ജനങ്ങളുടെ ജീവൻ വിലകുറഞ്ഞതാണോ? : ദിവാകരൻ ചോമ്പാല

ജനങ്ങളുടെ ജീവൻ വിലകുറഞ്ഞതാണോ?    : ദിവാകരൻ ചോമ്പാല
ജനങ്ങളുടെ ജീവൻ വിലകുറഞ്ഞതാണോ? : ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2025 Aug 31, 01:36 PM
AJMI1
AJMI
AJMI
AJMI
MANNAN

ജനങ്ങളുടെ ജീവൻ

വിലകുറഞ്ഞതാണോ?

: ദിവാകരൻ ചോമ്പാല 


ദേശീയപാതകളിലെ കുണ്ടുകളും കുഴികളും – അപകടങ്ങളുടെ ദിനചര്യ.

കേരളത്തിലെ ദേശീയപാതകളിലെ കുണ്ടുംകുഴിയും ജനങ്ങളുടെ ജീവൻ കൊയ്യുന്ന നിലയിലെത്തി നിൽക്കുന്നു.

ദിവസേന നിരവധി വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും, അധികാരികൾ മഴക്കാലം കഴിഞ്ഞാൽ മാത്രമേ പരിഹാര നടപടികൾ സ്വീകരിക്കാനാവൂവെന്ന പ്രാകൃതവും നിന്ദ്യവുമായ നിലപാടിലാണെന്നു തോന്നുന്നു .


അതേസമയം കൊടിവെച്ച കാറുകളിൽ സഞ്ചരിക്കുന്ന മന്ത്രിമാരും യാത്ര ചെയ്യുന്ന വഴികൾ ഇതേ ദേശീയപാതകൾതന്നെ.

 എന്നാൽ ഇവിടെയുണ്ടാകുന്ന വാഹനാപകടങ്ങളുടെയും മരണം വരിച്ച ദുരന്തങ്ങളുടെയും ദൃശ്യങ്ങൾ പോലും ഭരണകർത്താക്കളെയും ജനപ്രതിനിധികളെയും ഉള്ളൂണർത്താൻ സാധിക്കുന്നില്ലെന്നുവേണം കരുതാൻ .


ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മഴക്കാലത്തും കുഴികളിൽ നിമിഷനേരംകൊണ്ട് പരിഹാരം കാണാൻ കഴിയുന്ന രീതികൾ വിദേശരാജ്യങ്ങളിൽ നടക്കുന്നുണ്ട് .

വിദേശരാജ്യങ്ങളിൽ മഴക്കാലത്ത് റോഡിലെ കുഴികൾ കൊൾഡ് മിക്സ്, സ്പ്രേ ഇൻജക്ഷൻ, ഹൈടെക് യന്ത്രങ്ങൾ, ഡ്രോൺ സർവേ, മൈക്രോവേവ് ടെക്‌നോളജി തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ച് അടിയന്തിരമായി പരിഹരിക്കുന്നതായി വാർത്തകൾ സാക്ഷ്യപ്പെടുത്തുന്നു .

ഇന്ത്യയിലെ ചില നഗരങ്ങളിലും ഇതിനകം തന്നെ ഇത്തരം രീതികൾ പരീക്ഷിക്കുന്നുണ്ട്.

മഴക്കാലത്തുപോലും ഉപയോഗിക്കാവുന്ന റെഡി-മിക്സ്.Cold Mix Asphalt തുടങ്ങിയവയ്‌ക്കൊപ്പം 10-15 മിനിറ്റി

നകം വാഹനഗതാഗതം പുനരാരംഭിക്കാൻ കഴിയുന്ന Instant Pothole Fillersപോലുള്ള സാങ്കേതിക വിദ്യകൾ നിലവിലുള്ള ആധുനിക കാലത്താണ് നമ്മളിന്ന് ജീവിക്കുന്നത് .

എന്നാൽ, നമ്മുടെ സംസ്ഥാനത്ത് ഇപ്പോഴും "മഴ കഴിഞ്ഞാൽ നോക്കാം" എന്ന പ്രാകൃതയുഗത്തിലെ സമീപനമാണ് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചിരിക്കുന്നതെന്നുതോന്നുന്നു.


"ജനങ്ങളുടെ ജീവൻ ഇത്രയും വിലയില്ലാത്തതാണോ?"

കുഴിയടക്കാൻ അതിനൂതനസാങ്കേതിക വിദ്യകൾ കൈവശമുണ്ടായിട്ടും ജീവനും സുരക്ഷയും അവഗണിക്കുന്ന ഭരണകർത്താക്കളോട് ജനങ്ങൾക്കുള്ള അസഹിഷ്ണുത ദിവസേന വർദ്ധിച്ചുകൊണ്ടി രിക്കുന്ന

റോഡിലെ കുഴികൾക്ക് പിന്നിൽ വേണ്ടപ്പെട്ട അധികൃതരുടെ അനാസ്ഥയും അലംഭാവവുമാണെന്ന് വിരൽ ചൂണ്ടിപ്പറയുന്നവരാണ് ബഹുഭൂരിഭാഗം പേരും .

 റോഡുകളിൽ രൂപംകൊണ്ട കുഴികൾ കാരണം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണത്തിന് നേരിട്ട് ഉത്തരവാദികൾ നമ്മുടെ ഭരണാധികാരികളും കരാറുകാരുമാണെന്ന വാദവും തള്ളിക്കളയാനാവില്ല .

ഉദ്യോഗസ്ഥരും ഭരണാധികാരികളും നൽകുന്ന സാധാരണ മറുപടി – “മഴ കഴിഞ്ഞാൽ നോക്കാം”.

എന്നാൽ ജനങ്ങളുടെ ജീവൻ മഴക്കാലത്തും വിലപ്പെട്ടതാണ് എന്ന സത്യത്തെ അവർ മറന്നുകിടക്കുകയാണ്.

മികവിൽ മികച്ച സാങ്കേതിക വിദ്യകൾ നിലവിലുള്ളപ്പോഴും, മഴ കഴിഞ്ഞാൽ മാത്രം പരിഹാരം കാണുന്ന സമീപനം അശേഷം പ്രായോഗികമല്ലെന്നും പ്രാകൃതയുഗത്തിലെ ഭരണശൈലിയാണെന്നും ഈ സമീപനത്തിനെതിരെ സന്ധിയില്ലാ സമരത്തിനിറങ്ങേണ്ട സമയമാണെന്നും വാഹനാപകടത്തിൽ മരിച്ചുപോയ ഒരാളുടെ വീട്ടിൽ ചെന്നപ്പോൾ ആളുകൾ ഉറക്കെ പറഞ്ഞുതുടങ്ങിയതങ്ങിനെ .


ആധുനികവും വേഗത്തിലുമുള്ള റോഡ് പരിപാലന രീതികളിലൂടെയാകണം കേരളം മുന്നോട്ട് പോകേണ്ടത്.

എങ്കിൽ മാത്രമേ ജനങ്ങളുടെ ജീവനും യാത്രാസുരക്ഷയും ഉറപ്പാക്കാൻ കഴിയൂ.

റോഡിലെ കുഴികൾ അടയ്ക്കുന്നതുവരെ, അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യക്ഷമായി മുന്നറിയിപ്പ് ബോർഡുകളും ലൈറ്റുകളും സ്ഥാപിക്കണം.

രാത്രികാല യാത്രയ്ക്കായി reflective paint markers ഉപയോഗിക്കണം.

Infrared Repair Technology - പഴയ റോഡിന്റെ ഉപരിതലം ചൂടാക്കി പുതിയ അസ്ഫാൾട്ട് ചേർക്കുന്ന രീതിയിലൂടെ ദീർഘകാലം നിലനിൽക്കുന്ന പരിഹാരമാണെന്നും റോഡ് ഒരു വർഷത്തിനുള്ളിൽ കേടായി pothole ഉണ്ടാകുന്നുവെങ്കിൽ കരാറുകാരനിൽ നിന്ന് പിഴ ഈടാക്കണം,കരാറുകാരുടെ ജോലിക്ക് 5 വർഷം വരെ വാറണ്ടി നിർബന്ധമാക്കണം .പ്രസ്‌തുത വിഷയത്തിൽ പ്രാവീണ്യമുള്ളവർ വിശദീകരിക്കുന്നതിങ്ങിനെ . .അറിഞ്ഞിട്ടും പറഞ്ഞിട്ടും എന്തുകാര്യം . ഉറങ്ങുന്നവരെയല്ലാതെ ഉറക്കം നടിക്കുന്നവരെ ഉണർത്താനാകില്ലെന്നതും മറ്റൊരു സത്യം . ചിത്രം:പ്രതീകാത്മകം

കവർചിത്രം :പ്രതീകാത്മകം 

:

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ശുദ്ധഭക്ഷണം: ജന്മാവകാശം
കാഴ്ച്ചയും കാഴ്ച്ചപ്പാടും ശുദ്ധമായ ഭക്ഷണം ജന്മാവകാശം
കാഴ്ച്ചയും കാഴ്ച്ചപ്പാടും സംശയത്തിന്റെ തീപ്പൊരി  :ഡോ. റിജി ജി നായർ
THARANI