
കരിപ്പൂർ വിമാന നിരക്ക് :ഹാജിമാരുടെ ആശങ്ക പരിഹരിക്കണം-ഐ എൻ എൽ
കോഴിക്കോട്:കരിപ്പൂർ വഴി യാത്ര ഉദ്ദേശിക്കുന്ന ഹജ്ജ് തീർത്ഥാടകരുടെ വിമാനക്കൂലി ഇതര എംബർകേഷനുകളേക്കാൾ ഇരട്ടിയിലധികം വർധിപ്പിച്ച അധികൃതരുടെ നടപടി ഹാജിമാരെ സംബന്ധിച്ചിടത്തോളം കടുത്ത പ്രയാസത്തിലും പ്രതിസന്ധിയിലുമാക്കിയിരിക്കുകയാണ് പ്രായമായ ഹാജിമാരാണ് കൂടുതലുള്ളത് .അവരെയാണ് ഏറ്റവും കൂടുതൽ ഇത് ബാധിക്കുന്നത് അത് മാത്രമല്ല കരിപ്പൂർ വിമാനത്താവളത്തെ തന്നെ തഴയാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന് കൂടി സംശയിക്കേണ്ടിയിരിക്കുന്നു
ഇത്തരത്തിലുള്ള കുത്സിത ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും എത്രയും പെട്ടെന്ന് ഹാജിമാരുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധ മാർച്ച് ഉൾപ്പെടെ ഉള്ള പ്രതിഷേധ പരിപാടികൾ സങ്കടിപ്പിക്കുമെന്ന് ജില്ലാ പ്രഡിഡണ്ട് ശോഭ അബുബക്കർ ഹാജിയും ജനറൽ സെക്രട്ടറി. ഒ പി അബ്ദുറഹ്മാനും ട്രഷറർ പിഎൻകെ അബ്ദുള്ളയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു .
9986890000
24/08/2025

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group