വിപ്ലവ നായകന് 'അമ്മ' യുടെപ്രണാമം

വിപ്ലവ നായകന്  'അമ്മ' യുടെപ്രണാമം
വിപ്ലവ നായകന് 'അമ്മ' യുടെപ്രണാമം
Share  
2025 Jul 23, 11:59 AM
mannan

വിപ്ലവ നായകന്

'അമ്മ' യുടെപ്രണാമം 


കൊല്ലം . ജനങ്ങൾക്ക് 'ന്യായമായ ആവശ്യങ്ങൾ വരുമ്പോൾ രാഷ്ട്രീയം നോക്കാ തെ, മുഖം നോക്കാതെ ആ ധീര നേതാവ് സദാ സഹായഹസ്‌തം നീട്ടി.

ജനങ്ങൾക്ക് ആത്മവീര്യം പകർന്നുനൽകിയ അനിഷേധ്യനായ ആ ജനനായകൻ്റെ നിര്യാ ണത്തോടെ സംഭവ ബഹുലമായ കാലഘട്ടം അവസാനിക്കുകയാണ്.മാതാ അമൃതാനന്ദമയി പറഞ്ഞു.


ജനങ്ങളുടെ അവശത കളും ആവശ്യങ്ങളും കണ്ടറിഞ്ഞ്, അവരോടൊപ്പം തോളോടു തോൾ ചേർന്നു നിന്നു നാടിനെ നയിച്ച നേതാവായിരുന്നു വി എ സ് അച്യുതാനന്ദൻ എന്നു മാതാ അമൃതാനന്ദമയി അനുശോചന സന്ദേശ ത്തിൽവ്യക്തമാക്കി .

അനിഷേധ്യ നായകൻ’ എന്ന വിശേഷണത്തിലൂടെ അച്യുതാനന്ദൻ എന്ന ജനനായകനെ 'സദാചാരാധിഷ്ഠിത പ്രതിഭ 'യായി മാതാഅമൃതാന്ദമയി അംഗീകരിക്കുകയായിരുന്നുവേണം കരുതാൻ


capture

 വി.എസിനെ നയിച്ചത് വർഗബോധം


“വർഗനിലപാടിൽ മുറുകെപ്പിടിച്ച്, അന്യവർഗനില പാടുകൾക്കും തെറ്റായ ആശയഗതികൾക്കും നേരേ സമരംചെയ്ത്, ശരിയായ പാതയിൽ സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുകയെന്ന കമ്യൂണിസ്റ്റ് നിലപാ ടിനുവേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. 

അതിനുവേണ്ടിയുള്ള സമരം തന്നെയാണ് എൻറെ ജീവിതവും" -വി.എസ്. അച്യുതാനന്ദൻ എഴുതിയ വരികളാണിത്. 

തിങ്കളാഴ്ച അന്തരിച്ച ആ ജനകീയനേതാവിന്റെ പോരാട്ടജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ ഈ വാക്കുകളിലെ സത്യസന്ധത തെളിമയാർന്നുവ രുന്നു. 

കമ്യൂണിസ്റ്റ് എന്നനിലയിൽ താൻ പ്രതിനിധാനംചെയ്യുന്നത് ആരെ എന്ന സൂക്ഷ്മമായ വർഗബോ ധം വി.എസ്. കാത്തുസൂക്ഷിച്ചിരുന്നതായി ഈ വരി കൾ സ്പഷ്ടമാക്കുന്നു.

 ആശാവാദങ്ങളിൽ അഭിരമിച്ച സ്വപ്നാടക കമ്യൂണിസ്റ്റായിരുന്നില്ല അദ്ദേഹം. 

വലതു വ്യതിയാനങ്ങളോട് കടുകിട വിട്ടുവീഴ്ചചെയ്തതുമില്ല. അനീതികളെ അദ്ദേഹം തുറന്നെതിർത്തു. ചട്ടരൂഢമായ സ്വപ്രസ്ഥാനത്തെ വെല്ലുവിളിച്ചും സമരവേദി കളെ പുൽകി.

 'കട്ടുമുടിച്ചുമതിയായില്ലേ' എന്ന് എതി രാളികളോടു ചിറികോട്ടി. 

അഴിമതിക്കെതിരേ വ്യവഹാരിയായി. 'പൊമ്പിളൈ ഒരുമൈ'യോട് ഐക ദാർഢ്യപ്പെട്ടതിൽമാത്രമല്ല, സ്വതന്ത്ര സോഫ്റ്റ്‌വേറി നെ പിന്തുണച്ചതിലും നിഴലിച്ചത് വി.എസിന്റെ വർ ഗബോധമാണ്.


പോരാളിയുടെ ജീവിതത്തിന് വിരാമമായി. അതുണ്ടാക്കുന്ന ശൂന്യത വലുതാണ്. 

പൊതുജീവിതത്തിൽ നിന്ന് വി.എസ്. വിട്ടുനിന്ന കഴിഞ്ഞവർഷങ്ങളിൽത്തന്നെ മലയാളിക്ക് ആ ശൂന്യത ഗാഢമായി അനുഭവ പ്പെടുന്നുണ്ടായിരുന്നു. 

അദ്ദേഹം സക്രിയനായിരുന്ന കാലത്താണെങ്കിൽ ആശവർക്കർമാരുടെ സമരത്തെ ഇങ്ങനെ അവഗണിക്കാൻ ഇടതുസർക്കാരിന് കഴിയുമായിരുന്നോ? 

ആ സമരത്തിനുപിന്നിൽ വലതുപക്ഷ കുത്തിത്തിരിപ്പാണെന്ന സ്വന്തം പാർട്ടിക്കാരുടെ വാദ ത്തെ ഒരുപക്ഷേ, അദ്ദേഹം പരിഹാസോക്തികളാൽ അഭിഷേകംചെയ്യുമായിരുന്നു. 

വി.എസ്. ഉണ്ടായിരു ന്നെങ്കിൽ, വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിക്കുവേണ്ടി നില മ്പൂരിലെ ആദിവാസികൾ മലപ്പുറം കളക്ടറേറ്റിനുമു ന്നിൽ നടത്തുന്ന സമരം നാടറിയാതെപോകുമായിരുന്നോ? 

അങ്ങനെ എത്രയെത്ര ജനകീയപ്രശ്നങ്ങൾക്ക് തൻ്റെ ഇടപെടലി ലൂടെ അദ്ദേഹം ശബ്ദവും ഊർജ വും നൽകുമായിരുന്നു!

ജന്മിത്ത ചൂഷണത്തിനെതിരെ കുട്ടനാട്ടിൽ കർഷകതൊഴിലാളികൾക്കിടയിൽ നടത്തിയ പ്രവർത്തനമാണ് വിഎസ് അച്യുതാനന്ദനിലെ രാഷ്‌ട്രീയ പ്പോരാളിയെ രൂപപ്പെടുത്തിയത്. 

അതുകൊണ്ടുകൂടിയാകാം, ഭൂവിനിയോഗ വും പരിസ്ഥിതി യും നാടിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. 

നെൽപ്പാടം ഇതരകൃഷികൾക്ക് ഉപയോഗിക്കുന്നതിനെതിരേ സമരംനടത്താൻ 1997-ൽ അദ്ദേ ഹം നേതൃത്വംനൽകിയത് അതുകൊണ്ടാണ്. 

പക്ഷേ, നിർഭാഗ്യവശാൽ, അക്കാലത്ത് അത് വെട്ടിനിരത്തൽ സമരമെന്ന് ആക്ഷേപിക്കപ്പെടു കയാണുണ്ടായത്. 

ഒരുപതിറ്റാണ്ടിനിപ്പുറം മുഖ്യമന്ത്രിയെന്നനിലയിൽ നെൽവയൽ-നീർത്തട സംരക്ഷണനിയമം കൊണ്ടു വരാൻ വി.എസിനെ പ്രേരിപ്പിച്ച ദർശനവും മറ്റൊന്നല്ല. 

പക്ഷേ, ഈ നിയമനിർമാണത്തിൻ്റെ സദുദ്ദേശ്യ ങ്ങളിൽ പിൽക്കാലത്ത് വെള്ളം ചേർക്കപ്പെട്ടു. 

മുഖ്യ മന്ത്രിയായിരിക്കേ നടത്തിയ മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽദൗത്യത്തിന് വി.എസിനെ പ്രേരിപ്പിച്ചതും ഭൂമിയുടെ ന്യായമായ പുനർവിതരണം എന്ന ആശയമാണ്. 

പക്ഷേ, കേരളസമൂഹവും അദ്ദേഹത്തിൻ തന്നെ പ്രസ്ഥാനവും അതൊക്കെ ശരിയായ അർഥത്തിലാണോ കണ്ടത് എന്നത് സംശയാസ്പദം. 

പാർട്ടി ള്ളിലെ ബലാബലത്തിൽ ഉപയോഗിക്കാനുള്ള തുറുപ്പുചീട്ടുകൾതേടുകയാണ് അദ്ദേഹമെന്ന ആക്ഷേ പങ്ങളുമുണ്ടായി. 

പക്ഷേ, അതൊന്നും കൂസാതെ ഒരു യഥാർഥ കമ്യൂണിസ്റ്റിൻ്റെ ഉറച്ച കാൽവെപ്പുകളോടെ അദ്ദേഹം മുന്നോട്ടുനീങ്ങി. 

ആലപ്പുഴ വലിയ ചുടുകാട്ടിലേക്ക് വി.എസ്. അന്ത്യവിശ്രമത്തിനു നീ ങ്ങുമ്പോൾ, അദ്ദേഹം അവശേഷിപ്പിച്ച ശരികൾ ബാക്കിനിൽക്കുന്നു. അവ ഏറ്റെടുക്കാനും മുന്നോ ട്ടുകൊണ്ടുപോകാനും അദ്ദേഹത്തിന്റെ പ്രസ്ഥാനം വിമുഖതകാട്ടാതിരിക്കട്ടെ.(കടപ്പാട് :മാതൃഭൂമി )

mannan-coconut-oil
manna-firs-page-shibin
mathyus-samudra
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പ്രായത്തെ തോൽപ്പിച്ച സഖാവ് :മുരളി തുമ്മാരുകുടി
mannan