പ്രായം ശരീരത്തിൽ മാത്രം, മനസ്സിൽ ഒരിക്കലുമില്ല ചോമ്പാലക്കാരിയുടെ സാക്ഷ്യപത്രം :ദിവാകരൻ ചോമ്പാല

പ്രായം ശരീരത്തിൽ മാത്രം, മനസ്സിൽ ഒരിക്കലുമില്ല ചോമ്പാലക്കാരിയുടെ സാക്ഷ്യപത്രം :ദിവാകരൻ ചോമ്പാല
പ്രായം ശരീരത്തിൽ മാത്രം, മനസ്സിൽ ഒരിക്കലുമില്ല ചോമ്പാലക്കാരിയുടെ സാക്ഷ്യപത്രം :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2025 Sep 11, 10:32 PM
book

പ്രായം ശരീരത്തിൽ മാത്രം,

മനസ്സിൽ ഒരിക്കലുമില്ല

ചോമ്പാലക്കാരിയുടെ സാക്ഷ്യപത്രം 

:ദിവാകരൻ ചോമ്പാല 


ജീവിതത്തിൻ്റെ വഴികളിൽ പ്രായം പലപ്പോഴും ഒരു വിലങ്ങ് തടി പോലെ തോന്നാറുണ്ട്.

ഇനി വൈകി, ഇനി തുടങ്ങാനാവില്ലഎന്ന ചിന്ത പലർക്കും സ്വപ്നങ്ങളെ മങ്ങിച്ചുകളയും.

പക്ഷേ, കാലത്തിൻ്റെ യും കലണ്ടറിൻ്റെയും കണക്കെടുപ്പുകൾ തള്ളി, ജീവിതം ഏതു ഘട്ടത്തിലും പുതുതായി വിരിയാം എന്ന് തെളിയിച്ച 

നിരവധി പേർ നമുക്ക് ചുറ്റിലുമുണ്ട്.

അവർ തന്നെ നമ്മെ പഠിപ്പിക്കുന്നത് പ്രായം ശരീരത്തിൽ മാത്രം, മനസ്സിൽ ഒരിക്കലുമല്ല.

 

ഗുരുവായൂരിലെ മേൽപ്പത്തുർ ഓഡിറ്റോറിയത്തിൽ അൻപത്തിരണ്ടാമത്തെ

വയസ്സിൽ കഥകളി യിലേയ്ക്ക് അരങ്ങേറ്റം നടത്തിയ ചോമ്പാലക്കാരി നർത്തകി മീനാകുറുപ്പ്, കലയ്ക്ക് പ്രായമില്ല എന്ന് തെളിയിച്ച്‌ നാടിന് അഭിമാനമായി.

 ഒപ്പം കഥകളി അരങ്ങേറ്റവുമായി വേദി പങ്കിട്ട സഹനർത്തകി സീന ഉണ്ണിയ്ക്കും ലഭിച്ച അംഗീകാരങ്ങളേറെ .

അമ്പത്തിരണ്ടാമത്തെ വയസ്സിലും കഥകളിവേഷമിട്ട് കളിവിളക്കിനുമുൻപി ൽ നിറഞ്ഞാടി മീനാകുറുപ്പ് എന്ന നർത്തകി .

ഒപ്പം പ്രായത്തിലിളയ സീനാഉണ്ണി എന്ന നർത്തകിയും .

ഗുരുവായൂരിലെമേൽപ്പത്തുർഓഡിറ്റോറിയത്തിൽ കഥകളി അരങ്ങേറ്റത്തിനെത്തിയതായിരുന്നു ഇവർ രണ്ടുപേരും.

 കൊച്ചിയിലെ കാക്കനാട് കേന്ദ്രമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ .കെ .കെ .എൻ.കുറുപ്പ് രക്ഷാധികാരിയായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിന്റെ മാനേജിംഗ് ഡയറക്ടർകൂടിയിയാണ് പ്രശസ്‌തനർത്തകിയും നാട്യഗുരുവുമായ ചോമ്പാലക്കാരി  ശ്രീമതി .മീനാകുറുപ്പ് .

ഗുരു കലാമണ്ഡലം അരവിന്ദ് ആയിരുന്നു ഇവരുടെ ഗുരുനാഥൻ .

ക്ഷണിതാക്കളടക്കമുള്ള കാണികളുടെ നീണ്ടനിരതന്നെയായിരുന്നു ഗുരുവായൂർ കിഴക്കെ നടയിലെ തത്സമയ വിസ്മയക്കാഴച് .

ബിഎസ്‌ എസ് ദേശീയപുരസ്‌കാരങ്ങളടക്കം നിരവധി പുരസ്‌ക്കാരങ്ങൾ ഇതിനകം ഈ നർത്തകിയെ തേടിയെത്തിയിട്ടുണ്ട് .

പ്രായം മറന്ന് അരങ്ങിൽ ആടിത്തിമിർത്ത നർത്തകിമാരെ പ്രേക്ഷകർ മുക്തകണ്ഠം പുകഴ്‌ത്തുകയുണ്ടായി.

kadhakali---meenakurupp-&-seena-unni

ഗുരുവായൂരിലെ മേൽപ്പത്തുർ ഓഡിറ്റോറിയത്തിൽ ശ്രീകൃഷ്ണ വേഷമിട്ട് കഥകളിയിലേയ്ക്ക് അരങ്ങേറ്റം നടത്തിയ മീനാകുറുപ്പിനും ഒപ്പം രുഗ്മിണി യായി വേദി പങ്കിട്ട സഹ നർത്തകി സീന ഉണ്ണിക്കും  “കലയ്ക്ക് പ്രായമില്ല” എന്ന് തെളിയിച്ച മാതൃകാനർത്തകിമാരെന്ന നിലയിൽ പുരസ്ക്കാരം നൽകി ആദരിക്കാൻ 85 കാരൻ ഡോ.കെ കെ .എൻ .കുറുപ്പ് അരുതായ്‌മക ളെല്ലാം മാറ്റിവെച്ച് ചോമ്പാലയിൽനിന്നും ഗുരുവായൂരിലെത്തുകയുണ്ടായി

സ്വപ്നങ്ങൾക്ക് പ്രായമില്ല. പ്രായം വെറും നമ്പർ മാത്രം .

ജീവിതം അവസാനിക്കുന്ന ദിവസം വരെ പുതുതായി തുടങ്ങാൻ കഴിയുന്നുണ്ട്.


meena-kurupp-and-anilkumar-pottekkad

കുട്ടിക്കാലം കളിപ്പാട്ടത്തിനായിരുന്നുവെങ്കിൽ, യൗവനം ഉത്തരവാദിത്ത ങ്ങൾക്കായിരിക്കും.

പക്ഷേ വാർദ്ധക്യം അത് വിശ്രമത്തിനല്ല, ജീവിതത്തെ വീണ്ടും ആഘോഷി ക്കാനുള്ള കാലഘട്ടം തന്നെയാണ്.

ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിൻറെ മാനേജിംഗ് ഡയറക്‌ടർ മീനാകുറുപ്പ് എന്ന കലാകാരി ,നർത്തകി, നാട്യഗുരു പറയുന്നതും അങ്ങിനെത്തന്നെ .

 ജീവിതം – അവസാന ശ്വാസം വരെയും പുതുതായി വിരിയുന്നൊരു പൂവാണെന്ന് വിശേഷിപ്പിക്കാനും അവർ മറന്നില്ല .

ചോമ്പാലക്കാരുടെ അഭിമാനമായ ഈ കലാകാരി മഹാകവി കുട്ടമത്തിൻ്റെ കോവ്ക്കൽ തറവാട്ടിലെ ഇളംതലമുറക്കാരികൂടിയാണ് .

ഭർത്താവ് ശ്രീ .അനിൽകുമാർ പൊറ്റെക്കാട് ഊരാളു ങ്കൽ ULCC യുടെ ക്വളിറ്റി കണ്ട്രോൾ സാങ്കേതിക വിഭാഗത്തിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്.

കൊച്ചിയിലൊരു കലാ സാംസ്ക്കാരിക കേന്ദ്രം: -


meena-kurup-with-dr-k-k-n-kurup-and-anilkumar-(-husband)-@gruvayur

2018-ൽ ഡോ. കെ. കെ. എൻ കറുപ്പ് രക്ഷാധികാരിയായും മകൾ മീന കുറുപ്പ് മാനേജിംഗ് ഡയറക്ടർ ആയും മറ്റു മൂന്നു പേർ ഗായത്രി, അഞ്ജലി, സന എന്നിവർ ഡയറക്ട്ടേഴ്സ് ആയും സ്ഥാപിച്ച ഇൻഡ്യൻ കൾച്ചറൽ ആൻ്റ് ഹെറിട്ടേജ് സെൻ്റർ (iCHC) എന്ന സ്ഥാപനത്തിൽ ഭരതനാട്യം, മോഹിനിയട്ടം, വെസ്റ്റേൺ ഡാൻസ് , മ്യൂസിക്, മാർഷ്യൽ ആർട്ട്സ്, ഇൻസ്ട്രുമെൻ്റൽ ക്ലാസ്സസ് എന്നിവ നടത്തി വരുന്നു.

കൂടാതെ അണ്ണാമലൈ യൂണിവേഴ്റ്റിയുടെ ഭരതനാട്യത്തിൽ ഡിഗ്രിയും മാസ്റ്റേഴ്സ് കോഴ്സുകളും, ഗവ. ഓഫ് ഇൻഡ്യയുടെ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകളും, തമിഴ്നാട് തഞ്ചാവൂർ , തമിഴ് യൂനിവേഴ്സിറ്റിയുടെ ഗ്രേഡ് കോഴ്സുകളും നടത്തിവരുന്നു.


VIDEO

https://www.youtube.com/watch?v=MjLx4u6vSZo

bhakshysree-cover-photo
whatsapp-image-2025-09-04-at-12.56.39_5c78394a

ആകർഷമായ ശൈലിയിൽ ഡോക്ടർ കെ കെ എൻ കുറുപ്പ് രചിച്ച് നൗറ ബുക്സ് പ്രസിദ്ധീകരിക്കുന്ന 

" ഒരു കടത്തനാടൻ വീരഗാഥ " ഇപ്പോൾ പ്രീ പബ്ലിക്കേഷൻ സ്കീമിൽ സ്വന്തമാക്കാം 

150 രൂപ മുഖവിലയുള്ള 

പുസ്തകം പ്രകാശനത്തിന് മുമ്പ് 100 രൂപ ക്ക്‌ നിങ്ങൾക്ക് ലഭിക്കാൻ മുകളിൽ കാണുന്ന നമ്പറിൽ 100 രൂപ ഗൂഗിൾ ചെയ്‌ത്‌ സ്ക്രീൻ ഷോട്ട് അയക്കുക


whatsapp-image-2025-09-04-at-12.56.39_5c78394a

കോഴിക്കോട് സർവകലശാല മുൻ വൈസ് ചാൻസലർ ഡോ: കെ. കെ.എൻ കുറുപ്പിന്റെ ഒരു വടക്കൻ വീരഗാഥയുടെ അൻപത് കോപ്പി ചിലവഴിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടു സമുന്നതനായ ഒരു വ്യക്തി പുസ്തകത്തിന്റെ വിലയായ 5000രുപ ഇന്നലെ സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ നൽകിയിരിക്കുന്നു.


ഡോ:എം.കെ.രശ്മി.

മാനേജിംഗ് ഡയറക്ടർ

ആയുർമന്ത്ര ഹോലിസ്റ്റിക് ഹോസ്പിറ്റൽ& റിസേർച്ച്‌ സെന്റർ .ഗോകുലം ടവർ, വടകര.

ഒരു വടക്കൻ വീരഗാഥ യുടെ 15 കോപ്പിക്കായി 1500 രൂപ ജിപേ ചെയ്തിരിക്കുന്നു


സഹൃദയരെ ...

പുസ്തക പ്രകാശനം 

ഒക്ടോബർ 11നു വൈകുന്നേരം 4 മണിക്ക്

വടകര മുനിസിപ്പൽ പാർക്കിൽ വെച്ചു നടത്തുവാൻ തീരുമാനിച്ച വിവരം ഏവരേയും അറിയിക്കുന്നു.




whatsapp-image-2025-09-04-at-12.56.39_5c78394a

ചരിത്രം തേടിയൊരു യാത്ര!

ചരിത്രമെന്നാൽ കേവലം ഭൂതകാലം മാത്രമല്ല, അത് ഓരോ ദേശത്തിന്റെയും ജീവനാണ്.

 ആ ജീവൻ തുടിക്കുന്ന കഥകളുമായി കേരളത്തിന്‍റെ പ്രിയപ്പെട്ട ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ് വീണ്ടും എത്തുന്നു. അദ്ദേഹത്തിന്‍റെ പുതിയ പുസ്തകം "ഒരു കടത്തനാടൻ വീരഗാഥ" നൗറ ബുക്സ് പ്രസിദ്ധീകരിക്കുന്നു.

കേരളത്തിന്‍റെ വീരപാരമ്പര്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച അദ്ദേഹത്തിന്‍റെ തൂലികയിൽ നിന്ന് പിറന്ന ഈ കൃതി, ഓരോ മലയാളിയുടെയും അഭിമാനമാണ്. സാധാരണക്കാരൻറെ ജീവിതത്തെ ചരിത്രത്തോട് ചേർത്ത് നിർത്തിക്കൊണ്ട്, ആയുർവ്വേദത്തിൻ്റെയും കൃഷിയുടെയും പൈതൃക വിജ്ഞാനങ്ങളെ ചരിത്ര സംബന്ധവും പഠനാർഹവുമായ നിലയിൽ വിവരിക്കുന്ന ഈ പുസ്‌തകം പുതിയൊരു വായനാനുഭവമാണ് നിങ്ങൾക്ക് സമ്മാനിക്കുന്നത്.


ഇപ്പോൾ തന്നെ പ്രീ-പബ്ലിക്കേഷൻ സ്കീമിൽ സ്വന്തമാക്കൂ!

യഥാർത്ഥ വില: ₹150

പ്രീ-പബ്ലിക്കേഷൻ വില: ₹100

നിങ്ങളുടെ കോപ്പി ഉറപ്പാക്കാൻ, ₹100 Google Pay ചെയ്ത് സ്ക്രീൻഷോട്ട് താഴെ കാണുന്ന നമ്പറിലേക്ക് അയക്കുക:

‪+91 9447454587‬

ചരിത്രസ്നേഹികൾക്കും വായനക്കാർക്കും ഇത് ഒരു അമൂല്യ സമ്മാനമായിരിക്കും. ഈ അസുലഭാവസരം നഷ്ടപ്പെടുത്താതിരിക്കുക.


whatsapp-image-2025-09-04-at-12.56.39_5c78394a

സഹൃദയരെ,

2008ൽ പ്രവർത്തനം ആരംഭിച്ച മഹാത്മാ ദേശാസേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം, ജൈവകലവറ, ഹരിതാമൃതം, ജൈവകൃഷിഎന്നിവ പ്രമുഖ ചരിത്രകാരൻ കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.കെ.എൻ.കുറുപ്പ് വിലയിരുത്തുകയാണ്. കഴിഞ്ഞ പതിനെട്ട് വർഷമായി 

നടന്നു വരുന്ന ഈ പരിപാടികൾ കടത്താനാടിൽ നിന്നും മറ്റു ദേശങ്ങളിൽ വ്യാപിക്കേണ്ടതാണ് എന്ന് അദ്ദേഹം പറയുന്നു. "ശുദ്ധമായ ഭക്ഷണം ജന്മാവകാശമാണ്" എന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയിരിക്കുകയാണ്. 

ആയതിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പുസ്തകം. പൈതൃക വിജ്ഞാനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന നിരവധി ലേഖനങ്ങൾ പുസ്തകത്തിലുണ്ട്. ഭാവിജീവിതത്തിന് പുത്തൻ പ്രതീക്ഷകൾ നൽകുവാൻ കഴിയുന്ന "ഒരു കടത്തനാടൻ വീരഗാഥ" എന്ന 

 പരമാവധി ആളുകളിലേക്ക് എത്തിക്കാൻ എല്ലാവരും ശ്രമിക്കണം. 

പുസ്തകത്തിന്റെ പ്രകാസനം2025 ഒക്ടോബർ 11നു വൈകുന്നേരം 5മണിക്കുവടകര മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുകയാണ്.

തദവസരതിൽ താങ്കളുടെയും സഹപ്രവർത്തകരുടെയും സജീവമായ പങ്കാളിത്തം സ്നേഹപുരസ്സരം ക്ഷണിക്കുന്നു.



ടി.ശ്രീനിവാസൻ

ചെയർമാൻ

9539157337


എൻ.കെ.അജിത്കുമാർ

ജനറൽ സെക്രട്ടറി

9207432590


പുസ്തകപ്രകാശനം വൈകുന്നേരം 4 മണിക്ക് മുനിസിപ്പൽ പാർക്ക്‌


പുസ്തക പ്രകാശനം 


ശ്രീ.കെ. പി. മോഹനൻ.എം.എൽ.എ

(മുൻ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി)

പുസ്തകം ഏറ്റു വാങ്ങുന്നത് : ഡോ:നിശാന്ത് തോപ്പിൽ 

(വാസ്തു ആചാര്യൻ)

അദ്ധ്യക്ഷൻ: ശ്രീ.സി.കെ.നാണു.

( മുൻ മന്ത്രി)

പുസ്തക പരിചയം

മണലിൽ മോഹനൻ

കോർഡിനേറ്റർ, ഹരിയാലി


 ആശംസ പ്രസംഗം


പി. പി.ദാമോദരൻ

 പുറന്തോടത്ത് ഗംഗാധരൻ

പി. ഹരീന്ദ്രനാഥ്

വീരാൻകുട്ടി

ഇ. വി. വത്സൻ

പ്രൊഫ: ഇസ്മായിൽ

ഡോ:എ. രബിജ

വൈദ്യൻ എം അബ്ദുള്ള

കെ. പി. ചന്ദ്രശേഖരൻ

 പി. കെ.കൃഷ്ണദാസ്

പ്രൊഫ:കെ.കെ.മഹമൂദ്

ടി.കെ.വിജയരാഘവൻ

പി.പി.രാജൻ

ടി.ശ്രീധരൻ

തയ്യുള്ളതിൽ രാജൻ

വി. പി.രമേശൻ

 സോമൻ മുതുവന

കെ.വി.മുഹമ്മദ്‌ ഗുരുക്കൾ

ഡോ:എം.കെ.രശ്മി

സി.എച്ച്‌.ശിവദാസ്

അടിയേരി രവീന്ദ്രൻ 

അഡ്വ: എ. എം.സന്തോഷ്‌

ഡോ:നിശാന്ത് പുതുപ്പണം 

കെ.കെ.ദിലീപ് കുമാർ

 ടി.കെ.ജയപ്രകാശ്

പ്രേംകുമാർ വടകര

എം.പദ്മലോചനൻ

അശ്വതി എം.കെ

കോമത്ത് രാജൻ

കണ്ണമ്പ്രത്ത് പദ്മനാഭൻ

സത്യൻ മാടാക്കര

ടി.ദാമോദരൻ

ശ്രീജിത്ത് പടിക്കൽ

ക്ലിന്റ് മനു

അശ്വന്ത് ബട്ടർഫ്ലൈ

രഘു ഇരിങ്ങൽ

രമേശ്‌ രഞ്ജനം

റസാഖ് കല്ലേരി

ദിവാകരൻചോമ്പാല 

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ശുദ്ധഭക്ഷണം: ജന്മാവകാശം
THARANI