ജനാധിപത്യം 16 ലേക്കോ? :ടീ ഷാഹുൽ ഹമീദ്

ജനാധിപത്യം 16 ലേക്കോ? :ടീ ഷാഹുൽ ഹമീദ്
ജനാധിപത്യം 16 ലേക്കോ? :ടീ ഷാഹുൽ ഹമീദ്
Share  
ടി .ഷാഹുൽ ഹമീദ് എഴുത്ത്

ടി .ഷാഹുൽ ഹമീദ്

2025 Jul 27, 01:26 AM
mannan

ജനാധിപത്യം 16 ലേക്കോ?

:ടീ ഷാഹുൽ ഹമീദ് 


 ലോകത്തെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന ബ്രിട്ടനിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള പ്രായം പതിനെട്ടിൽ നിന്നും പതിനാറിലേക്ക് കുറക്കാൻ ഭരണകക്ഷിയായ ലേബർ പാർട്ടി നിയമനിർമാ ണം നടത്തിയതോടെ ജനാധിപത്യ പ്രക്രിയയിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്തുന്നതിനുള്ള ചർച്ച ലോകത്ത് ആരംഭിച്ചിരിക്കുന്നു. ജനാധിപത്യം കൂടുതൽ ശക്തമാക്കുന്നതിന് യുവാക്കളും തെരഞ്ഞെടു ക്കപ്പെട്ടവരും തമ്മിലുള്ള വിടവ് നികത്തുന്നതിന് പങ്കാളിത്ത പ്രക്രിയയുടെ ആരംഭമായ വോട്ടവകാശത്തിന്റെ പ്രായം കുറക്കൽ ഒരു വലിയ ചർച്ചയായി ലോകത്ത് മാറി കഴിഞ്ഞിരിക്കുകയാണ്.

ലോകത്തെ മിക്ക രാജ്യങ്ങളുടെയും വോട്ടവകാശം 18 വയസ്സോ അതിന് മുകളിലോ ആണ്.  കഴിഞ്ഞ 200 കൊല്ലത്തെ ജനാധിപത്യ വ്യവസ്ഥ പരിശോധിച്ചാൽ വോട്ടവകാശം വിനിയോഗിക്കുവാനുള്ള പ്രായം കുറയ്ക്കുന്ന പ്രവണതയാണ് കാണുന്നത്.  ജനാധിപത്യത്തിൽ വികാസം ഉണ്ടാകണമെങ്കിൽ വോട്ടവകാശം വിനിയോഗിക്കുവാനുള്ള പ്രായം 16 ലേക്ക് മാറണം എന്ന വാദഗതിക്ക് പ്രചുര പ്രചാരം ലഭിക്കുന്നുണ്ട് .

 ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണ് വോട്ടിംങ് പ്രായം കുറക്കുന്ന പ്രവണത ആരംഭിച്ചത്. 2000 മാണ്ടോടെ യൂറോപ്യൻ രാജ്യങ്ങളിലും പ്രായം കുറക്കുന്നതിന്റെ അലയൊലികൾ ആഞ്ഞുവീശാൻ തുടങ്ങി . 1939-45 കാലഘട്ടത്തിൽ ലോകത്തെ എല്ലാ രാജ്യങ്ങളുടെയും വോട്ടിംഗ് പ്രായം 21 ആയിരുന്നു .


ജനാധിപത്യം:-


 ജനങ്ങൾക്ക് വേണ്ടി, ജനങ്ങൾ, ജനങ്ങളെ ഭരിക്കുന്ന സംവിധാനമാണ് ജനാധിപത്യം എന്നാണ് എബ്രഹാംലിങ്കൻ വിശേഷിപ്പിച്ചത്.  പുരാതന ഗ്രീസിലെ നഗരപ്രദേശമായ ഏതൻസിൽ വെച്ച് ആരംഭിച്ച ജനാധിപത്യത്തിൽ ആദ്യകാലത്ത് സമൂഹത്തിലെ ചെറിയ വിഭാഗത്തിന് മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ .

 ഫ്രഞ്ച് വിപ്ലവവും, അമേരിക്കൻ വിപ്ലവവും ജനാധിപത്യത്തിന് കൂടുതൽ കരുത്ത് പകർന്നു.  ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിനുശേഷം രണ്ടാം ലോകമഹായുദ്ധത്തിനെ തുടർന്ന് നാസിസ്റ്റ് , ഫാസിസ്റ്റ് ശക്തികളുടെ പരാജയം ജനാധിപത്യത്തിന്റെ വളർച്ചക്ക് വഴിയൊരുക്കി.  ജനാധിപത്യ രാജ്യങ്ങളിൽ തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുവാനും ഭരണത്തിൽ പങ്കുചേരുന്നതിനും ലഭിക്കുന്ന നിയമപരമായ അവകാശമായും, ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയുമായി വോട്ടവകാശം മാറി . ഭൂമിയിലുള്ള വെള്ളക്കാരായ കച്ചവടക്കാർക്ക് മാത്രമേ തുടക്കകാലത്ത് അമേരിക്കയിൽ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ.  

1870ലാണ് എല്ലാ പുരുഷന്മാർക്കും വോട്ടവകാശം ലഭിക്കുന്നതും 1920 ൽ മാത്രമാണ് സ്ത്രീകൾക്ക് വോട്ട് ചെയ്യുവാനുള്ള അവകാശം അമേരിക്കയിൽ ലഭിച്ചിട്ടുള്ളൂ.  1971 ൽ 26 ാംമത് ഭരണഘടന ഭേദഗതിപ്രകാരം അമേരിക്കയിൽ വോട്ടവകാശത്തിന്റെ പ്രായം 18 ആകുവാൻ അമേരിക്കൻ കോൺഗ്രസ്സിൽ 3/2 ഭൂരിപക്ഷത്തിൽ നിയമം പാസാക്കി 3 മാസത്തിനുളളിൽ 38 സംസ്ഥാനങ്ങൾ വോട്ടവകാശം വിനിയോഗിക്കുന്ന പ്രായം 18 ആക്കി പ്രായം കുറച്ച നിയമം അംഗീകരിച്ച പ്രക്രിയ അമേരിക്കയിലെ വേഗതയാർന്ന നിയമ അംഗീകാമായി വിശേഷിപ്പിക്കുന്നു. ബ്രിട്ടനിൽ സ്ത്രീ പുരുഷ ഭേദമില്ലാതെ 21 വയസ്സിൽ എല്ലാവർക്കും വോട്ടവകാശം 1928 ൽ അംഗീകരിക്കുകയും 1969 ൽ വോട്ടിംങ് പ്രായം 18 ആക്കുകയും ചെയ്തതിന് ശേഷം 56 വർഷത്തിനുശേഷമാണ് വോട്ടിംഗ് പ്രായം 16 ആക്കാൻ പോകുന്നത്. 1990 ന്റെ അവസാനത്തോടെ ജനാധിപത്യ പ്രക്രിയയിൽ യുവാക്കളുടെ എണ്ണം ബ്രിട്ടനിൽ കുറയുകയാണ് ചെയ്യുന്നത്.  2024 ലെ ബ്രിട്ടീഷ് തെരഞ്ഞെടുപ്പിൽ 59.7 % മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ, ഇത് മുൻ തിരഞ്ഞെടുപ്പിനേക്കാൾ 7.6 % കുറവായിരുന്നു. ഇതുകൊണ്ടാണ് 15 ലക്ഷം വരുന്ന ജനസംഖ്യയിലെ 16- 17 വയസ്സുകാർക്ക് വോട്ടവകാശം നൽകി പോളിംങ് ശതമാനം വർദ്ധിപ്പിച്ചു ജനാധിപത്യത്തെ വിപുലീകരിക്കാനാണ് ബ്രിട്ടൻ ഒരുങ്ങുന്നത്.  


ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനുശേഷം വോട്ടിംഗ് പ്രായം 21 വയസ്സായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ 326-ാം അനുച്ഛേദം അനുസരിച്ച്, ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. 

 1988-ലെ 61-ാം ഭരണഘടനാ ഭേദഗതി നിയമം അനുസരിച്ച്, വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്ന് 18 വയസ്സായി കുറച്ചു.

 ഈ മാറ്റം ഇന്ത്യൻ ജനാധിപത്യത്തിൽ ഒരു വലിയ സ്വാധീനം ചെലുത്തി, ദശലക്ഷക്കണക്കിന് യുവാക്കൾക്ക് വോട്ടവകാശം ലഭിച്ചു. രാഷ്ട്രീയമായി കൂടുതൽ ബോധവാന്മാരായ യുവജനങ്ങൾക്ക് ജനാധിപത്യ പ്രക്രിയയിൽ നേരിട്ട് പങ്കെടുക്കാൻ ഇത് അവസരം നൽകി.



വോട്ടവകാശം പ്രായം വ്യത്യസ്ത രീതി:-


 യുവത്വത്തിലേക്ക് പ്രവേശിക്കുന്നവരിൽ 5/1 ന് മാത്രമാണ് ലോകത്ത് വോട്ടവകാശം ലഭിക്കുന്നുളളൂ. അർജന്റീന, ഓസ്ട്രിയ, ബ്രസീൽ , ക്യൂബ, ഇക്വഡോർ , നിക്കാരാഗ്വ, ബെൽജിയം എന്നീ രാജ്യങ്ങളിൽ വോട്ടിംങ് പ്രായം നിലവിൽ  16 വയസ്സ് ആണ് . അർജന്റീനയിൽ 16 , 17 പ്രായമുള്ളവരിൽ ആവശ്യമുള്ളവർ മാത്രം വോട്ട് ചെയ്താൽ മതി . കിഴക്കൻ ടിമൂർ, ഗ്രീസ്, ഇന്തോനേഷ്യ, നോർത്ത് കൊറിയ, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ വോട്ടവകാശം 17 വയസ്സ് കഴിഞ്ഞവർക്ക് ലഭിക്കുന്നു. ഇന്തോനേഷ്യയിൽ കല്യാണം കഴിഞ്ഞവർക്ക് പ്രായം നോക്കാതെ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാവുന്നതാണ് .അമേരിക്കയിൽ വോട്ടവകാശം പ്രായം 18 ആണെങ്കിലും പല സംസ്ഥാനങ്ങളിലും പ്രാഥമിക പ്രാദേശിക തിരഞ്ഞെടുപ്പിൽ 17 വയസ്സുള്ളവർക്ക് പങ്കെടുക്കുവാൻ അവസരമുണ്ട്. ഹംഗറി, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ കല്യാണം കഴിച്ചവരാണെങ്കിൽ പ്രായം നോക്കാതെ വോട്ട് ചെയ്യാം . ജോലി ചെയ്ത് നികുതി അടക്കുന്നവരാണെങ്കിൽ ബോസ്നിയ, ക്രൊയേഷ്യ , സെർബിയ, എസ്തോണിയ എന്നീ രാജ്യങ്ങൾ 16 വയസ്സുള്ളവർക്ക് വോട്ട് ചെയ്യാം.  ജർമ്മനി, സ്വിറ്റ്വസർലണ്ട് എന്നീ രാജ്യങ്ങളിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 16 വയസ്സുുളളവർക്ക് വോട്ട് ചെയ്യാൻ നിലവിൽ സാധിക്കുന്നതാണ്. ഹിത പരിശോധന നടത്തി വോട്ടിംഗ് പ്രായം കുറയ്കുവാൻ സ്പെയിൻ, സ്കോട്ട്ലാന്റ് എന്നീ രാജ്യങ്ങളിൽ സാധിച്ചെങ്കിലും ലക്സംബർഗിൽ 87 % ജനങ്ങളും വോട്ടിംഗ് പ്രായം 18 ൽ നിന്ന് കുറക്കുന്നതിന് എതിരായിരുന്നു. റൊമാനിയയിൽ വോട്ടിംഗ് പ്രായം 16 ആക്കുവാൻ 2022 ൽ സെനറ്റ് അംഗീകരിച്ചെങ്കിലും സർക്കാർ അത് അംഗീകരിച്ചില്ല. സൌത്ത് കൊറിയയിൽ 19 വയസ്സാണ് വോട്ടിംങ് പ്രായം. ബഹറൈൻ, തായ് വാൻ, നൌറു എന്നീ രാജ്യങ്ങളിൽ 20 വയസ്സാണ് വോട്ട് ചെയ്യാനുള്ള പരിധി. പഴയ കാലത്തെ വോട്ടിംങ് പ്രായമായ 21 വയസ്സുുള്ള രാജ്യമാണ് കാമറൂൺ, കുവൈറ്റ് ,ലെബനോൺ, മലേഷ്യ, ഒമാൻ , സൌദ്യ അറേബ്യ, സിംഗപ്പൂർ,  ലോകത്ത് വോട്ടവകാശത്തിന് വേണ്ടി ഏറ്റവും കൂടുതൽ കാത്തിരിക്കേണ്ടത് യുഎഇയിലാണ് അവിടെ വോട്ട് ചെയ്യാൻ 25 വയസ്സ് പൂർത്തിയാകണം.


 

capture

എന്തുകൊണ്ട് 16 വയസ്സ്?


16 ആം വയസ്സിൽ വോട്ട് ചെയ്യാൻ തുടങ്ങുന്ന പൗരന്മാർ ജീവിതകാലം മുഴുവൻ വോട്ടർമാരാകാനുളള സാധ്യത കൂടുതലാണ് എന്നാണ് ഗവേഷണങ്ങൾ കാണിക്കുന്നത്. കൌമാരത്തിന്റെ അവസാനവും യുവത്വത്തിന്റെ ആരംഭവും 16 ലാണ്. സ്കൂൾ കാലം അവസാനികുന്നതും തൊഴിൽ ജീവിതം ആരംഭിക്കുന്നതും 16 വയസ്സിലാണ്. പുതിയ തരം സാങ്കേതിക വിദ്യയോട് എളുപ്പം ഇഴുകി ചേരുന്നവരാണ് 16 കാർ. ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളും ഞൊടിയിക്കുള്ളിൽ അറിയുകയും വ്യക്തമായ അഭിപ്രായ രൂപീകരണം നടത്തുവാൻ പതിനാറിലെത്തിയവർക്ക് സാധിക്കുന്നതാണ് . പഠനകാലത്തെ വൈബ് നിലനിർത്തി രാഷ്ട്രീയപ്രബുദ്ധത ഊട്ടിയുറപ്പിക്കാൻ 16 ലെത്തിയാൽ സാധിക്കുന്നതാണ് . വൈജ്ഞാനിക തലത്തിൽ വിമർശനാത്മ ചിന്ത16 വയസ്സ് ആകുമ്പോൾ ഭേദപ്പെട്ട നിലയിൽ എത്തും. തീരുമാനങ്ങൾ എടുക്കാൻ ഉള്ള പ്രതലം 16 വയസ്സിൽ എത്തുമ്പോൾ സാധിക്കുമെന്ന് ന്യൂറോ സയൻസിലെ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട് . 

 ജനാധിപത്യ പ്രക്രിയയിൽ അദൃശ്യരായവരാണ് വോട്ടവകാശ പ്രായത്തിന് താഴെയുളള പൌരന്മാർ.  സാങ്കേതികവിദ്യ സ്വായത്തമാക്കി സോഷ്യൽ മീഡിയയിൽ നല്ല പരിജ്ഞാനം നേടിയവരായി 16 വയസ്സുകാർ ലോകത്ത് മാറിക്കഴിഞ്ഞതിന്റെ ദൃഷ്ടാന്തമായി ലോകത്തെ പല രാജ്യങ്ങളിലും നടന്ന ഓൺലൈൻ ആക്ടിവിസം കൊണ്ട് മനസ്സിലാക്കാവുന്നതാണ്. 


 ഗുണങ്ങൾ:-


മനുഷ്യാവകാശത്തിലെ പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം.

സർക്കാർ നടപ്പിലാക്കുന്ന നയങ്ങൾ യുവാക്കളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണെങ്കിലും അവർക്ക് വോട്ട് നിശേധിക്കുന്നതിലൂടെ സമൂഹത്തിലെ ഭാവി വാഗ്ദാനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും അവഗണിക്കപെടുന്ന സാഹചര്യം സംജാതമാകുന്നു. കൂടുതൽ യുവാക്കൾ പങ്കെടുക്കുമ്പോൾ ജനാധിപത്യം ശക്തവും വൈവിധ്യപൂർണ്ണമാവു കുയാണ് ചെയ്യുന്നത് ആയതിനാൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം സ്വീകരിച്ചാൽ ആരോഗ്യകരമായ ജനാധിപത്യം സജീവമായി വളരുന്നതാണ്. വോട്ടിംങ് പ്രായം കുറക്കുന്നതിലുടെ ജനാധിപത്യത്തിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണ് നടക്കുക. തീരുമാനം എടുക്കുന്നവർ അദൃശ്യമായവരെ ദൃശ്യമാക്കുവാൻ പ്രതിജ്ഞ ബദ്ധരായിരിക്കണം. ഒരോ പൌരനും വോട്ടവകാശം വിനിയോഗിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയിൽ അത്യന്താപേക്ഷിതമാണ്.

അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും ഭരണാധികാരികളെ ചോദ്യം ചെയ്യാനുമുള്ള അവസരങ്ങൾ രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുവാനുള്ള തിരഞ്ഞെടുപ്പുുകളിൽ കൂടുതൽ ചെറുപ്പക്കാർക്ക് ലഭിക്കേണ്ടതായിട്ടുണ്ട്. 1960 ന് ശേഷം ലോകത്ത് വോട്ടിംങ് ശതമാനം 10 % കുറയുന്നു എന്ന റിപ്പോർട്ടുകൾക്കിടയിൽ കൂടുതൽ പേരെ വോട്ടവകാശ പ്രക്രിയയിലേക്ക് കൊണ്ട് വരേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യകതയാണ്.  വോട്ടവകാശം പൌരന്റെ അടിസ്ഥാനപരമായ കടമയും അവകാശവും, ജനാധിപത്യത്തിന്റെ അടിത്തറയുമാണ്. ലോകത്തിൽ ഭരണാധികാരികളുടെ ശരാശരി പ്രായം 62 വയസ്സ് ആണെങ്കിലും ലോകത്തിൽ 40 വയസ്സിന് താഴെയുളള ഭരണാധികാരികളുടെ എണ്ണം വർദ്ധിക്കുന്ന കാലിക സാഹചര്യത്തിൽ, ആശയങ്ങളും പുതിയ കാഴ്ചപ്പാടുകൾ ഉള്ളവരും നിലവിലെ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന യുവ വോട്ടർമാരുടെ കൂട്ടായ ശബ്ദം തിരഞ്ഞെടുപ്പ് വേളയിൽ മുഴങ്ങേണ്ടതായിട്ടുണ്ട്.

vot

നയപരമായ മുൻഗണനകളെ സ്വാധീനിക്കുവാൻ വോട്ടിംഗ് പ്രായം കുറയ്ക്കേണ്ടതായിട്ടുണ്ട്. വെല്ലുുവിളികളെ അതിജീവിക്കുവാനും ജനാധിപത്യത്തെ സമ്പുഷ്ടമാക്കുവാനും കൂടുതൽ യുവാക്കളെ ജനാധിപത്യ പ്രക്രിയയിൽ സജീവമാക്കുവാൻ വോട്ടിംഗ് പ്രായം 16 ലേക്ക് എത്തിക്കുവാൻ ഭരണാധികാരികൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്


by 

ടീ ഷാഹുൽ ഹമീദ് 

9895043496

shahul1971@gmail.com

bhakshysree-cover-photo
mannan-advt-poter-with-logo
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ജനപ്രിയ നേതാവിന് കണ്ണൂക്കരകലാസമിതിയുടെ യുടെ ആദരം
mannan