ഈ വിധിയെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകർ എന്നവിമർശനത്തോടെ മാത്രമേ സമീപിക്കാൻ കഴിയു: പ്രൊഫസർ Dr സുരേഷ് കെ ഗുപ്തൻ.

ഈ വിധിയെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകർ എന്നവിമർശനത്തോടെ മാത്രമേ സമീപിക്കാൻ കഴിയു: പ്രൊഫസർ Dr സുരേഷ് കെ ഗുപ്തൻ.
ഈ വിധിയെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകർ എന്നവിമർശനത്തോടെ മാത്രമേ സമീപിക്കാൻ കഴിയു: പ്രൊഫസർ Dr സുരേഷ് കെ ഗുപ്തൻ.
Share  
പ്രൊഫ .ഡോ .സുരേഷ്  കെ ഗുപ്തൻ എഴുത്ത്

പ്രൊഫ .ഡോ .സുരേഷ് കെ ഗുപ്തൻ

2025 Aug 21, 05:50 PM
PAZHYIDAM
mannan

ഭാരതത്തിന്റെആദരണീയ പരമോന്നത നീതി പീഡത്തിന്റെ സുപ്രധാന ഉത്തരവിനെകുറിച്ച് സംസാരിക്കുന്നു ലോക സമാധാന മനുഷ്യാവകാശ പുനരധിവാസ സെക്രട്ടറി ജനറലും,അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ ജുഡീഷ്യൽ മെമ്പറുമായ പ്രൊഫസർ Dr സുരേഷ് കെ ഗുപ്തൻ.


എന്ന് ഏറെ ബഹുമാനത്തോടെതന്നെ പറയട്ടെ....

കാരണം ഈ വിധിയുടെ പശ്ചാത്തലത്തിൽ അനേകലക്ഷം പെൺകുട്ടികളുടെ ജീവിതം ദുരിത പൂർണമാകും എന്നതിൽ സംശയമേതുമില്ല.

മറ്റൊരു പ്രധാനപ്പെട്ട കാരണം, ഒരു പെൺകുട്ടിക്ക് 12 വയസ്സിലോ 13 വയസ്സിലോ മെൻസ്ടുറേഷൻ ആരംഭിക്കുന്നുണ്ട് എങ്കിലും അവളുടെആന്തരീക പ്രത്യുല്പാദന അവയവങ്ങൾ പൂർണ വളർച്ചയെത്താൻ 18 കഴിയണം എന്നതാണ് ഒരു മനുഷ്യ ശരീര ഗവേഷകൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത്.

ഇങ്ങനെ പ്രായപൂർത്തിയേതാത്ത ഒരു  15 വയസ്കാരിയുടെ വിവാഹം കഴിഞ്ഞാലവൾ ഒരു വർഷം ഒരു കുട്ടിക്ക് ജന്മം കൊടുക്കും. ആ കുട്ടി ഒന്നുകിൽ ജനിതക വൈകല്യതോടെയോഅല്ലെങ്കിൽ വളർച്ചയെത്താത്തതായിട്ടോ ആവും ജനിക്കുക. മാത്രല്ല 15+ കാരി ഗുരുതമായ വിളർച്ചയിലേക്കും പോകുമെന്നതിൽ യാതൊരു തർക്കവും വേണ്ട. ഇത് നമ്മുടെ ഇന്ത്യയുടെഒരു മത വിഭാഗത്തിന്റെ മാതൃ ശിശു മരണ നിരക്ക് താരതമ്യേനെ കൂട്ടും എന്നതും എടുത്തു പറയേണ്ടതാണ്...

ആയതിനാൽ രാജ്യത്തിന്റെ ഉന്നത പദവിയിലിരിക്കുന്നവരും, ഉന്നത നീതി പീഡവും ഈ ഉത്തരവിന്മേൽ ഒരു വിചിന്തനം നടത്തണമെന്നതാണ് ഞങ്ങളുടെ അഭിപ്രായം.ബാല്യം വിട്ടുമാറിയിട്ടില്ലാത്ത

കൗമാരക്കാരികളെ ഈ ഉത്തരവ് കൂടുതൽ അപകടത്തിൽ ചാടിക്കും എന്നതിൽ ഞങ്ങൾ ആശങ്കപ്പെടുന്നു.പലവിധ കാരണങ്ങളാൽ അനാഥരാക്കപ്പെട്ട രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ഏതാണ്ട് ആറായിരത്തിലധികം കുട്ടികളെ സംരക്ഷിച്ചുപോരുന്ന ഒരു അന്താരാഷ്ട്ര സംഘടനയുടെ ഒരു പ്രസ്ഥാനത്തിന്റെ മുഖ്യഉപദേശകൻ എന്ന നിലയിൽ പറയട്ടെ ഈ വിധി അപകടമാണ്.

ഒരു കൗമാര പ്രായക്കാരിക്ക് നമ്മുടെ രാജ്യത്ത് ലൈംഗീക വിദ്യാഭ്യാസം ശെരിയായ രീതിയിൽ ലഭിക്കുന്നില്ല. ആയതുകൊണ്ട് തന്നെ ആയിരക്കണക്കിന് കുട്ടികളാണ് ചൂഷണത്തിന് വിധേയരാകുന്നത്. ബാല്യകൗമാരം അവർ അവരുടെ മാതാപിതാകൾക്കൊപ്പം സുരക്ഷിതരായിരിക്കട്ടെ. അതിനാവശ്യമായപിന്തുണയും,നിയമസഹായവും ചെയ്തു കൊടുക്കുക. അവരെ കരുത്തരായി, ആർജ്ജവമുള്ള വരായി വളർത്തിക്കൊണ്ട് വരാൻ നമുക്ക് പ്രയത്നിക്കാം. നിയമങ്ങൾ അതിനാവട്ടെ...

പെൺകുട്ടികളുടെ നന്മയെ ഓർത്തുകൊണ്ട് എല്ലാ ആദരവോടെയും ഇന്ത്യ ഗവണ്മെന്റ് നോടും ഉന്നത നീതിപീഠത്തിലെ വക്കീലന്മാർ എന്നിവരോടും ഒരു പുനരാലോചനാഹർജി നൽകണമെന്ന് ഏറ്റം വിനയത്തോടെ അപേക്ഷിക്കുന്നു.....


MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഒഡേസ സത്യന്റെ ഓർമ്മ : സത്യൻ മാടാക്കര.
mannan
THARANI
pazhyoidam