വീട് മുതൽ വേദിവരെ വരെ ഒപ്പം നടക്കുന്ന ചോമ്പാലിൻ്റെ കൈത്തറി പെരുമ.... !! :ഡോ: കെ .കെ. എൻ .കുറുപ്പ്

വീട് മുതൽ വേദിവരെ വരെ ഒപ്പം നടക്കുന്ന ചോമ്പാലിൻ്റെ കൈത്തറി പെരുമ.... !! :ഡോ: കെ .കെ. എൻ .കുറുപ്പ്
വീട് മുതൽ വേദിവരെ വരെ ഒപ്പം നടക്കുന്ന ചോമ്പാലിൻ്റെ കൈത്തറി പെരുമ.... !! :ഡോ: കെ .കെ. എൻ .കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2025 Aug 07, 07:52 PM
mannan

വീട് മുതൽ വേദിവരെ വരെ

ഒപ്പം നടക്കുന്ന ചോമ്പാലിൻ്റെ

കൈത്തറി പെരുമ.... !!

 :ഡോ: കെ .കെ. എൻ .കുറുപ്പ്

 

ഇന്ന് ദേശീയ കൈത്തറി ദിനം 

ചോമ്പാലയിലെ കൊളരാട് തെരുവിലെ ഇടുങ്ങിയ നടവഴികളുടെ ഓരം ചേർന്നുള്ള ഓലപ്പുരകൾക്കൊപ്പം തൊട്ടുരുമ്മിയ നിലയിൽ ചരിച്ചു കെട്ടിയ ഓല ഷെഡ്ഡുകളിൽ നിന്നുംആഗോള വിപണിയിലെ അത്യുന്നത ഡിസൈനർമാരുടെ ഷെൽഫിലേയ്ക്ക് അടി വെച്ച് കയറി ഇടംപിടിച്ച കൈത്തറി തുണിത്തരങ്ങളുടെ ചോമ്പാൽ പെരുമ പറയാനേറെ.... അറിയാനേറെ .

 മലബാറിലെ തീരദേശം അഥവാ കടലോര ഗ്രാമമാണ് അഴിയൂർ പഞ്ചായത്തിലെ ചോമ്പാല പ്രദേശം .

 എൻ്റെ ഗ്രാമം. ഞാൻ ജനിച്ചുവളർന്ന ,കളിച്ചുവളർന്ന മണ്ണിടം .

 മുക്കാളിയിൽ നിന്ന് റെയിലിനു മറുവശം കൊളരാട് തെരു വരെ നീളുന്ന കൈത്തറി വസ്ത്ര നിർമ്മാണ പാരമ്പര്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

handloom-rubi

മലബാറിൻ്റെ വസ്ത്രചരിത്ര പാരമ്പര്യവുമായി ഇഴചേർത്ത് നെയ്തെടുത്തതാണ് ഇവിടുത്തെ ശാലിയ തെരുവിൻറെ ജീവിത സംസ്കാരം.

 വെറും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വേണ്ടി മാത്രമുള്ളതല്ല .ഒരു സമുദായത്തിന് അഭിമാനവും ആത്മാർത്ഥതയും ഒന്നുചേർന്ന് ഇഴയടുപ്പമുള്ളതാക്കിയ വേറിട്ടൊരു ഇടമാണ് ഇവിടം.

വേദകാലം മുതൽ തന്തുവായൻ എന്ന പേരിലറിയപ്പെട്ടവരായിരുന്നു നമ്മുടെ നെയ്ത്തുകാർ .

അവർക്ക് ഉയർന്ന സ്ഥാനമാനങ്ങളും മറ്റും അക്കാലംമുതൽ ലഭിച്ചിരുന്നു .

ഓരോ തുണിത്തരങ്ങളിലും വ്യത്യസ്ത കാലഘട്ടങ്ങളെയും വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും കോർത്തിണക്കിയവരായിരുന്നു തന്തുവായൻ എന്ന പേരുകാരൻ .



handloom-rubi2

 ഒരു പേരോ തൊഴിലോ അല്ല തന്തുവായൻ. ഒരു ജീവിതശൈലി എന്ന് വേണം വിശേഷിപ്പിക്കാൻ.

കൈത്തറി വസ്ത്രങ്ങൾ വെറുമൊരു തുണി മാത്രമല്ല .അത് അവരുടെ സ്വപ്നങ്ങളും കഠിനാധ്വാനവും പാരമ്പര്യവും വിയർപ്പിൻ്റെ ഗന്ധവും അലിഞ്ഞുചേർന്നുള്ളതാണ് .

കുഴിമഗ്ഗത്തിൽ നെയ്ത്ത് ആരംഭിച്ച് ചുരുങ്ങിയ വരുമാനം കൈപ്പറ്റിയ നെയ്ത്തുതൊഴിലാളികളെ

1860 കളിൽ ഇന്ന് കാണുന്ന മഗ്ഗത്തിലേയ്ക്ക് കൊണ്ടുവന്നത് സ്വിറ്റ്സർലാൻഡിലെ ബാസൽ ഇൻഡസ്ട്രിയൽ എന്ന കൃസ്‌തീയ സംഘടന.അവരുടെ സ്റ്റേഷൻ ചോമ്പാലയിലുണ്ടായിരുന്നു .


handloomrubi5

ചോമ്പാല പ്രദേശത്തെ കൈത്തറി വസ്ത്ര നിർമ്മാണ പാരമ്പര്യം അന്താരാഷ്ട്ര വിപണിയിലേക്ക് അടിവെച്ചു കയറിയതിൻറെ അമരക്കാരനായി പ്രവർത്തിച്ചിരുന്ന ഒരു മഹദ് വ്യക്തിത്വം ശ്രീ.പി .ചാത്തു എന്ന മനുഷ്യസ്നേഹി ,ഖാദർ ധാരിയായ കമ്മ്യൂണിസ്റ്റ് സഹയാത്രികൻ ഇന്ന് നമ്മോടോപ്പമില്ല .

പോയകാലങ്ങളിൽഅദ്ദേഹംതുടങ്ങിവെച്ച ഐശ്വര്യത്തിൻ്റെ തണലിടങ്ങളിലാണ് കൊളരാട് തെരുവിൽ ഇന്നുകാണുന്ന രമ്യഹർമ്യങ്ങളും വികസന വഴികളുമെന്നുപറഞ്ഞാൽ തെറ്റാവില്ല .

ഈ ഗ്രാമത്തിൽ കല്ലാമല സ്‌കൂൾ എന്നപേരിൽ വിദ്യാഭ്യാസത്തിനു വെളിച്ചം തെളിയിച്ചതും അഖിലേന്ത്യ കൈത്തറിബോർഡ് ചെയർമാൻ പദവിയിലിരുന്ന ശ്രീ .പി .ചാത്തു തന്നെ.

കല്ലാമല സ്‌കൂളിലെ ഇ .എം നാണു മാസ്റ്റർ ,കോറോത്ത്കണ്ടി കുമാരൻ മാസ്റ്റർ ചിറയിൽ കരുണൻ മാസ്റ്റർ തുടങ്ങിയ ഗുരുക്കന്മാരിലോടെയായിരന്നു എന്റെ വിദ്യാഭ്യാസം ഇവിടെ തുടങ്ങിയത് .

നമുക്കോർമ്മിക്കാം പ്രാർത്ഥിക്കാം നന്മയുടെ പൂമരമായ ഈ കൊളരാടൻ പെരുമ ശ്രീ .പി,ചാത്തുവിന് വേണ്ടി അദ്ദേഹത്തെ ചേർത്തുനിർത്തിയ്യ നാട്ടുനന്മയ്ക്കുവേണ്ടി .

ഞങ്ങളുടെ ഗ്രാമത്തിൽ ചോമ്പാലയിലുമുണ്ട് കൈത്തറി നിർമ്മാണ സഹകരണ സംഘങ്ങൾ.

ഇതൊക്കെ കേവലം തുണിത്തരങ്ങളുടെ ഉൽപാദന വിപണന കേന്ദ്രങ്ങൾ മാത്രമല്ല .

ഒരു അമ്മയുടെ ,യുവതിയുടെ ,യുവാവിൻ്റെ, പ്രായം തളർത്തിയിട്ടും തൊഴിലിടങ്ങളിൽ അശേഷം തളർച്ചയില്ലാത്ത വന്ദ്യവയോധികരായ നെയ്ത്തുകാരുടെ കുടുംബത്തിൻറെ വരുമാന സുരക്ഷയുടെ മുഖമുദ്ര കൂടിയാണിവിടം .ഈ തൊഴിലിടങ്ങൾ .

നമുക്ക് വീണ്ടും കൈത്തറി ധരിക്കാം. ഫാഷനായി മാത്രമല്ല ഒരു സാമൂഹ്യ ഉത്തരവാദിത്വമായി .ധരിക്കുമ്പോൾ നമുക്ക് തൊട്ടറിയാം നമ്മുടെ നാടിൻറെ ,ചോമ്പാലയുടെ ഈ കരസ്പർശം.



handloom-rubi4

ഓണം നമുക്ക് ആഘോഷിക്കാം .ഓരോ വീട്ടിലും . ഒരു കൈത്തറി വസ്ത്രവുമായി. അത് സാരിയാകാം ചുരിദാർ ആകാം മുണ്ട് ആകാം പുതപ്പുകൾ .വിരികൾ ,ഷർട്ടിങ്ങുകൾ എന്തുമാകാം .

കൈത്തറി വസ്ത്രങ്ങൾ ധരിക്കുക ഉപയോഗിക്കുക എന്നത് നമ്മൾ ജീവിതശൈലിയാക്കണം .

ഇടക്കെങ്കിലും ചില ഇടനേരങ്ങളിൽ. 

 ഓരോ സ്കൂളിലും അധ്യാപകരും വിദ്യാർത്ഥികളും ഒരു ദിവസമെങ്കിലും കൈത്തറി വസ്ത്രങ്ങൾ ധരിക്കുന്നത് ശീലമാക്കുക .

ആധുനിക ഡിസൈനുകളുടെ കമനീയ ശേഖരവുമായി കുഞ്ഞിപ്പള്ളിക്കടുത്ത് ചിറയിൽ പീടികയിൽ 'കിക്കോസ്' എന്ന ചുരുക്കപ്പേരിൽ കേരള ഹാൻഡ്‌ലൂം വീവേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തിക്കുന്നു. നിർമ്മാണശാലയോട് ചേർന്ന് വിൽപ്പന ഷോറൂം പ്രവർത്തിക്കുന്നു,

 

ഇതൊരു നെയ്ത്തുശാല മാത്രമല്ല മികവിൽ മികച്ച കൈത്തറിത്തുണിത്തരങ്ങളുടെ ഉൽപാദന കേന്ദ്രവും വിതരണ കേന്ദ്രവും കൂടിയാണ് .

ദേശീയവും അന്തർദേശീയവുമായ നിലയിലെത്തുന്ന ടൂറിസ്റ്റുകളും കൈത്തറി വസ്ത്രങ്ങൾ തേടിയെത്തുന്നത് ഇവിടെ തന്നെ .

 ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി മോസ്കോയിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ഭാഗ്യം സിദ്ധിച്ച ഏക ഡിസൈനർ എന്ന ബഹുമതിനേടിയ ആയിഷ റൂബി ഈ അടുത്ത ദിവസം ചിറയിൽ പീടികയിലെ കേരള ഹാൻഡ്‌ലൂം വീവേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വ്യാപാരാന്വേഷ ണവുമായെത്തി .


rubi-shall

സ്ഥാപനത്തിലെ ജീവനക്കാർ കൈത്തറി ഷാൾ പുതപ്പിച്ചുകൊണ്ട് അവരെ സ്വീകരിച്ചു .

 ജർമ്മൻ ഗ്ലോബൽ ഇക്കണോമിക് ഫോറത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി കൂടിയായ ശ്രീമതി.ആയിഷറൂബിയുടെ വിരുതും വിരലടയാളവും പതിഞ്ഞ വിവിധ ഇനം ഉടയാടകൾക്ക് ഗൾഫ് നാടുകൾക്കൊപ്പം മറ്റു നിരവധി രാജ്യങ്ങളിലും ഇന്ന് ആവശ്യക്കാരെ .


rubi-another

വിദേശത്തേയ്‌ക്ക് കയറ്റിയയക്കേണ്ട വസ്ത്രനിർമ്മാണത്തിനാവശ്യമായ തുണിത്തരങ്ങൾ ഇവിടെനിന്നും നിർമ്മിക്കാനായാണ് കേരള ഹാൻഡ്‌ലൂം വീവേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹായം തേടി അവരെത്തിയത് .


rubiuuiu

സ്വന്തം നാടിൻറെ കരസ്പർശമുള്ള നല്ല വസ്ത്രങ്ങൾ ധരിക്കാൻ നമുക്ക് കൈകോർക്കാം.

 ഏവരെയും സ്വാഗതം ചെയ്യുന്നു. അന്താരാഷ്ട്രതലത്തിൽ യൂറോപ്യൻ കാലാവസ്ഥയുടെ മാറ്റത്തിന് അനുസൃതമായ വസ്ത്ര നിർമ്മാണവ്യവ സ്ഥ  രൂപപ്പെടുത്താനുള്ള മുൻ ഒരുക്കത്തിലാണ് ചിറയിൽപീടികയിലെ കേരള ഹാൻഡ്‌ലൂം വീവേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന മഹദ് സ്ഥാപനം .നമുക്കഭിമാനിക്കാം .

3-in-1
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇന്ത്യൻ ബഹുസ്വരതയുടെ ജീവവായു :സത്യൻ മാടാക്കര
കാഴ്ച്ചയും കാഴ്ച്ചപ്പാടും യുദ്ധവും എഴുത്തും  :സത്യൻ മാടാക്കര
കാഴ്ച്ചയും കാഴ്ച്ചപ്പാടും ജനാധിപത്യം 16 ലേക്കോ? :ടീ ഷാഹുൽ ഹമീദ്
mannan