ശുദ്ധമായ ഭക്ഷണം ജന്മാവകാശം.

ശുദ്ധമായ ഭക്ഷണം ജന്മാവകാശം.
ശുദ്ധമായ ഭക്ഷണം ജന്മാവകാശം.
Share  
2025 Sep 13, 11:24 PM
vtk
PREM

ശുദ്ധമായ ഭക്ഷണം ജന്മാവകാശം.


വിഷലിപ്തമായ ഭക്ഷണത്തിനെതിരായ ജനകീയ പ്രതിരോധം ലക്ഷ്യമിട്ട വടകര: ശുദ്ധമായ ഭക്ഷണം ജന്മാവകാശം എന്ന സന്ദേശവുമായി  'ഭക്ഷ്യശ്രീ' എന്ന പേരിൽ ഒരു ബഹുജനസംഘടന രൂപീകരിക്കുന്നു. ഇതിന്റെ കർമ്മപദ്ധതിക്ക് രൂപം നൽകുന്നതിനായി, 2025 ഒക്ടോബർ 11-ന് രാവിലെ 11 മണിക്ക് വടകര മുനിസിപ്പൽ പാർക്കിലെ മിനി കോൺഫറൻസ് ഹാളിൽ വെച്ച് ഒരു യോഗം ചേരും. 

കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലറും ചരിത്രകാരനുമായ ഡോ. കെ.കെ.എൻ. കുറുപ്പാണ് "ശുദ്ധ ഭക്ഷണം ജന്മാവകാശമാണ്" എന്ന മുദ്രാവാക്യമുയർത്തി ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്.


ഇന്ന് നമ്മുടെ തലമുറയെ കാർന്നു തിന്നുന്ന ഒരു ദുരന്തമായി വിഷലിപ്തമായ ഭക്ഷണം മാറിയിരിക്കുന്നു എന്നും, അമ്മമാരുടെ മുലപ്പാലിൽ പോലും വിഷാംശം കണ്ടെത്തുന്നത് ഈ പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു എന്നും സംഘാടകർ അറിയിച്ചു. ഈ ദുരവസ്ഥയെ തടയാൻ ഒരു ജനകീയ മുന്നേറ്റം അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.


ഭക്ഷ്യശ്രീ ബഹുജനസംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ശ്രീനിവാസൻ, ചീഫ് കോർഡിനേറ്റേഴ്‌സ് സത്യൻ മാടാക്കര ,ദിവാകരൻ ചോമ്പാല ,അഡ്വ .സന്തോഷ് എ എം എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ശുദ്ധമായ ഭക്ഷണം എല്ലാവരുടെയും അവകാശമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ഉദ്യമത്തിൽ പങ്കുചേരാൻ എല്ലാ സുമനസ്സുകളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.


കൂടുതൽ വിവരങ്ങൾക്കായി ടി. ശ്രീനിവാസൻ: 8075260180, (സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം) 

സത്യൻ മാടാക്കര ഫോൺ 8921364179, ദിവാകരൻ ചോമ്പാല 9895745432 ,അഡ്വ .സതോഷ് എ എം 944707974 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. 



bhakshysree-cover-photo
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
PREM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ശുദ്ധഭക്ഷണം: ജന്മാവകാശം
THARANI