കൈത്തറിമുണ്ടിൽ ഗോവിന്ദൻ്റെ കരസ്പർശം :ഡോ. കെ. കെ. എൻ. കുറുപ്പ്

കൈത്തറിമുണ്ടിൽ ഗോവിന്ദൻ്റെ കരസ്പർശം :ഡോ. കെ. കെ. എൻ. കുറുപ്പ്
കൈത്തറിമുണ്ടിൽ ഗോവിന്ദൻ്റെ കരസ്പർശം :ഡോ. കെ. കെ. എൻ. കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2025 Aug 18, 10:34 PM
PAZHYIDAM
mannan

കൈത്തറിമുണ്ടിൽ

ഗോവിന്ദൻ്റെ കരസ്പർശം

:ഡോ. കെ. കെ. എൻ. കുറുപ്പ്


ഓണാഘോഷം കേരളത്തിൻ്റെ വീടുകളെല്ലാം ഒരുമിപ്പിക്കുന്ന തിരുനാളാണ്. പൂക്കളവും ഉത്സവവിരുന്നും മാത്രമല്ല, നമ്മുടെ പാരമ്പര്യത്തോടുള്ള അഭിമാനവുമാണ് ഓണത്തിന്റെ സാരാംശം. ആ പാരമ്പര്യത്തിന്‍റെ മഹത്തായ പ്രതീകമാണ് കൈത്തറി മുണ്ട്.

കൈത്തറി – ഒരു കലാരൂപം

കൈത്തറി വസ്ത്രങ്ങൾ വെറും ധരിക്കാനുളള വസ്ത്രമല്ല, അത് കലാരൂപമാണ്. കൈകളുടെ കരവിരുതിൽ ജനിക്കുന്ന ഓരോ തുണിയും സാംസ്കാരിക പാരമ്പര്യത്തിന്‍റെ മുദ്ര പതിപ്പിച്ചവയാണ്. 

ഇന്ന് ലോകോത്തര വസ്ത്ര സംവിധാനത്തിന്റെ ഭാഗമായി കൈത്തറി മാറിയിരിക്കുന്നു. തൊഴിലാളികളും ഡിസൈനർമാരും വെറും ജീവനക്കാരല്ല, കലാകാരന്മാരാണ്.

ചോമ്പാലയുടെ അഭിമാനം

എൻ്റെ ഗ്രാമമായ ചോമ്പാലയിലെ കൊളരാട് തെരുവ് ഒരിക്കൽ നെയ്ത്തുതൊഴിലിലൂടെ പ്രശസ്തിയാർജ്ജിച്ചു. ശ്രീ .പി .ചാത്തു എന്ന മനുഷ്യസ്നേഹിയുടെ കരുതലും ശ്രമവുമായിരുന്നു അതിൻറെ പ്രേരകശക്തി . അതിന്റെ വികസിത രൂപമാണ് കുഞ്ഞിപ്പള്ളിക്കടുത്തുള്ള ചിറയിൽപീടികയിലെ കേരള ഹാൻഡ്‌ലൂം വീവേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി.

വർഷങ്ങളോളം ഞാൻ ഇവിടെ നിന്ന് കൈത്തറി മുണ്ടുകളും തുണികളും വാങ്ങിയിരുന്നു. ഓണക്കാലത്ത് വീണ്ടും ഇവിടെ എത്തി വൈവിധ്യമാർന്ന കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിഞ്ഞപ്പോൾ, പഴയ ഓർമ്മകൾ പുതുക്കി.




kknkurupp-mund-reviised-2

നാട്ടുകാരുടെ കടമ

പ്രദേശത്തെ ഓരോ കുടുംബവും ഓരോ ഓണക്കോടിയെങ്കിലും ഈ കൈത്തറി സ്ഥാപനത്തിൽനിന്ന്നിന്ന് വാങ്ങിയാൽ, അനേകം സ്ത്രീതൊഴിലാളികടക്കമുള്ള നെയ്ത്തുതൊഴിലാളികൾക്ക് അത് പ്രോത്സാഹനമാകും. “ഇത് നാട്ടുകാരായ നമ്മുടെ കടമയാണ്,” എന്നും ഞാൻ വിശ്വസിക്കുന്നു.



secratary-kkn

ഭാവി സാധ്യതകൾ

ഈ സ്ഥാപനം വിദേശ രാജ്യങ്ങളിലേക്കുള്ള വ്യാപാര ശൃംഖലകളും ശക്തമാക്കുകയാണ്. വിദേശത്തുനിന്നും ഇതുവഴിയെത്തുന്ന ടൂറിസ്റ്റുകൾ ഇവിടെ നിന്നും കൈത്തറിത്തുണികൾ പർച്ചെയ്‌സ് ചെയ്യുന്നത് പലപ്പോ ഴും ഞാൻകണ്ടിട്ടുണ്ട് .

എനിക്കതിൽ അഭിമാനം തോന്നുകയു മുണ്ടായി . 

 

aysharubi

ഇന്ത്യയിലെ പ്രമുഖ വനിതാ സംരംഭകയും വസ്ത്ര നിർമ്മാതാവുമായ ശ്രീമതി .റൂബി മെഹ്തർ അടുത്തിടെ സ്ഥാപനം സന്ദർശിച്ച് വ്യാപാര സാധ്യതകൾ സംബന്ധിച്ച് ചർച്ചകൾ നടത്തി.


kotakkadan
samudra---copy
bhakshysree-cover-photo
MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഒഡേസ സത്യന്റെ ഓർമ്മ : സത്യൻ മാടാക്കര.
mannan
THARANI
pazhyoidam