സംശയത്തിന്റെ തീപ്പൊരി :ഡോ. റിജി ജി നായർ

സംശയത്തിന്റെ തീപ്പൊരി  :ഡോ. റിജി ജി നായർ
സംശയത്തിന്റെ തീപ്പൊരി :ഡോ. റിജി ജി നായർ
Share  
ഡോ .റിജി ജി നായർ എഴുത്ത്

ഡോ .റിജി ജി നായർ

2025 Aug 31, 11:27 PM
book

സംശയത്തിന്റെ തീപ്പൊരി

:ഡോ. റിജി ജി നായർ

ഫോൺ വിളിച്ചപ്പോൾ ഒരാൾ എടുത്തില്ല. തിരിച്ചു വിളിച്ചില്ല. വഴിയിൽ കണ്ടപ്പോൾ മുഖം തിരിച്ചു, ചിരിച്ചുമില്ല.

ഇത്രയും മാത്രം കാരണങ്ങൾ മതി നമ്മെ നിഗമനങ്ങളിലേക്ക് എടുത്തുചാടാൻ.

"അവൻ എന്നെ ഇഷ്ടപ്പെടുന്നില്ല", "അവൾ എന്നെ അവഗണിക്കുന്നു", "എന്നോട് വിരോധമാണ്", "അസൂയയാണ്"— ഇങ്ങനെ പല വിചാരങ്ങൾ മനസ്സ് കൂട്ടിച്ചേർക്കും. അറിയാതെ തന്നെ മാനസിക അകൽച്ച ആരംഭിക്കും.

പക്ഷേ, യഥാർത്ഥത്തിൽ അങ്ങനെയൊന്നും ആയിരിക്കണമെന്നില്ല. ആ വ്യക്തിയുടെ അപ്പോഴത്തെ മനോഭാവം ശരിയായിരിക്കാതെ വന്നിരിക്കാം. മറ്റേതെങ്കിലും പ്രശ്നങ്ങൾ അദ്ദേഹത്തെ പിടിച്ചുകുലുക്കിയിരിക്കാം. ആരോഗ്യപ്രശ്നം ഉണ്ടായിരിക്കാം. അല്ലെങ്കിൽ ഫോൺ ഉപയോഗിക്കാനാകാത്ത സാഹചര്യത്തിലായിരിക്കാം.

കാര്യങ്ങൾ ശരിയായി അറിയാതെ തന്നെ മുൻവിധികളിലും സംശയങ്ങളിലും എത്തിച്ചേരുന്നത് മനസ്സിനും ശരീരത്തിനും ക്ഷീണം മാത്രം തരികയാണ്. രക്തസമ്മർദ്ദം ഉയരും, പിരിമുറുക്കം കൂടും, ഉറക്കം നഷ്ടപ്പെടും. ഏറ്റവും പ്രധാനമായി – വർഷങ്ങളെടുത്ത് വളർത്തിയ ബന്ധങ്ങളുടെ കണ്ണികൾ പൊട്ടിപ്പോകും.

പിന്നീട് കാര്യം മനസ്സിലാകുമ്പോൾ ഉള്ളി തൊലിക്കുന്നത് പോലെ, നാം ചിന്തിച്ചു കൂട്ടിയ വസ്തുതകൾ വിണ്ടുമാറും. തിരിഞ്ഞുനോക്കുമ്പോൾ ചിരി വരാം. എന്നാൽ അതുവരെ മാനസിക അകൽച്ചയ്ക്ക് വഴി തുറന്നുകഴിഞ്ഞിരിക്കും. പൊട്ടിയ കണ്ണികൾ വീണ്ടും ബന്ധിപ്പിക്കാനാവും, പക്ഷേ പഴയ ഭംഗി തിരിച്ചു കിട്ടുകയില്ല.

അതുകൊണ്ട് തന്നെ, കണ്ണികൾ പൊട്ടാതെ സൂക്ഷിക്കുകയാണ് പ്രധാനം. സംശയം തീപ്പൊരിയാണ്. തീ അണക്കുന്നതിനെക്കാൾ തീപ്പൊരി കെടുത്തുന്നതാണ് എളുപ്പം.

ബന്ധങ്ങൾ സംശയത്താൽ വിണ്ടുപോകാതിരിക്കാൻ –

  • തുറന്ന ആശയവിനിമയം നടത്തുക.
  • മനസ്സിൽ നെഗറ്റീവ് നിഗമനങ്ങൾ അടുക്കാൻ അനുവദിക്കാതിരിക്കുക.
  • മറ്റുള്ളവരുടെ പെരുമാറ്റം എപ്പോഴും നമ്മെ സംബന്ധിച്ചല്ലെന്നു തിരിച്ചറിയുക.

ബന്ധങ്ങളെ സംശയത്തിന്റെ തീപ്പൊരി കത്തിക്കരുത്.

കാരുണ്യത്താലും വിശ്വാസത്താലും അവയെ സംരക്ഷിക്കൂ.

(ഡോ. റിജി ജി നായർ)

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
MEENA
MEENA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI