശ്രീനാരായണ ഗുരുവും മയ്യഴിയും: ജാതിരഹിത സമൂഹത്തെ ആകർഷിച്ച മഹാത്മാവ്
ശ്രീനാരായണ ഗുരുവും മയ്യഴിയും: ജാതിരഹിത സമൂഹത്തെ ആകർഷിച്ച മഹാത്മാവ്
Share  
2025 Sep 24, 12:25 AM
vasthu
BOOK
BOOK
BHAKSHASREE

ശ്രീനാരായണ ഗുരുവും മയ്യഴിയും: ജാതിരഹിത സമൂഹത്തെ ആകർഷിച്ച മഹാത്മാവ്

മാഹി: ഫ്രഞ്ച് ഭരണകാലത്ത് അഞ്ചു തവണ മയ്യഴി സന്ദർശിക്കുകയും, അവിടുത്തെ ജാതി-മത വിവേചനമില്ലാത്ത സമൂഹം ഗുരുവിനെ ഏറെ ആകർഷിക്കുകയും ചെയ്തു. ഗുരുവും മയ്യഴിയും എന്ന ഗ്രന്ഥത്തിന്റെ കർത്താവും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ചാലക്കര പുരുഷുവിൻ്റെ വാക്കുകളിൽ, മൂന്ന് ഫ്രഞ്ച് മേയർമാർ ഗുരുവിന്റെ ആശയ പ്രചാരകരായിരുന്നു. ഗുരുവിന് ഫ്രഞ്ച് സംസ്ക്കാരത്തോടും സാഹിത്യത്തോടും ഏറെ താൽപര്യമുണ്ടായിരുന്നു.

മാഹിയുടെ സാംസ്കാരിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഗുരു, ഇവിടെ ഒരു ക്ഷേത്രം പണിയാനുള്ള സ്ഥലം അന്വേഷിച്ചതായും ചരിത്രമുണ്ട്.

ജഗന്നാഥ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സുപ്രധാന യോഗവും, കുമാരനാശാൻ പങ്കെടുത്ത ഏഴാമത് എസ്.എൻ.ഡി.പി. യോഗവും നടന്നത് മാഹിയിൽ വെച്ചായിരുന്നു. ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞ ഉടൻ ഗുരു ആരുമറിയാതെ എത്തിയത് മാഹിയിലായിരുന്നു. രണ്ടാമത്തെ ശ്രീനാരായണ മഠം സ്ഥാപിതമായതും ഇവിടെയാണ്.

ഗുരുദേവൻ വിശ്രമിച്ച മയ്യഴിപ്പുഴക്കരയിലെ മഞ്ചക്കൽ പാറയിൽ നടന്ന അനുസ്മരണ കൂട്ടായ്മയിൽ, ഗുരുധർമ്മപ്രചാരണ സഭയും എസ്.എൻ.ഡി.പി.യും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ചാലക്കര പുരുഷു 'ഗുരുവും മയ്യഴിയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സജിത്ത് നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജേഷ് അലങ്കാർ സമൂഹപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കല്ലാട്ട് പ്രേമൻ സ്വാഗതവും പി.സി. ദിവാന്ദനൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

വിവിധ YouTube ചാനലുകളിൽ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള വീഡിയോകൾ ലഭ്യമാണ്. ഈ വീഡിയോ ശ്രീനാരായണ ഗുരുവിൻ്റെ സമാധി ദിനത്തോടനുബന്ധിച്ച്ജഗന്നാക്ഷേത്രത്തിനടന്നപ്രാർത്ഥനയെക്കുറിച്ചുള്ളതാണ്

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan