
യുദ്ധവും എഴുത്തും :സത്യൻ മാടാക്കര
യുറോപ്പില്‍ രണ്ട് ലോക മഹായുദ്ധങ്ങൾ ആണുങ്ങളില്ലാത്ത പെണ്ണുങ്ങളെ സൃഷ്ടിച്ച ചരിത്രം നമുക്ക് മുന്നിലുണ്ട്. ആണുങ്ങളെല്ലാം യുദ്ധത്തില്‍ പങ്കെടുത്തു കൊല്ലപ്പെട്ടു. പ്രകൃതിയുടെ ബാലന്‍സ് തെറ്റിക്കുകയാണ് യുദ്ധങ്ങള്‍ ചെയ്യുന്നത്.
മലയാള നിരൂപണത്തിന്റെ പ്രബല ശക്തിയായ കേസരി ബാലകൃഷ്ണപ്പിള്ള ഒരിക്കല്‍ എഴുതി, "കവികള്‍ പൂവന്‍കോഴികളാണ്, അവര്‍ ഒരു വര്‍ഗ്ഗത്തേയും ചരിത്രത്തേയും വിളിച്ചുണര്‍ത്തുന്നവരാണ്, തീര്‍ച്ചയായും അവരുടെ വിളി കേട്ടിട്ടാണ് ഒരു കാലഘട്ടം ഉണരുന്നത്." കേസരി കവികളെപ്പറ്റിയാണ് പറഞ്ഞതെങ്കിലും കലാമേഖലയിലെ എല്ലാറ്റിനും ഇത് ബാധകമാണ്. കാരണം, കാലത്തെ തിരിച്ചറിയുന്നതും, കാലത്തിന്റെ രോഗലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിയുന്നവരും, എന്തുകൊണ്ട് സംസ്ക്കാരത്തിന് ശ്വാസം മുട്ടുന്നുവെന്ന് തിറിച്ചറിയുന്നതും എഴുത്തിന്റെ മേഖലയിലുള്ളവരാണല്ലോ? രണ്ടാം ലോക മഹായുദ്ധം മനുഷ്യരാശിയുടെ മേല്‍ വലിച്ചെറിഞ്ഞ ഭീകരതയുടെ വിത്തുകളെക്കുറിച്ച് പിക്കാസോ 'ഗോര്‍ണിക്ക'എന്ന ചിത്രം വരച്ചു. സ്പെയിനില്‍ ലോര്‍ക്കയെ ഏകാധിപതിയായ ഫ്രാങ്കോ വേട്ടയാടിയിട്ടും കവിതയിലൂടെ പൊരുതി നില്‍ക്കുകയും രക്തസാക്ഷിയാവുകയും ചെയ്തു. ഒന്നും രണ്ടും ലോക മഹായുദ്ധത്തെക്കുറിച്ച് ജര്‍മ്മന്‍കാരനായ ഗുന്തര്‍ഗ്രാസ്സ് പ്രഖ്യാത രചനകളിലൂടെ നമ്മളോട് പ്രതികരിച്ചു. അദ്ദേഹത്തിന്റെ വിഖ്യാതമായ തകരച്ചെണ്ട 1895 മുതല്‍ 1925 വരെയുള്ള കാലഘട്ടത്തിന്റെ അനാവരണമാണ്. ഓസ്ക്കര്‍ എന്ന മൂന്നു വയസ്സുകാരനായ കുള്ളനിലൂടെ ഗുന്തര്‍ഗ്രാസ്സ് പടനിലത്തുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ് സമകാലികമാക്കുന്നു. ഹിറ്റ്ലറുടെ ക്രൂരതയ്ക്ക് ഇരയായ കുടുംബത്തില്‍ പിറന്ന കുള്ളന്റെ പ്രതിരോധം യുദ്ധത്തോടും, ഏകാധിപത്യത്തോടുമാണ്. ഗ്രാസ്സ് പറഞ്ഞു; "ഞങ്ങള്‍ എഴുത്തുകാല്‍ സാമ്രാജ്യവാദികളുടെ യുദ്ധക്കൊതിയെ വെറുക്കുന്നവരാണ്.
ഇന്ന് കൊസവോ, നാളെ യുദ്ധം നിങ്ങളുടെ വീട്ടു മുറ്റത്താകും." ലോകത്തിനുവേണ്ടി തന്നെ നൈജീരിയന്‍ കവി സരോവിവ സാമ്രാജ്യത്വത്തോട് പോരുതി തൂക്കിലേറ്റപ്പെട്ടു. സിനിമയിലെ എന്നത്തേയും ക്ലാസിക്ക് എന്നു പറയാവുന്ന 'ബാറ്റില്‍ഷിപ്പ് ഓഫ് പൊട്ടംകിന്‍' സെര്‍ജി ഐസന്‍സ്റ്റീന്റെ മഹത്തായ സൃഷ്ടിയാണ്. ഒഡേസ പടവുകളിലെ നിരപരാധികളുടെ രക്തം ലോക ജനതയോട് പലതും പറഞ്ഞു. ചാര്‍ലി ചാപ്ലിന്‍ 'ദി ഗ്രേറ്റ് ഡിക്റ്റേറ്റര്‍ ' സിനിമയിലൂടെ ചിരിയും ഹിറ്റ്ലറിസവും കൊണ്ട് ആകുലത കുത്തി നിറച്ചു. കേസരി സൂചിപ്പിച്ചതുപോലെ കാലത്തെ തിരിച്ചറിയുമ്പോള്‍ കൂവാതെ വയ്യ.
അതിനാല്‍ അധാര്‍മ്മിക വ്യവസ്ഥിതിക്കെതിരെ, അന്യായത്തിനെതിരെയുള്ള പ്രതിരോധം മുന്നറിയിപ്പും സമൂഹത്തിന്റെ ധാര്‍മ്മികത അഭിവാദനവും കൂടിയാകുന്നു. നമ്മള്‍ അറിവ് നേടുന്നതും ബോധത്തില്‍ പരിവര്‍ത്തനം സംഭവിക്കുന്നതും ആശയ വിനിമയത്തിലൂടെയാകുന്നു.
അറിവിനെ സ്ഥാപനവല്‍ക്കരിക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ അല്ല അറിവിന്റെ ജനാധിപത്യവല്‍ക്കരണമാണ് നാം പ്രതീക്ഷിക്കുന്നത്. അതിനുള്ള പൂര്‍വ്വ ധൈര്യമാണ് കേസരിയെപ്പോലുള്ളവരുടെ ശക്തമായ വാക്കുകള്‍.

ഹിറ്റലറുടെ കോൺസെൻട്രേഷൻ ക്യാമ്പ്
1963 സ്പെയിനില്‍ നടന്ന ആഭ്യന്തരയുദ്ധം. അത് ഏപ്രില്‍ 26-ാം തിയതിയായിരുന്നു. കേവലം മൂന്നു മണിക്കൂറില്‍ ചന്ത ദിവസത്തില്‍ നടന്ന 'ഗോര്‍ണിക്ക' എന്ന നഗരത്തിലെ ദുരന്തം പിക്കാസോ കാന്‍വാസി ല്‍ പുന:സൃഷ്ടിച്ചപ്പോള്‍ ലോക മന:സാക്ഷി നടുങ്ങി. മനുഷ്യ-മൃഗങ്ങള്‍ക്കിടയില്‍ പാവപ്പെട്ട മനുഷ്യര്‍ ശ്വാസം മുട്ടി. തന്റെ മരിച്ച കുഞ്ഞിനേയും എടുത്തുകൊണ്ട് ഉഗ്രകോപത്തില്‍ ഉന്മത്തായ അമ്മ ആ മൃഗതുല്യതയുടെ മുഖത്തേക്ക് ശാപവചനങ്ങള്‍ ചൊരിഞ്ഞു.
"കണ്ണുകള്‍ പൂട്ടി, വായ് തുറന്ന്, കൈകള്‍ അലക്ഷ്യമായിട്ട് മരിച്ച രീതിയില്‍ ഒരാള്‍ കിടക്കുന്നിടത്ത്, കൈയ്യില്‍ ഒടിഞ്ഞ വാള്‍ത്തുണ്ട് പിടിച്ച് അപസ്മാര രോഗിയെപ്പോലെ ഒരാള്‍ നില്‍ക്കുന്നിടത്ത്, മുറിഞ്ഞ മറ്റേകഷണംഇരയുടെവയറ്റില്‍ആഴ്ന്നിറങ്ങിയയിടത്ത്, പിക്കാസോയുടെ 'ഗോര്‍ണിക്ക' കദന കഥയായി. മരണവും വേദനയും യാഥാര്‍ത്ഥ്യവും ദുരൂഹതയും സമ്മേളിച്ച അമ്മര്‍ഷത്തിന്റെ ഇതിഹാസം.
രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാനിലേക്ക് അമേരിക്ക വര്‍ഷിച്ച ബോംബിങ്ങിനു ദൃക്സാക്ഷിയായി ജപ്പാനിലെ ഒന്നാംകിട സംവിധായകന്‍ അകിത കുറുസോവ കാഴ്ചകള്‍ കണ്ട് കുറിച്ചിട്ടതിങ്ങനെ. "അതൊരു നാശത്തിന്റെ കൂമ്പാരമായിരുന്നു. തെരുവുകളില്‍ മൃതശരീരങ്ങള്‍.. പലരും ഒരു തുള്ളി വെള്ളം കിട്ടാതെ പിടഞ്ഞു വീണവരായിരുന്നു. സുമിദാ നദിക്ക് ശോണവര്‍ണ്ണം...
അതില്‍ പൊന്തിക്കിടക്കുന്ന മൃതശരീരങ്ങള്‍... ആ ദൃശ്യങ്ങളെങ്ങനെ എന്റെ ഹൃദയത്തില്‍ പിളര്‍ന്നു കയറിയെന്ന് പറയാന്‍ എനിക്ക് വാക്കുകളില്ല."
ടോള്‍സ്റ്റോയിയുടെ 'യുദ്ധവും സമാധാനവും' എന്ന കൃതിയില്‍ മരിച്ചു കിടക്കുന്ന പട്ടാളക്കാരുടെ വിരലുകളിലെ മോതിരം ഊരിയെടുക്കുകയും പോക്കറ്റിലെ കറന്‍സികളും നാണയങ്ങളും സ്വന്തമാക്കുകയും ചെയ്യുന്ന തെനര്‍ഡിയര്‍ എന്നൊരു കഥാപാത്രമുണ്ട്. യുദ്ധരതി മനുഷ്യനെ എത്തിക്കുന്ന മ്ലേച്ഛമായ അവസ്ഥ ഇതൊക്കെയാണ്. ഇറാന്‍-ഇറാഖ് സംയുക്ത സംരംഭമായ, കൂര്‍ദ് സംവിധായകന്‍ ബഹ്മാന്‍ ഗൊബദിയുടെ ടര്‍ട്ടില്‍സ് കാന്‍ ഫ്ളൈ എന്ന ചലച്ചിത്രം അധിനിവേശ പട്ടാളക്കാര്‍ ഒരു കൗമാരക്കാരിയെ ബലാല്‍സംഗം ചെയ്യുന്നതും അതില്‍ അവള്‍ക്ക് കുഞ്ഞുണ്ടാവുന്നതും കുഞ്ഞിനെ വെറുക്കുന്ന അമ്മയായി അവള്‍ മാറുന്നതുമായ കഥയാണ് പറയുന്നത്.
ഒരമ്മയ്ക്കു കുഞ്ഞിനെ വെറുക്കേണ്ടി വരിക. എന്തു മാത്രം ഭീതിദമാണത്. കാരണം, ആ കുഞ്ഞ് സ്നേഹത്തില്‍ നിന്നല്ല പിറന്നത്. വെറുപ്പില്‍നിന്നും ക്രോധത്തില്‍ നിന്നുമാണ്.

ഇസ്രായേൽ ആക്രമണം നടത്തുന്ന ഗസയിൽ നിന്ന്
സ്നേഹമായിരുന്നു ബഷീറിന്റെ വീട്. ആ സ്നേഹം റദ്ദാക്കപ്പെടുന്നതെല്ലാം യുദ്ധവും അധിനിവേശവും തടവും അദ്ദേഹം സ്നേഹ രാഹിത്യമായി ചിത്രീകരിച്ചിരിക്കുന്നു.
ബഷീര്‍ സാഹിത്യത്തിലെ വീടും തടവും ഇങ്ങനെ കൃത്യമായി വിഭജിക്കപ്പെട്ടിട്ടുണ്ട്. 'ശബ്ദങ്ങള്‍' വായിക്കുകയും വീണ്ടും വായിക്കുകയും ചെയ്യുമ്പോള്‍ നിരവധി സംഭവങ്ങളും രചനകളും കഥാപാത്രങ്ങളും ലോക സാഹിത്യത്തിലെയും ലോക ചരിത്രത്തിലേയും നിരവധി സന്ദര്‍ഭങ്ങളും നമ്മള്‍ ഓര്‍ക്കുന്നു.
ഓര്‍ക്കുന്നു എന്നല്ല ഓര്‍മ്മിപ്പിക്കുന്നു എന്ന പ്രയോഗമാണ് ശരി. നോവലിലെ ഓരോ വാക്കും ചരിത്രത്തിലേക്കും ഭരണകൂട ഭീകരതയിലേക്കും നമ്മെ നയിക്കുന്നു. അല്ലെങ്കില്‍ ഓര്‍മ്മിപ്പിക്കുന്നു.
ഇറാഖി എഴുത്തുകാരനായ മഹ്മൂദ് സഈദിന്റെ 'ദി ട്രെയിന്‍' എന്ന കഥയില്‍ ബാഗ്ദാദില്‍ നിന്നു മൊസൂളിലേക്ക് പോകുന്ന നാല് കുട്ടികളാണ് കഥാപാത്രങ്ങള്‍. അധിനിവേശം അവരെ അനാഥരാക്കിയിരിക്കുകയാണ്.
മൊസൂളില്‍ ഉണ്ടെന്നു കരുതുന്ന അമ്മാവന്റെ അടുത്തേക്ക് ട്രെയിന്‍ കയറി ഈ കുട്ടികള്‍ പോവുകയാണ്. മൊസൂളില്‍ ഇറങ്ങി അമ്മാവന്‍ വരുന്നതും കാത്ത് ഫ്ളാറ്റ്ഫോമില്‍ നില്‍ക്കുന്ന കുട്ടികള്‍ അനന്തമായ കാത്തിരുപ്പ് തുടരുന്നതിനിടെയാണ് കഥ അവസാനിക്കുന്നത്.
രണ്ട് ലോക മഹായുദ്ധങ്ങള്‍ തകര്‍ത്ത മനുഷ്യനന്മ തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് സാമുവല്‍ ബക്കറ്റ് 'ഗോദോയെക്കാ'ത്തില്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്.

രണ്ടാം ലോക മഹായുദ്ധം
യുറോപ്പില്‍ രണ്ട് ലോക മഹായുദ്ധങ്ങൾ ആണുങ്ങളില്ലാത്ത പെണ്ണുങ്ങളെ സൃഷ്ടിച്ച ചരിത്രം നമുക്ക് മുന്നിലുണ്ട്. ആണുങ്ങളെല്ലാം യുദ്ധത്തില്‍ പങ്കെടുത്തു കൊല്ലപ്പെട്ടു. പ്രകൃതിയുടെ ബാലന്‍സ് തെറ്റിക്കുകയാണ് യുദ്ധങ്ങള്‍ ചെയ്യുന്നത്. അത്തരത്തിലുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്നതിന്റെ ആരവങ്ങള്‍ നിറഞ്ഞ രചനയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ശബ്ദങ്ങള്‍'. അത് യുദ്ധത്തിനെതിരായ പിറുപിറുക്കലല്ല. മറിച്ച് എല്ലാവര്‍ക്കും കേള്‍ക്കും വിധത്തില്‍ ഉച്ചരിക്കപ്പെട്ട ശബ്ദങ്ങളാണ്. (വി.മുസഫര്‍ അഹമ്മദ്. ബഷീര്‍ ജന്മ-ശത്ബ്ദി സെമിനാറില്‍ അവതരിപ്പിച്ച് പ്രബന്ധത്തില്‍ നിന്ന്)
എ.അയ്യപ്പന്റെ വരികളിലൂടെ ഇതവസാനിപ്പിക്കട്ടെ. 'വാക്കിപ്പോള്‍ നഗ്നരായി എരിയുന്ന നരനാണ്, ദൈവത്തിന്റെ രക്തവും കവിയുടെ കണ്ണീരും ധര്‍മ്മ യുദ്ധത്തിലാണ്. ഇത് നിഴല്‍ നഷ്ടപ്പെട്ടവന്റെ നിലവിളിയാണ്.'
ഒരേയൊരു വാക്ക് peace- സമാധാനം ഗ്ലോബല്‍ സന്ദേശമായി മാറിക്കൊണ്ടിരിക്കുന്നു. നമുക്കും ഒന്നിച്ചു പറയാം.
യുദ്ധമല്ല സമാധാനം
അതല്ല ശാന്തി
അതല്ല ജനങ്ങളുടെ സ്വൈര ജീവിതം
അതല്ല ഭാവിക്രമത്തിന്റെ ലോക ഭൂപടം.

ഒടുവിൽ യുദ്ധം അവസാനിക്കും
നേതാക്കൾകൈകൊടുക്കും
ഒരുപാട് ഉമ്മമാർ
രക്തസാക്ഷിയായ തന്റെ മക്കളെയും കാത്തിരിക്കും.
കുഞ്ഞുങ്ങൾ അവരുടെ
ഉപ്പയെ കാത്തിരിക്കും.
ആരാണെന്റെ ജന്മനാട്
വിറ്റതെന്ന് എനിക്കറിയില്ല.
പക്ഷേ, ആരാണ്
വില കൊടുത്തതെന്ന്
എനിക്കറിയാം.........
(മഹമൂദ് ദർവീഷ്:
കടപ്പാട്. അൽ ജസീറ
വിവർത്തനം: മുഹമ്മദ്.കെ. പാറക്കടവ്)

തിളച്ചുമറിയുന്ന വെളിച്ചെണ്ണവിലയിൽ നിന്നും സാധാരണക്കാർക്ക്
ആശ്വാസവും ആത്മവിശ്വാസവുമായി മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണ
മാഹി :നാളികേര വിലകുത്തനെ കുതിച്ചുകയറിയതിൽ സന്തോഷിക്കുന്നവരാണ് മലയാളികളേറെപ്പേരും അതേസമയംതന്നെ തിളച്ചുമറിയുന്ന വെളിച്ചെണ്ണവിലകാരണം പാചകപ്പുരയിൽ വെളിച്ചെണ്ണയുമായി അകലം പാലിക്കുന്നവരാണ് ഇവരിലേറെപ്പേരും.
ഇത്തരം പ്രതിസന്ധിയിൽ സാധാരണക്കാർക്ക് ആശ്വാസവും ആത്മവിശ്വാസവുമാകുകയാണ് അശേഷം മായം കലരാത്ത “മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണ .
ഓണസദ്യയ്ക്ക് മാറ്റുകൂട്ടാൻ ശുദ്ധമായ വെളിച്ചെണ്ണ ലാഭശതമാനം വെട്ടിക്കുറച്ചുകൊണ്ട് ഗണ്യമായ വിലക്കുറവിൽ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപയോക്താക്കളിലേക്കെത്തിക്കുന്ന കർമ്മപദ്ധതിയുമായാണ് പള്ളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റോജ ഓയിൽ മിൽ രംഗത്തെത്തിയത് .
അശേഷം മായം കലരാതെ ശുദ്ധവും സുരക്ഷിതവുമായ രീതിയിൽ പ്രകൃതി ദത്തമായ വെളിച്ചെണ്ണയുടെ നിർമ്മാണ നിർവ്വഹണം നടത്തി സുരക്ഷിത ഭക്ഷ്യഉൽപ്പന്നങ്ങൾക്കായുള്ള അന്താരാഷട്ര അംഗീകാരവും ഗുണമേന്മയിൽ ഭാരത സർക്കാരിൻറെ അഗ്മാർക്ക് അംഗീകാരവും തുടർച്ചയായി നേടിയതിന് പുറമെ BSS ദേശീയപുരസ്‌കാരവും ലഭിച്ച ഉൽപ്പന്നമാണ് മന്നൻ അഗ് മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ .
ഓണം സ്‌പെഷ്യൽ എന്നനിലയിൽ മാഹി, പള്ളൂർ , പന്തക്കൽ ,ചൊക്ളി ,പാനൂർ ,ചമ്പാട് ,പെരിങ്ങത്തുർ, തലശ്ശേരി തുടങ്ങിയ സമീപപ്രദേശങ്ങളിലുള്ള ആവശ്യക്കാർക്കായിരിക്കും ഈ ഓണം സ്‌പെഷ്യൽ ആനുകൂല്യം ലഭിക്കുകയെന്ന്അധികൃതർ അറിയിക്കുന്നു .
പള്ളൂർ മൂന്നങ്ങാടിയിലും ഇടയിൽപീടികയിലും മന്നൻ വെളിണ്ണയുടെ വിതരണത്തിനായി ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട് .ഡെലിവറി നിബന്ധനകൾക്ക് വിധേയം.
ആവശ്യക്കാർ വിളിക്കുക. ഫ്രീ ഡെലിവെറിയായി മന്നൻ വെളിച്ചെണ്ണ നിങ്ങളുടെ വീട്ടിലേക്കെത്തും.
കസ്റ്റമർ കെയർ നമ്പർ :+7034354058 , 9567833959 - മാർക്കറ്റിംഗ് ഫീച്ചർ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group