
വെളിച്ചെണ്ണ – പ്രകൃതിയുടെ ദിവ്യഔഷധം
ഡോ. ബ്രൂസ് ഫിഫെയുടെ സമഗ്രഗ്രന്ഥം
:ദിവാകരൻ ചോമ്പാല
കേരളീയരുടെ ജീവിതത്തിൽ വെളിച്ചെണ്ണ ഒരു സാധാരണ ഭക്ഷണഘടകം എന്നതിലുപരി ജീവിതരീതിയുടെ ഭാഗമാണ്.
തലയിൽ പുരട്ടാൻ, മുടി പോഷിപ്പിക്കാൻ, പാചകത്തിനും മരുന്നായും തലമുറകളായി ഉപയോഗിച്ചുവരുന്ന വെളിച്ചെണ്ണയെക്കുറിച്ച് ലോകമെ മ്പാടും പുതിയൊരു ആരോഗ്യമേഖലാ ചർച്ച ഉയർത്തിയിരിക്കുകയാണ് അമേരിക്കൻ പോഷകവിദഗ്ധനും നാച്യുറോപതി ഡോക്ടറുമായ ഡോ. ബ്രൂസ് ഫിഫെ (CN, ND).
അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമായ “വെളിച്ചെണ്ണ: പ്രകൃതിയുടെ ദിവ്യഔഷധം” (Coconut Cures / The Healing Miracles of Coconut Oil) വെളിച്ചെണ്ണയുടെ അസാധാരണമായ ആരോഗ്യഗുണങ്ങളെ ശാസ്ത്രീയ തെളിവുകളോടെയും പ്രായോഗിക അനുഭവങ്ങളോടെയും അവതരിപ്പിക്കുന്നു.
ഡോ. ബ്രൂസ് ഫിഫെയുടെ വെളിച്ചെണ്ണ – പ്രകൃതിയുടെ ദിവ്യഔഷധം എന്ന ഈ മഹദ് ഗ്രന്ധത്തെ മലയായാളത്തിൻ്റെ മണമുള്ളതാക്കി ,വെളിച്ചെണ്ണമണമുള്ളതാക്കിയതാകട്ടെ വടകരക്കടുത്ത് പുതുപ്പണം സ്വദേശി ഡോ.നിശാന്ത് പുതുപ്പണം .
വടകര ടൗൺഹാളിൽ നേരത്തെ നടന്ന 'ഹരിതാമൃതം 25 'പരിപാടിയോടനുബബന്ധിച്ചുള്ള പുസ്‌തമേളയിൽ നിന്നാണ് എനിക്കീ പുസ്‌തകം ലഭിച്ചത് .
ഈ പുസ്‌തകത്തിന്റെ മഹത്വത്തെ സരളമായ ഭാഷയിൽ മലയാളികകളുടെ മനസ്സിലേക്കെത്തിച്ച ഡോ.നിശാന്ത് പുതുപ്പണം സാർ കൃതജ്ഞതയർഹിക്കുന്നു .
തികച്ചും ആദരവർഹിക്കുന്ന മഹദ് വ്യക്തിത്വമാണ് ഡോ.നിശാന്ത് പുതുപ്പണം എന്ന് പറഞ്ഞാൽ തെറ്റാവില്ല തീർച്ച .അർഹിക്കുന്ന ഗൗരവത്തെടെ ഈ പുസ്‌തകത്തെ മനസ്സിലാക്കാനും അതിനവസരംനലികിയ പുതുപ്പണം സ്വദേശി വിവർത്തകനെ ആദരിക്കാനനും അനുമോദനമർപ്പിക്കാനും മനസ്സുകാണിച്ച സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം ചെയർമാൻ ടി ,ശ്രീനിവാസൻ സാറും സഹകാരികളും അഭിനന്ദനമർഹിക്കുന്നു.
വെളിച്ചെണ്ണയെ വിലകുറച്ചുകാണുകയും മറ്റ് ഭക്ഷ്യഎണ്ണകളുടെ അമിതോപയോഗം നടത്തുന്നവരും ഈ പുസ്‌തകം ശ്രദ്ധാപൂർവ്വം ഒരാവർത്തിവായിക്കുമെങ്കിൽ ഏറെ നല്ലതെന്നു വിനയപൂർവ്വം
വായനക്കാരനിലേക്കുള്ള സന്ദേശം
നമ്മുടെ അടുക്കളയിൽ തന്നെ കിട്ടുന്ന പ്രകൃതിദത്ത മരുന്നായ വെളിച്ചെണ്ണയെ പുതിയൊരു കാഴ്ചപ്പാടിൽ തിരിച്ചറിയാൻ സഹായിക്കുന്ന ഗ്രന്ഥമാണ് “വെളിച്ചെണ്ണ: പ്രകൃതിയുടെ ദിവ്യഔഷധം”. ആരോഗ്യബോധം വർധിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, വെളിച്ചെണ്ണയെ ജീവിതത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഒരു വഴികാട്ടിയാണ്.
ആരോഗ്യത്തിന്റെ പ്രകൃതിദത്ത സഖാവ്
ഗ്രന്ഥത്തിൽ വെളിച്ചെണ്ണയിലെ മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ (MCFA) മനുഷ്യശരീരത്തിന് നൽകുന്ന വിസ്മയകരമായ പ്രയോജനങ്ങൾ വിശദീകരിക്കുന്നു. ഇവ ശരീരത്തിന് തൽക്ഷണം ഊർജം നൽകുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസ് തുടങ്ങിയവക്കെതിരെ വെളിച്ചെണ്ണയ്ക്ക് സ്വാഭാവികമായൊരു പ്രതിരോധശേഷിയുണ്ടെന്ന് പുസ്തകം തെളിയിക്കുന്നു.
ഹൃദയം മുതൽ സൗന്ദര്യം വരെ
ഹൃദ്രോഗ പ്രതിരോധം, രക്തസമ്മർദ്ദ നിയന്ത്രണം, കൊളസ്‌ട്രോൾ നില മെച്ചപ്പെടുത്തൽ എന്നീ മേഖലകളിൽ വെളിച്ചെണ്ണയുടെ പങ്ക് ഗ്രന്ഥകാരൻ വിശദീകരിക്കുന്നു. കൂടാതെ, പ്രമേഹം നിയന്ത്രിക്കുന്നതിലും അമിതവണ്ണം കുറയ്ക്കുന്നതിലും വെളിച്ചെണ്ണയ്ക്ക് സഹായകമായ ഗുണങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സൗന്ദര്യസംരക്ഷണത്തിനായി – ചർമ്മത്തിനും മുടിക്കും വെളിച്ചെണ്ണയുടെ പ്രാധാന്യവും പുസ്തകത്തിലൂടെ വായനക്കാരനെ തേടിയെത്തുന്നു.
കേരളീയ പാരമ്പര്യത്തിന് ശാസ്ത്രീയ അംഗീകാരം
കേരളത്തിൽ തലമുറകളായി വീട്ടുചികിത്സയായും ഭക്ഷണത്തിനും ഉപയോഗിച്ചിരുന്ന വെളിച്ചെണ്ണയെ, പാശ്ചാത്യലോകം ഏറെ വൈകിയാണ് തിരിച്ചറിഞ്ഞത്. ബ്രൂസ് ഫിഫെയുടെ ഈ പുസ്തകം കേരളീയരുടെ ജന്മനാടൻ അറിവിന് ഒരു ശാസ്ത്രീയ അംഗീകാരമായി മാറുന്നതോടൊപ്പം, ആഗോളാരോഗ്യ ചർച്ചകളിൽ വെളിച്ചെണ്ണയ്ക്ക് ഉയർന്ന സ്ഥാനം നൽകി.
വായനക്കാരനിലേക്കുള്ള സന്ദേശം
നമ്മുടെ അടുക്കളയിൽ തന്നെ കിട്ടുന്ന പ്രകൃതിദത്ത മരുന്നായ വെളിച്ചെണ്ണയെ പുതിയൊരു കാഴ്ചപ്പാടിൽ തിരിച്ചറിയാൻ സഹായിക്കുന്ന ഗ്രന്ഥമാണ് “വെളിച്ചെണ്ണ: പ്രകൃതിയുടെ ദിവ്യഔഷധം”. ആരോഗ്യബോധം വർധിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, വെളിച്ചെണ്ണയെ ജീവിതത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഒരനുഗ്രഹമാണ് ...ഒരു വഴികാട്ടിയാണ്.





വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group