
ശുദ്ധമായ ഭക്ഷണം ജന്മാവകാശം
ഭക്ഷണം ജീവൻറെ അടിത്തറയാണ്. ശുദ്ധവും സുരക്ഷിതവുമായ ഭക്ഷണം മനുഷ്യൻ്റെ അടിസ്ഥാനാവകാശവും .
എന്നാൽ ഇന്നത്തെ കേരളീയരുടെ ഭക്ഷണപ്പാത്രത്തിലിറങ്ങുന്നത് ശുദ്ധഭക്ഷണമല്ല, മറിച്ച് വിഷം കലർന്ന വിഭവങ്ങൾ .
ആരോഗ്യത്തിന് പോഷണം നൽകേണ്ട ഭക്ഷണം തന്നെ രോഗങ്ങളുടെ വിത്തായി മാറിക്കൊണ്ടിരിക്കുന്ന തായാണ് വാർത്തകൾ സാക്ഷ്യപ്പെടുത്തുന്നത് .
മീൻ കേടാകാതിരിക്കാനായി അമിതമായി ചേർക്കുന്ന രാസവസ്തുക്കൾ, വെളിച്ചെണ്ണയിൽ കലർക്കുന്ന മായം, ശർക്കര, പഴങ്ങൾ, പച്ചക്കറികൾ, പാലു വരെ.....എല്ലായിടത്തും വിഷാംശങ്ങൾ.
മനുഷ്യൻ്റെ ദൈനംദിനജീവിതത്തിൽ കടന്നു കൂടിയിരിക്കുന്ന ഈ നികൃഷ്ടവും നിന്ദ്യവുമായ ഭക്ഷ്യധ്രോഹം തലമുറകളുടെ ആരോഗ്യത്തെയും ജീവിതത്തിനെയും തന്നെ വിഴുങ്ങുകയാണ്.
കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്കുവരെ, ക്യാൻസർ, വാതരോഗങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥ, വന്ധ്യത, വിഷബാധിത ജീവിതം—എല്ലാം ഇതിന്റെ പേരിൽ വ്യാപകമായി ഉയർന്ന് വരുന്നു.
ഭരണകർത്താക്കളുടെ മൗനം
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക അതാതുകാലത്തെ ഭരണകൂടത്തിൻ്റെ മുഖ്യ ഉത്തരവാദിത്വമാണ്. കർത്തവ്യമാണ്. എന്നാൽ സർക്കാരിന്റെ ഇടപെടലുകൾ പലപ്പോഴും മൃദുസമീപനത്തോടെ തലോടലായിമാറുന്നുവെന്നാണ് പരക്കെപരാതി .
ഇടയ്ക്കിടെ നടത്തുന്ന പരിശോധനകൾക്കും പിഴചുമത്തലുകൾക്കും പിന്നിൽ ഉറച്ച രാഷ്ട്രീയ മനസും ധാർമ്മിക ബോധവും കാണുന്നില്ല.
ചിലർ പിടിക്കപ്പെടുകയും വാർത്തയായിപ്പോവുകയും ചെയ്യുന്നുവെങ്കിലും, പിന്നിൽ തുടരുന്ന അനധികൃത വ്യാപാരത്തിന് തടസ്സമൊന്നുമില്ല.
സർക്കാരിന്റെ മൗനം, ജനങ്ങളുടെ ആരോഗ്യത്തോടുള്ള വിശ്വാസലംഘന മാകുന്നു.
ഓണം വിപണിയിൽ മായം കലർന്ന വെളിച്ചെണ്ണ വിലകുറച്ചു ലഭിക്കുന്നുവെന്ന് വാർത്ത ഞെട്ടിക്കുന്നതാണ് .
വിലക്കുറവുള്ളതിൽ പതിയിരിക്കുന്ന കൊലച്ചതി വാങ്ങുന്ന പാവങ്ങൾ അറിയുന്നില്ല .
ഓണം വിപണിയിൽ മറയൂർ കോ- ഓപ് ബാങ്കിൻ്റെ നിയന്ത്രണത്തിൽ ശുദ്ധമായ ശർക്കര നിർമ്മിക്കുന്നതായി വാർത്തകണ്ടു,
ആശ്വാസം .വിപണിയിൽ ലഭിക്കുന്ന മായംകലർന്ന വെല്ലം വാങ്ങി പായസം വെക്കുന്നവർക്ക് ആശ്വാസം. പാൽപ്പായസത്തിനുള്ള അരി അശേഷം കീടനാശിനികൾ തളിക്കാതെ കൃഷിചെയ്തെടുത്ത കൊടക്കടൻ കൃഷിതോട്ടത്തിൻറെ ഉടമ രവീന്ദ്രൻ കൊടക്കാടിനെപ്പോലുള്ള മനുഷ്യസ്‌നേഹികളെ സമൂഹം കാണാതെ പോകരുത് .
വെളിച്ചെണ്ണ നിർമ്മാണം സ്വന്തം കീശവീർപ്പിക്കാൻ മാത്രമുള്ളതല്ലെന്നുള്ള തിരിച്ചറിവോടെ ശുദ്ധമായ വെളിച്ചെണ്ണനിർമ്മിച്ച് കേന്ദ്ര സർക്കാർ അംഗീകാരംവരെ നേടിയ പള്ളൂരിലെ മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണ നിർമ്മാതാവ് വിപിൻകുമാർ, അജ്‌മി പുട്ടുപൊടിയുടെ നിർമ്മാതാവ് ഈരാറ്റുപേട്ടയിലെ ഫൈസൽ 'സേവാനായാക് 'എന്ന ബ്രാൻഡിൽ യു പി യിൽനിന്നും ഗോതമ്പ് മാവ് നിർമ്മിക്കുന്ന മലയാളി മുരളീധരൻ , ശുദ്ധമായ തേങ്ങാപ്പാലും മസാലപ്പൊടികളും വെളിച്ചെണ്ണയും തവിട് കളയാത്താഅരിയും മറ്റു ധാന്യപ്പൊ ടികളും വിതരണം ചെയ്യുന്ന മുക്കാളിയിലെ രാജൻസ് അരവുകേന്ദ്രം ഉടമ വട്ടക്കണ്ടി രാജൻ , ഇഡ്‌ഡലി -ദോശമാവ് നിർമ്മിക്കുന്ന 'തരണി ഇല്ലം നമ്പുതിരി 'നിർമ്മാതാക്കൾ തുടങ്ങി അക്കമിട്ട് നിരത്താൻ ജനപ്രിയരായി മാറിയ നിർമ്മാതാക്കൾ ഏറെയുണ്ട് .
എടുത്തുപറയാൻ തോന്നുന്നത് നിർമ്മാണത്തിൽ അവർ കാണിക്കുന്ന സൂക്ഷ്‌മതയും ഉപയോക്താക്കൾ നക്കുന്ന അംഗീകാരവും കൊണ്ടുമാത്രം .
വിലക്കുറവിനേക്കാൾ ഗുണമേന്മയ്ക്ക് മുൻഗണന നൽകണം. വീടുതലത്തിൽ തന്നെ വിഷരഹിത കൃഷിക്ക് പ്രാധാന്യം നൽകുകയും, മായം കലർത്തുന്ന വ്യാപാരികളെ സമൂഹം തന്നെ ബഹിഷ്കരിക്കുകയും വേണം.
“ഭക്ഷ്യശ്രീ” പോലുള്ള സംഘടനകൾ ശുദ്ധഭക്ഷണത്തിനായി രംഗത്തിറങ്ങുന്നത് ആശ്വാസകരമാണ്. എന്നാൽ സർക്കാർ, സമൂഹം, ജനങ്ങൾ എല്ലാം ഒരുമിച്ച് മുന്നോട്ടു വന്നാൽ മാത്രമേ ഭാവി തലമുറയ്ക്ക് സുരക്ഷിതമായ ഭക്ഷണവും ആരോഗ്യകരമായ ജീവിതവും സമ്മാനിക്കാനാവൂ.

വെറും മുന്നറിയിപ്പുകളും ചെറിയ പിഴകളും മതിയാകില്ല. പൊതുജനാരോഗ്യവുമായി കളിക്കുന്നവർ സമൂഹത്തിന്റെ ശത്രുക്കളാണ്.
ഇവർക്കെതിരെ മാതൃകാപരമായ കടുത്ത ശിക്ഷ നടപ്പാക്കാതെ പ്രശ്നം തീരുകയില്ല.
തടവുശിക്ഷ ഉറപ്പാക്കുകയും, കേസുകളുടെ വിചാരണ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ അടിയന്തര കർത്തവ്യമാണ്.
ശുദ്ധമായ ഭക്ഷണം ഒരു ആഡംബരമല്ല—ഇത് ഓരോ മനുഷ്യന്റെയും ജന്മാവകാശം തന്നെയാണ്. ആ അവകാശം സംരക്ഷിക്കപ്പെടാതെ പോകുന്നിടത്ത് പൊതുജനാരോഗ്യവും ഭാവി തലമുറയുടെ സുരക്ഷയും ഗുരുതരമായി ബാധിക്കപ്പെടും.
അതിനാൽതന്നെ സർക്കാർ, സാമൂഹിക സംഘടനകൾ, പൊതുജനങ്ങൾ—എല്ലാവരും ചേർന്ന് മായം കലർന്ന ഭക്ഷണത്തിനെതിരെ സന്ധിയില്ലാസമരത്തിനിറങ്ങേണ്ടതും അനിവാര്യം
ശുദ്ധമായ ഭക്ഷണപദാർത്ഥങ്ങൾ നിർമ്മിക്കുന്നവരെ പേരെടുത്തു പറഞ്ഞു പ്രോത്സാഹിപ്പിക്കാനും
പ്രചരിപ്പിക്കുവാനും ' ഭക്ഷ്യശ്രീ' പോലുള്ള സംഘനകൾ കടമയും കർത്തവ്യവുമായി കാണുമെങ്കിൽ ഏറെ നല്ലത്.
തിന്മക്കെതിരെ മുഖംതിരിക്കാം ,നന്മയെ നമുക്ക് നെഞ്ചിലേറ്റാം .


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group