കാണം വിറ്റും ഓണം ഉണ്ണണം ; ഓർമ്മയിലെ ഓണം അഡ്വ. സന്തോഷ് എ. എം.

കാണം വിറ്റും ഓണം ഉണ്ണണം ; ഓർമ്മയിലെ ഓണം അഡ്വ. സന്തോഷ് എ. എം.
കാണം വിറ്റും ഓണം ഉണ്ണണം ; ഓർമ്മയിലെ ഓണം അഡ്വ. സന്തോഷ് എ. എം.
Share  
2025 Sep 04, 10:38 PM
book

ഓണം, ഒരു നനവുള്ള ഓർമ്മ 

ഓണം, ഒരു കാലത്ത് മലയാളികൾക്ക് കേവലം ഒരാഘോഷം മാത്രമായിരുന്നില്ല; അത് ഗ്രാമീണ ജീവിതത്തിന്റെ നന്മയും ലാളിത്യവും വിളിച്ചോതുന്ന ഒരനുഭവമായിരുന്നു. 

അഡ്വ. സന്തോഷ് എ.എം എന്ന എഴുത്തുകാരൻ എഴുതിയ ഈ കുറിപ്പ്, പുതുതലമുറയ്ക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ആ ഓണക്കാലത്തിന്റെ നേർചിത്രമാണ്. 

ഇന്നത്തെ വാണിജ്യവത്കൃത ഓണത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ, ഗൃഹാതുരത്വം നിറഞ്ഞ ആ ഓർമ്മകളിലേക്ക് ഇത് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

പകിട്ടില്ലാത്ത ഓണക്കാലം

ഇന്നത്തെ ഓണം ഉപഭോഗസംസ്കാരത്തിന്റെ ഭാഗമാണ്. ആഴ്ചതോറും 'കുഴിമന്തി'യും ദിനംപ്രതി 'അൽഫാമും' ലഭിക്കുന്ന പുതിയ കാലത്ത്, ഒരു നേരത്തെ രുചികരമായ ഭക്ഷണം എന്നത് ഓണത്തിന്റെ മാത്രം പ്രത്യേകതയല്ലാതായി.

എന്നാൽ, നാല് പതിറ്റാണ്ടുകൾക്ക് മുൻപ്, പഞ്ഞക്കർക്കിടകം കഴിഞ്ഞെത്തുന്ന ഓണക്കാലം വയറുനിറയെ ഭക്ഷണം കഴിക്കാനും പുതിയ വസ്ത്രങ്ങൾ ധരിക്കാനുമുള്ള അവസരമായിരുന്നു. ഉരുളക്കിഴങ്ങിട്ട സാമ്പാർ പോലും ഓണത്തിന് മാത്രം വിളമ്പിയിരുന്ന ആ ലാളിത്യം ഇന്നത്തെ തലമുറക്ക് ഒരുപക്ഷേ സങ്കൽപ്പിക്കാൻ പോലും കഴിയില്ല.


ഓണം, ഒരു നനവുള്ള ഓർമ്മ

:അഡ്വ .സന്തോഷ് .എ .എം 

എൻ്റെ മനസ്സിൽ ഓണം നിറങ്ങളോടും ആർഭാടങ്ങളോടും കൂടിയുള്ള ഒരാഘോഷമായിരുന്നില്ല. 

മറിച്ച്, അത് ലാളിത്യത്തിന്റെയും സൗഹൃദത്തിന്റെയും ഓർമ്മകളാണ്. 

പാടത്തും പറമ്പിലും കാടുകളിലുമായി പൂക്കൾ തേടി അലഞ്ഞ കുട്ടിക്കാലം. 

കൊടിത്തൂവയുടെ പരാതിയും കാട്ടുമുല്ലയും അരിയാണിയും തേടിയുള്ള യാത്രകളും ഈ ഓർമ്മകളെ മനോഹരമാക്കുന്നു. 

ചേമ്പിലക്കുമ്പിളിൽ സൂക്ഷ്മതയോടെ ഇറുത്തെടുക്കുന്ന തുമ്പപ്പൂവും, തൊട്ടാവാടിയെയും കാരമുള്ളിനെയും വകവെക്കാതെ കാവിൽ നിന്ന് പറിച്ചെടുക്കുന്ന ശംഖുപുഷ്പങ്ങളും ആ കാലത്തിന്റെ വിശുദ്ധിയാണ് വിളിച്ചോതുന്നത്. 

നെൽവയലുകളിലെ വരമ്പിൽ മലർന്നുകിടന്ന് സന്ധ്യാനേരത്തെ ആകാശ കാഴ്ചകൾ കണ്ടതും, കൈകൂപ്പി നെൻമണി കൊറിക്കുന്ന അണ്ണാരക്കണ്ണനെ നോക്കി നിന്നതും ഈ ഓർമ്മകൾക്ക് കൂടുതൽ മിഴിവേകുന്നു.


ഓണം ഇന്ന് ഒരു വഴിപാടായി മാറുമ്പോൾ

എന്നാൽ ഇന്ന് ഈ ഓർമ്മകളെല്ലാം മാഞ്ഞുപോയിരിക്കുന്നു. സ്കൂൾ മൈതാനത്തെ 'വെല്ലക്കട്ടയും' പഞ്ചാരമണലും 'ബേബി ജില്ലിക്കും' ചുവന്ന മണ്ണിന് വഴിമാറി. കാട്ടുപൊന്തകളും കൈതക്കാടുകളും വയലുകളും ഓർമ്മകളിൽ മാത്രമായി. 

ആഞ്ഞിലിയും ആത്തയും പുന്നമരങ്ങളും ഇല്ലാതായിരിക്കുന്നു. നന്മയും വിശുദ്ധിയും നിറഞ്ഞ ഓണം നമ്മെ വിട്ടുപോയിട്ട് കാലം കുറച്ചായി.


കൊയ്യാൻ വയലുകളില്ല, പറക്കാൻ ഓണത്തുമ്പികളില്ല, പൂക്കളമിടാൻ കാട്ടുപൂക്കളോ മുറ്റങ്ങളോ ഇല്ല. ഊഞ്ഞാൽ കെട്ടാൻ മരങ്ങളില്ല. 

പൂ പറിക്കുന്നതിന് പകരം 'പൂ ഇറക്കുന്ന' ഇന്നത്തെ നവലിബറൽ ഓണം ഒരു വഴിപാടായി മാറിയിരിക്കുന്നു. കൃത്രിമ പൂക്കളും നിറങ്ങളും ഓണത്തിന്റെ തനിമ നശിപ്പിച്ചു.

 പ്രകൃതി പോലും പൂക്കാൻ മറന്നുപോയോ എന്ന് സംശയിക്കുന്ന ഈ കാലഘട്ടത്തിൽ ഓണം ഒരു ഓർമ്മപ്പെടുത്തലാണ്.


അതിജീവനത്തിന്റെ ഓണം

എല്ലാ മാറ്റങ്ങൾക്കിടയിലും ഓണം ഒരു ത്യാഗത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി നിലനിൽക്കുന്നു. പഴമയുടെ നന്മയും സ്നേഹവും നമുക്ക് നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ, ഈ ഓണം നമ്മുക്ക് അതിജീവനത്തിന്റെ കരുത്തോണമാകട്ടെ.

 വെറുപ്പും വിദ്വേഷവും മറന്ന്, പരസ്പരം സ്നേഹിക്കാനും പങ്കുവെക്കാനുമുള്ള ഓർമ്മപ്പെടുത്തലാകട്ടെ ഈ തിരുവോണം.


'നെല്ലോണമില്ലേലും നല്ലോണം തിരുവോണം തകർത്തോണം' എന്ന പ്രത്യാശയോടെ ലേഖകൻ പങ്കുവെച്ച ഈ ആശംസ, യഥാർത്ഥ ഓണം നമ്മുടെ ഉള്ളിനുള്ളിൽ എന്നും നിലനിൽക്കുന്നു എന്നതിന്റെ സൂചനയാണ്.


കാണം വിറ്റും ഓണം ഉണ്ണണം

; ഓർമ്മയിലെ ഓണം 

ഓണം, എനിക്ക് ഒരിക്കലും ഒരാഘോഷമായിരുന്നില്ല. അത് വറ്റാത്ത ഉർവരതയുടെ നനവുള്ള ഒരുപിടി ഓർമ്മകൾ മാത്രമാണ്. പകിട്ടിനേക്കാൾ ലാളിത്യമായിരുന്നു ഓണത്തിന്; സമൃദ്ധിയേക്കാൾ സൗഹൃദമായിരുന്നു; വിപണിയുടെ ഉണർവിനേക്കാൾ സ്വയം നിറവിനോടായിരുന്നു അതിന് ചായ്‌വ്.


പഞ്ഞ കർക്കിടക വറുതിക്ക് ശേഷം വയറുനിറച്ച് രുചിയുണ്ണുന്നതും പുതിയ കുപ്പായം കാണുന്നതും ഓണക്കാലത്താണെന്ന് പഴമക്കാർ പറഞ്ഞറിവുണ്ട്. ഉരുളക്കിഴങ്ങിട്ട സാമ്പാർ ഓണക്കാലത്ത് മാത്രമായിരുന്നത്രെ. ആഴ്ചതോറും 'കുഴിമന്തി'യും ദിനംതോറും 'അൽഫാമും' മാസത്തിൽ പുതുവസ്ത്രവും ഉള്ള പുതുതലമുറക്ക് 40 വർഷം മുമ്പത്തെ ശരാശരി മലയാളിയുടെ പഴയ ഓണത്തെക്കുറിച്ച് സങ്കൽപ്പിക്കാനാവില്ല.


വർഷങ്ങൾ കഴിഞ്ഞിട്ടും ഗൃഹാതുരത്വം ഉണർത്തുന്ന പഴയ ഓണ ഓർമ്മകളുടെ മിഴിവാർന്ന ചിത്രങ്ങൾ പതിപ്പിച്ച 'ഒരു ആൽബം' എൻ്റെ ഉള്ളിൽ ഇപ്പോഴും സൂക്ഷിപ്പുണ്ട്. 

പുത്തനുടുപ്പുകളുടെ കൊതിപ്പിക്കുന്ന മണം, പറങ്കിമാങ്ങ കറയുള്ള കുപ്പായമിട്ട് മൈതാനത്തിലെ പഞ്ചാരമണലിലെ ആട്ടകളി, വള്ളിച്ചെടിയുടെ വള്ളിയിൽ തൂങ്ങിയുള്ള ഊഞ്ഞാലാട്ടം, കാട്ടുമുല്ലയും അതിരാ ണിയും പെരേല പൂവും അരിപ്പൂവും കോളാമ്പിയും തേടിയുള്ള അലച്ചിലിൽ .

'പൂ പറിക്കരുത്' എന്ന ശാസന പോൽ കാലിൽ തട്ടുന്ന കൊടിത്തൂവയുടെ തീരാത്ത പരാതികൾ, സ്കൂളിൻ്റെ അതിരിൽ പൂക്കുന്ന മൈലാഞ്ചിക്കാടുകൾ, നെൽവയൽ മദ്ധ്യത്തിലെ വരി പൂക്കൾ, പാടത്തെ ചതുപ്പിൽ വിരിയുന്ന കാക്കപൂവ്, കരപ്പറമ്പിലെകൃഷ്‌ണകിരീടം , ചേമ്പില കുമ്പിളിൽ ക്ഷമയോടെ ഇറുത്തെടുക്കുന്ന വെളുത്ത നിറമുള്ള തുമ്പപ്പൂവ്, പേരറിയാത്ത ധാരാളം കാട്ടുപൂക്കൾ, തൊട്ടാവാടിയും കാരമുള്ളും വകവെക്കാതെ കാവ് തീണ്ടി കൈക്കലാക്കുന്ന ശംഖോമ പഴങ്ങൾ...


പാടത്തെ ചെറു ചാലുകളിൽ തിളങ്ങുന്ന നെറ്റിയാ പൊട്ടൻ, കൈതക്കാട്ടിൻ വേരിനുള്ളിൽ നിന്നെത്തിനോക്കുന്ന 'കൈച്ചിലും' മക്കളും, പൂമുഖ കാഴ്ചയിലെ പുലർമഞ്ഞ് വീണ തണുപ്പാർന്ന മങ്ങ് പുല്ലുകൾ, മഞ്ഞിൻ തുള്ളിയിലൂടെ നഗ്നപാദനായുള്ള പാഥേയ ഗ്രഹണം... പല നിറങ്ങളിൽ പൂക്കുന്ന പുന്നയും കാക്ക മരവും, അതിനുമപ്പുറം പാടവരമ്പിൽ മലർന്ന് കിടന്ന് സായന്തനങ്ങളിൽ കണ്ട് കൺകുളിർത്ത നിഗൂഢ സുന്ദര ആകാശ കാഴ്ചകൾ... കൈകൂപ്പി നെൻമണി കൊറിക്കുന്ന അണ്ണാരക്കണ്ണൻ... കൺവെട്ടത്ത് നിന്ന് ഇതെല്ലാം ഞൊടിയിടയിൽ മാഞ്ഞുപോയിരിക്കുന്നു.


എൻ്റെ സ്കൂൾ മൈതാനത്തിലെ 'വെല്ലക്കട്ടയും' പഞ്ചാരമണലും കൊത്തി ഇറക്കിയ 'ബേബി ജില്ലിക്കും' ചുവന്ന മണ്ണിനും വഴിമാറി. എന്നും കണി കണ്ടുണരുന്ന കാട്ടുപൊന്തകളും, കൈതക്കാടും, വയലേലകളും, കശുമാവിൻ തോട്ടവും അന്യം നിന്നിരിക്കുന്നു. ആഞ്ഞിലിയും, ആത്ത മരവും, പുന്നകളും, മൈലാഞ്ചി കാടും ഒരു ഓർമ്മത്തെറ്റായിരിക്കുന്നു.


നന്മയുടെയും വിശുദ്ധിയുടെയും നിറവിൻ്റെയും ഓണം നമ്മളറിയാതെ നമ്മുടെ പടി ഇറങ്ങിയിട്ട് കാലമേറെയായി. ഇന്ന് പ്രിയ ജനസമാഗമങ്ങളിൽ പോലും കൃത്രിമത്വവും ഡംബും വന്യമായി കടന്നു വരുന്നു. കൊയ്യാൻ പാടങ്ങളില്ലാതെ, പറക്കാൻ ഓണത്തുമ്പിയില്ലാതെ, കതിരിറുക്കാൻ പച്ചത്തത്തകൾ ഇല്ലാതെ, പെറുക്കി തിന്നാൻ അരിപ്രാവുകളില്ലാതെ, പൂക്കളമിടാൻ കാട്ടുപൂക്കളും വീട്ടുമുറ്റവും ഇല്ലാതെ, പൂക്കളിറുക്കാൻ സൗഹൃദവും തൊടികളുമില്ലാതെ, ഊഞ്ഞാൽ കെട്ടാൻ മരങ്ങളില്ലാതെ, മരംകയറ്റം അറിയാതെ, നാം 'നവലിബറൽ ഓണം' പൂ ഇറുക്കുന്നതിന് പകരം പൂ ഇറക്കിക്കൊണ്ട് കൃത്രിമ പൂക്കളിലും നിറങ്ങളിലും ഒരു വഴിപാടാക്കി മാറ്റിയിരിക്കുന്നു. മഴ പെയ്ത്ത് മാത്രം നിറഞ്ഞ ഈ അത്തക്കാലത്ത് പൂത്തുലയാൻ പ്രകൃതി മറന്നു പോയോ എന്ന് ശങ്കിക്കുന്ന പുതിയ കാലം.


santhosh-vakkeel

എങ്കിലും എൻ്റെ ഓണമേ-തിരുവോണമേ, നീ ത്യാഗത്തിൻ്റെ വിളംബരവും തിരുശേഷിപ്പമാകുന്നു. ഓർമ്മ പൂക്കൾ കൊഴിയാത്ത കാലത്തോളം ഓരോ ഓണവും അതിജീവനത്തിൻ്റെ കരുത്തോണമാവട്ടെ, നിറഞ്ഞോണമാവട്ടെ. പകയും പഞ്ഞവും പതിരും മറന്നോണം. നെല്ലോണമില്ലേലും നല്ലോണം തിരുവോണം തകർത്തോണം.

എൻ്റെ പ്രിയ സഖിമാർക്ക്, സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ തിരു ഓണാശംസകൾ.

അഡ്വ. സന്തോഷ് എ.എം.

res-mahe

മാഹിയിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്....

ഇടനിലക്കാരില്ലാതെ

ചാലക്കരയ്ക്കും പള്ളൂരിനുമിടയിൽ ദേശീയപാതയിൽനിന്നും ,കുറ്റിയാടി തലശ്ശേരിറോഡിൽനിന്നും അര കിലോമീറ്റർ അകലെയുള്ള വീടും വീടിനോട് ചേർന്ന 19 .5 സെൻറ് സ്‌ഥലവും വിൽപ്പനയ്ക്ക്.

15 വർഷങ്ങൾക്ക് മുൻപ് 2250 സ്‌ക്വയർ വിസ്‌തൃതിയിൽ നിർമ്മിച്ച ആധുനിക സൗകര്യങ്ങളടങ്ങിയ വീട് . മുകളിലും താഴെയുമായിവിശാലമായ 5 കിടപ്പുമുറികൾ മറ്റ് അനുബന്ധ സൗകര്യങ്ങളും കാർപോർച്ചും മുറ്റവും എല്ലാം ചേർന്നത് വിൽപ്പനയ്ക്ക് .ആവശ്യക്കാർ ഇടനിലക്കാരില്ലാതെ +919446262229 എന്ന വാർട്സ്ആപ്പ് നമ്പറിൽ

ബന്ധപ്പെടുക 

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ശുദ്ധഭക്ഷണം: ജന്മാവകാശം
THARANI