ഒഡേസ സത്യന്റെ ഓർമ്മ : സത്യൻ മാടാക്കര.

ഒഡേസ സത്യന്റെ ഓർമ്മ : സത്യൻ മാടാക്കര.
ഒഡേസ സത്യന്റെ ഓർമ്മ : സത്യൻ മാടാക്കര.
Share  
സത്യൻ മാടാക്കര . എഴുത്ത്

സത്യൻ മാടാക്കര .

2025 Aug 19, 11:33 PM
PAZHYIDAM
mannan

ഒഡേസ സത്യന്റെ ഓർമ്മ

:സത്യൻ മാടാക്കര.

ചങ്ങാത്തത്തിന്റെ മേനി പറച്ചിലല്ല ആശയത്തിന്റെയും ഇടപെടലിന്റെയും തിരിച്ചറിവാണ് സൗഹൃദം. ഞാൻ സി.വി.സത്യനുമായുള്ള വടകര സ്നേഹത്തിന്റെ രാപ്പകലുകൾ മാറ്റിവെയ്ക്കുന്നു. ജനകീയ ഇച്ഛ സിനിമയിൽ എങ്ങനെ നിറവേറ്റാം എന്നത് സത്യന്റെ ജീവിത വീക്ഷണമായിരുന്നു. അതുകൊണ്ടു തന്നെ എ.അയ്യപ്പനെക്കുറിച്ച് ആത്മകഥാപരമായ "ഇത്രയും യാതഭാഗം " എന്ന ഡോക്യുമെന്ററിയും വർഗീസിന്റെ മരണം ഏറ്റുപറഞ്ഞ രാമചന്ദ്രൻ നായരുമായുള്ള അഭ്രപാളി സഞ്ചാരവും ശ്രദ്ധേയമായിരുന്നു. "അമ്മ അറിയാൻ" എന്ന ജോൺ എബ്രഹാമിന്റെ സിനിമയ്ക്കു ശേഷം കുറച്ചു കാലം നിശ്ചലമായ ഒഡേസയെ വടകര ആസ്ഥാനമാക്കി പുത്തനുണർവ്വ് നല്കി പുന:സംഘടിപ്പിച്ചത് സത്യ നാണ്. ജോൺ സ്മൃതി ജേർണൽ, ഋത്വിക് ഘട്ടക്ക് -കുറസോവ പതിപ്പ്, കയ്യൂർ തിരക്കഥ എന്നിവയുടെ പിന്നിൽ സത്യനായിരുന്നു. പക്ഷേ, കൂടുതൽ കാലം ആ പതിപ്പുകൾ തുടരാനായില്ല. എല്ലാവരെയും വിട്ടു പിരിഞ്ഞ് സത്യൻ മരണത്തിനു കീഴടങ്ങി. ഈ ചങ്ങാതിക്കുറിപ്പ് സത്യനുള്ള നന്ദി വാചകമാകുന്നു.

സമകാലീന സാമൂഹ്യാവസ്ഥയിൽ നല്ല സിനിമയിൽ നിന്ന് ജനങ്ങൾ അകന്നു കൊണ്ടിരിക്കുകയാണ്. ലാഭേച്ഛയുടെ ക്ഷുദ്ര പ്രേരണ നമ്മുടെ പ്രതികരണ ശേഷി തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ നല്ല സിനിമയ്ക്കായി പ്രവർത്തിച്ച ജനകീയ പ്രസ്ഥാനമാണ് ഒഡേസ.പന്ത്രണ്ടു വർഷത്തോളം വീഡിയോ പ്രൊജക്ടർ ഉപയോഗിച്ച് കേരളത്തിലെ തെരുവുകളിലും വിദ്യാലയങ്ങളിലും നല്ല സിനിമ പ്രദർശിപ്പിക്കാനും മികച്ചൊരു വീഡിയോ ചലച്ചിത്ര ശേഖരം ഉണ്ടാക്കാനും, ജനകീയ പങ്കാളിത്തത്തോടെ ഡോക്യുമെന്ററികൾ നിർമ്മിക്കാനും ഒഡേസയ്ക്കു കഴിഞ്ഞു. അതിൽ ശ്രദ്ധേയമായതായിരുന്നു " വേട്ടയാടപ്പെടുന്ന മനസ്സ്" എന്ന ഡോക്യുമെന്ററി.

odesa

 ഇതിൽ വെടിയുണ്ടയിൽ കൊരുത്ത വിപ്ലവകാരിയുടെ ( വർഗ്ഗീസ്) രക്തസാക്ഷിത്വത്തിന്റെ ഓർമ്മ അഭ്രപാളികളിലൂടെ ദൃശ്യവൽക്കരിക്കപ്പെട്ടു. കാലത്തിന്റെ ഈ അറ്റത്ത് കുറ്റമേറ്റു പറഞ്ഞ് വിപ്ലവക്കൂറ് പ്രഖ്യാപിച്ച് നമ്മുടെ മനസ്സ് വേട്ടയാടുമ്പോൾ, പൊരുതി മുന്നേറിയ നാൾവഴികൾ മറന്നു പോയ മലയാളിയുടെ മനസ്സിനെ അനുഭവങ്ങൾ കൊണ്ട് ഈ ഡോക്യുമെന്ററി പൊള്ളിച്ചു. സി.വി.സത്യന്റെ ഈ ദൗത്യംവലിയൊരു സാംസ്കാരിക പ്രവർത്തനം തന്നെയായിരുന്നു. സാംസ്കാരിക അധിവേശത്തെ സ്വന്തം മാധ്യമം കൊണ്ട് ചെറുക്കുക ധീരത തന്നെയാകുന്നു.


whatsapp-image-2025-08-19-at-11.28.43_e5d01948

രാമചന്ദ്രൻ നായരുടെ കുറ്റബോധം നിറഞ്ഞ മനസ്സിനൊപ്പം സമകാലിക കേരളീയ അവസ്ഥകൾ, മാറാട് - മുത്തങ്ങ സംഭവങ്ങൾ, പ്രൊഫ: ഈച്ചരവാരിയർ, കെ.വേണു, അജിത എന്നിവരുമായുള്ള സംഭാഷണങ്ങളും ഈ ഡോക്യുമെന്ററി പകർത്തിയിരിക്കുന്നു.

വേട്ടയാടപ്പെടുന്ന മനസ്സ്

(Hounded Mind)

A mind continuously hounded by the memories of the martyrdom of arevolutionary hooked by bullet.

തിരക്കഥ - സംവിധാനം

സി.വി. സത്യൻ.



d

എം.എൻ.വിജയൻ മാഷ് പറഞ്ഞതു പോലെ" യൗവ്വനത്തിന് ഇനിയും ആകാശമുള്ള ഒരവസ്ഥയുണ്ട്. പലപ്പോഴും സംതൃപ്തി കൊണ്ട്, യൗവ്വനം ആ ആകാശത്തെ വേണ്ടെന്ന് വെയ്ക്കാറുണ്ട്. അങ്ങനെ എളുപ്പത്തിൽ സംതൃപ്തരായി അവസാനിക്കുന്ന ഒരു യുവത്വം ഉണ്ടാകുന്നുണ്ടോ എന്ന് സംശയമുണ്ട്. അതിനെ നമ്മൾ അതിജീവിക്കേണ്ടിയിരിക്കുന്നു. "


MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam