ലോക സൗഹൃദദിനത്തിലെ പിറന്നാളാഘോഷം വേറിട്ടതാക്കി ഗൗരിക്കുട്ടി.

ലോക സൗഹൃദദിനത്തിലെ പിറന്നാളാഘോഷം വേറിട്ടതാക്കി ഗൗരിക്കുട്ടി.
ലോക സൗഹൃദദിനത്തിലെ പിറന്നാളാഘോഷം വേറിട്ടതാക്കി ഗൗരിക്കുട്ടി.
Share  
2025 Aug 03, 07:45 PM
RAJESH

ലോക സൗഹൃദദിനത്തിലെ 

 പിറന്നാളാഘോഷം

വേറിട്ടതാക്കി ഗൗരിക്കുട്ടി.

 ഓഗസ്റ്റ് 3 ലോക സൗഹൃദ ദിനം.

 സൗഹൃദങ്ങൾ ഓൺലൈനിൽ മാത്രം ഒതുങ്ങുന്ന ഈ കാലത്ത് സൗഹൃദ ത്തിന്റെ ആഴം അറിയുന്നതിനും നിലനിർത്തുന്നതിനുമായി ഒരു കൊച്ചു മിടുക്കി തന്റെ പിറന്നാളാഘോഷം വേറിട്ടതാക്കി.

ശാസ്താംകോട്ട ഭരണിക്കാവ് പൗർണമിയിൽ എൽ സുഗതന്റെയും അനൂപയുടെയും മകളായ അഞ്ചാം ക്ലാസുകാരി ഭവികാലഷ്മി എന്ന ഗൗരികുട്ടിയാണ് തന്റെ പത്താം പിറന്നാൾ ദിനം പഴയകാല കൂട്ടുകാരോടൊപ്പം ആഘോഷിച്ചത്.

bbn

തന്നോടൊപ്പം ആദ്യാക്ഷരം കുറിച്ച  അംഗനവാടിയിലെ കൂട്ടുകാരായ ദേവനാഥ്, ആരോൺ, മദീഹ, കെവിയ, മെഹനൂർ, കെസിയ അന്നത്തെ അധ്യാപകരായ സുഷമ ടീച്ചർ, ശാന്തമ്മ എന്നിവരോടൊപ്പം ആണ് മധുരം പങ്കുവെച്ച് സൗഹൃദം പുതുക്കിയത്.

കൂട്ടുകാർക്കും അധ്യാപകർക്കും ഇത് വേറിട്ട അനുഭവമായി.

കേക്ക് മുറിച്ചും മധുരം കൈമാറിയും മാത്രമല്ല ആഘോഷം നടന്നത്.

ഈ സൗഹൃദത്തിന്റെ കൂടിച്ചേരലിന്റെ ഓർമ്മയ്ക്കായി ഓരോരുത്തർക്കും ഓരോ ഫലവൃക്ഷം കൂടി ഗൗരിക്കുട്ടി നൽകുകയായിരുന്നു.


gauribook_1754230518

ഗൗരിത്തം പുസ്തകം സമ്മാനമായി ഇവർക്ക് നൽകുകയും ചെയ്തു.

ഈ പിറന്നാൾ ദിനത്തിൽ മറ്റൊരു വിശേഷം കൂടിയുണ്ട്. ജനകീയ കലയായ കഥാപ്രസംഗരംഗത്തും ഗൗരിക്കുട്ടി ചുവടുറപ്പിക്കുകയാണ്. പ്രശസ്ത കലാകാരനായ കെ പി എ സി ലീലാകൃഷ്ണന്റെ ശിക്ഷണത്തിലാണ് പരിശീലനം ആരംഭിക്കുന്നത്.

 കഴിഞ്ഞവർഷം "ഗൗരിത്തം " എന്ന തന്റെ ആദ്യ പുസ്തകത്തിലൂടെ ശ്രദ്ധേയയായ ഗൗരിക്കുട്ടി കഴിഞ്ഞകാല പിറന്നാളുകളൊക്കെ വേറിട്ട തരത്തിലായിരുന്നു ആഘോഷിച്ചത്.

സമൂഹത്തിൽ വേദന അനുഭവിക്കുന്നവരോടും സഹജീവികളോട് ഒപ്പമായിരുന്നു മിക്ക പിറന്നാൾ ആഘോഷങ്ങളും. 

കഴിഞ്ഞവർഷം വയനാട് ഉരുൾപൊട്ടലിൽ വേദന അനുഭവിച്ചവർക്ക് തന്റെ സമ്പാദ്യപ്പെട്ടിയിലെ തുക ജില്ലാ കളക്ടർക്ക് കൈമാറിയിരുന്നു.

എപിജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം, ഭാരത് സേവക് സമാജ് പുരസ്കാരം, ജെസിഐ ഇന്ത്യയുടെ യങ് ടാലന്റ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായ ഭവിൻ സുഗതൻ സഹോദരനാണ്.

https://www.youtube.com/watch?v=LuTxzLEJkfI


nishanth---copy---copy
manorama-mannan-latest
MANNAN
VASTHU
RAJESH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇന്ത്യൻ ബഹുസ്വരതയുടെ ജീവവായു :സത്യൻ മാടാക്കര
കാഴ്ച്ചയും കാഴ്ച്ചപ്പാടും യുദ്ധവും എഴുത്തും  :സത്യൻ മാടാക്കര
കാഴ്ച്ചയും കാഴ്ച്ചപ്പാടും ജനാധിപത്യം 16 ലേക്കോ? :ടീ ഷാഹുൽ ഹമീദ്
mannan