
സമരപോരാട്ടങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് വി. എസിന്റേത് :എം .പി .സൂര്യദാസ്
അഴിമതി ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ വി. എസ് എന്ന നേതാവിനെ എങ്ങനെ വ്യത്യസ്തനാക്കി എന്നത് ഓർമപ്പെടുത്തുന്നതാണ് 2002 ലെ ആ സംഭവം.
അടച്ചുപൂട്ടിയ മാവൂർ ഗ്രാസിം കമ്പനിയിൽ ഉണ്ടായിരുന്ന 1.30ലക്ഷം മെട്രിക് ടൺ മുള ടെൻഡർ നടപടികൾ കൃത്യമായി പാലിക്കാതെ അന്നത്തെ വനം വകുപ്പ് മേധാവികൾ തുച്ഛമായ വിലയ്ക്ക് വിറ്റതിലൂടെ സർക്കാരിന് കോടികൾ നഷ്ടമുണ്ടാക്കിയെന്ന എന്റെ വാർത്ത 2002 ജൂൺ 29 ന് വന്നത് വലിയ വിവാദമായി.
വാർത്ത വന്നതിന് തൊട്ടടുത്ത ദിവസം അന്നത്തെ മേപ്പയൂർ എം. എൽ. എ സഖാവ് മത്തായി ചാക്കോ വിളിച്ചു.
വാർത്തയ്ക്ക് ആധാരമായ രേഖകൾ തരാമോ എന്ന് ചോദിച്ചായിരുന്നു വിളി. മാവൂർ ഗ്രാസിം കമ്പനിയുടെ 10 ഗോഡൗണുകളിലായി സൂക്ഷിച്ച മുള ലേലം ചെയ്തതിന്റെ എല്ലാ രേഖകളും കൈമാറി.
രണ്ടുദിവസം കഴിഞ്ഞ് നിയമ സഭയിൽ ഈ വിഷയം കോടികളുടെ അഴിമതിയാരോപണമായി മത്തായി ചാക്കോ ഉന്നയിച്ചു.
അന്നത്തെ വനം മന്ത്രി കെ. സുധാകരനും മത്തായി ചാക്കോയും തമ്മിൽ വാക്പോരായി.
റീ ടെൻഡർ വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. റീ ടെൻഡർ നടത്തിയാൽ ഇപ്പോൾ കിട്ടിയ തുക പോലും കിട്ടില്ലെന്ന് ഭരണപക്ഷം.
പ്രതിപക്ഷ നേതാവ് വി. എസ് നേരിട്ട് പ്രശ്നം ഏറ്റെടുത്തു. ഇതിനിടെ വിഷയം പൊതു താല്പര്യ ഹർജിയായി ഹൈ കോടതി പരിഗണിച്ചു.
റീ ടെൻഡർ നടത്താൻ ഉത്തരവായി.
ഇതിനിടെ ഒരു ദിവസം മത്തായി ചാക്കോ വീണ്ടും വിളിച്ചു. " നാളെ രാത്രി പ്രതിപക്ഷ നേതാവ് വി. എസ് കോഴിക്കോട് ഗസ്റ്റ് ഹൌസിൽ ഉണ്ട്. മാവൂർ ഗ്രാസിം വാർത്തയുടെ കൂടുതൽ വിവരം അറിയാൻ അദ്ദേഹത്തിന് താല്പര്യമുണ്ട്.
രാത്രി എട്ട് മണിക്കു ശേഷം ഗസ്റ്റ് ഹൌസിൽ കാണാം " എന്ന് പറഞ്ഞു. എന്റെ പത്രപ്രവർത്തന ജീവിതത്തിലെ അപൂർവ നിമിഷമായിരുന്നു അത്.
1994 ൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ഉജ്ജ്വല സമരം നടക്കുമ്പോൾ എൽ ഡി. എഫ് കൺവീനറായിരുന്നു വി. എസ്. ആദ്യമായി വി. എസിനെ നേരിൽ കാണുന്നതും സംസാരിക്കുന്നതും അന്നാണ്.
സമരത്തിന്റെ ഒരു ഘട്ടത്തിൽ ഇടത് വിദ്യാർത്ഥി നേതാക്കളുമായി എ. കെ. ജി സെന്ററിൽ വി. എസ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തതു ൾപ്പെടെ പഴയ സംഭവങ്ങളൊക്കെ അപ്പോൾ മനസിലൂടെ കടന്നുപോയി.
മത്തായി ചാക്കോ പറഞ്ഞതുപ്രകാരം ഗസ്റ്റ് ഹൌസിൽ എത്തി. എ. പ്രദീപ്കുമാറും മത്തായി ചാക്കോയോടൊപ്പം ഉണ്ടായി.
കണ്ണൂരിൽ നിന്ന് വി. എസ് ഗസ്റ്റ് ഹൌസിൽ എത്താൻ ഒരു മണിക്കൂറോളം വൈകി. അദ്ദേഹം മുറിയിൽ കയറി അധികം കഴിയും മുൻപേ, മത്തായി ചാക്കോ എന്റെ കൈയ്യും പിടിച്ച് മുറിയിലേക്ക് കടന്നു.
പഴയ വിദ്യാർത്ഥി സമരം ആമുഖമായി പരാമർശിച്ചാണ് മത്തായി ചാക്കോ എന്നെ വി. എസിന് പരിചയപ്പെടുത്തിയത്.
പിന്നീട് ഒരു മണിക്കൂറോളം അടച്ചിട്ട മുറിയിൽ ഇരുന്ന് വി. എസ് ലേലത്തിന്റെ എല്ലാ രേഖകളും പരിശോധിച്ചു.
കുറെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. "മുള ചീഞ്ഞളിഞ്ഞതാണ് എന്നാണല്ലോ നിയമസഭയിൽ മന്ത്രി പറഞ്ഞത്.
താങ്കൾ ഈ മുള ഗോഡൗണിൽ പോയി കണ്ടിരുന്നോ " അദ്ദേഹം ചോദിച്ചു. നല്ല മുളയാണെന്ന് ഞാൻ പറഞ്ഞു.
. എങ്കിൽ നമുക്ക് അവിടെ പോയി മുള പരിശോധിക്കണം എന്നായി വി എസ്. എന്നാണ് വരിക എന്ന് മത്തായി ചാക്കോ അറിയിക്കും എന്നും പറഞ്ഞു .ഇതുപോലുള്ള വിഷയം ഇനിയും പുറത്തുകൊണ്ടുവരണം എന്ന് പറഞ്ഞാ ണ് എന്നെ പറഞ്ഞയച്ചത്.
മുളയുടെ ഗുണമേന്മ പരിശോധിക്കാനായി 2002 ഓഗസ്റ്റ് 15 ന് വി. എസ് കോഴിക്കോടെത്തി.
ചെറുപ്പക്കാരായ മാധ്യമ പ്രവർത്തകരെയും പാർട്ടി പ്രവർത്തകരെയും പിന്നിലാക്കി 78 വയസുള്ള വി. എസ് മാവൂരിലെ ഗോഡൗണിലേക്ക് ഓടി ക്കയറി.
വെട്ടു കത്തി എടുത്തു വലിയൊരു മുള മുറിച്ചു കൊണ്ട് വി. എസ് പറഞ്ഞു, ഇതാണോ ചീഞ്ഞളിഞ്ഞ മുള ?
വിഷയം നിയമ സഭ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് അവിടെവെച്ഛ് ആവശ്യപ്പെടുമ്പോൾ വി. എസ് അക്ഷരാർത്ഥത്തിൽ രോഷം കൊള്ളുകയായിരുന്നു.
ഒടുവിൽ വീണ്ടും ലേലം ചെയ്യാൻ സർക്കാർ നിർബന്ധിതമായി.
കോടികൾ അധികം നൽകി ലേലം കൊള്ളാൻ ചില കമ്പനികൾ വന്നു.
ഒരു വിഷയം ഏറ്റെടുക്കുക മാത്രമല്ല,അതിൽ നീതി നടപ്പാക്കാനും തെറ്റ് തിരുത്തിക്കാനും അവസാനം വരെ പൊരുതും എന്നതാണ് വി. എസിനെ വ്യത്യസ്തനാക്കുന്നത്.വിപ്ലവ നായകന് വിട.

മന്നൻ അഗ്മാർക് വെളിച്ചെണ്ണ
പാചകത്തിന് മാത്രമല്ല
മുഖലാവണ്യത്തിനും
മികവിൽ മികച്ചത്
മുഖലാവണ്യത്തിന് വെളിച്ചെണ്ണ വളരെയധികം സഹായിക്കും. ഇതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫാറ്റി ആസിഡുകൾ ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ഇലാസ്തികത വർധിപ്പിക്കുകയും ചെയ്യും.
വെളിച്ചെണ്ണയുടെ പ്രധാന ഗുണങ്ങൾ
മോയ്സ്ചറൈസർ: വെളിച്ചെണ്ണ ഒരു മികച്ച സ്വാഭാവിക മോയ്സ്ചറൈസറാണ്. ഇത് ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. വരണ്ട ചർമ്മമുള്ളവർക്ക് ഇത് പ്രത്യേകിച്ച് ഗുണകരമാണ്.
ചുളിവുകൾ കുറയ്ക്കാൻ: വെളിച്ചെണ്ണയിലുള്ള ആന്റിഓക്സിഡൻ്റുകളും ഫാറ്റി ആസിഡുകളും ചർമ്മത്തിലെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാൻ സഹായിക്കും. കൊളാജൻ ഉൽപാദനം വർദ്ധിപ്പിച്ച് ചർമ്മത്തിന് ദൃഢതയും ഇലാസ്തികതയും നൽകാനും ഇത് സഹായിച്ചേക്കാം.
കണ്ണിനു ചുറ്റുമുള്ള കറുപ്പ് കുറയ്ക്കാൻ: കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം കുറയ്ക്കാൻ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ഫലപ്രദമാണ്.
മുഖക്കുരു നിയന്ത്രിക്കാൻ: വെളിച്ചെണ്ണയിൽ ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും ചർമ്മത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും.
മേക്കപ്പ് നീക്കം ചെയ്യാൻ: വെളിച്ചെണ്ണ ഒരു മികച്ച പ്രകൃതിദത്ത മേക്കപ്പ് റിമൂവറാണ്. ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യാതെ തന്നെ മേക്കപ്പ് എളുപ്പത്തിൽ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു.
സൺസ്ക്രീനിന് പകരമായി: സൺസ്ക്രീനിന് പൂർണ്ണമായും പകരമല്ലെങ്കിലും, വെളിച്ചെണ്ണ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നേരിയ സംരക്ഷണം നൽകാൻ സഹായിക്കും.
പാടുകൾ കുറയ്ക്കാൻ: മുഖക്കുരു വന്നതിൻ്റെ പാടുകൾ മാറ്റാനും വെളിച്ചെണ്ണ സഹായിക്കും.
വെളിച്ചെണ്ണ എങ്ങനെ ഉപയോഗിക്കാം?
ചർമ്മത്തിൽ മസാജ് ചെയ്യുക: കുറഞ്ഞ അളവിൽ വെളിച്ചെണ്ണയെടുത്ത് മുഖത്തും കഴുത്തിലും വൃത്താകൃതിയിൽ മസാജ് ചെയ്യുക. രാത്രി കിടക്കുന്നതിന് മുൻപ് ഇത് ചെയ്യുന്നത് നല്ലതാണ്. രാവിലെ വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച് കഴുകി കളയാം.
ഫേസ് മാസ്ക്: ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഏതാനും തുള്ളി വിറ്റാമിൻ E എണ്ണയും കലർത്തി മുഖത്ത് പുരട്ടുന്നത് ഒരു മികച്ച ഫേസ് മാസ്കായി പ്രവർത്തിക്കും. ഇത് 15-20 മിനിറ്റ് വെച്ച ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക.
സ്ക്രബ്: പഞ്ചസാരയും വെളിച്ചെണ്ണയും അല്ലെങ്കിൽ ഉപ്പും വെളിച്ചെണ്ണയും ചേർത്ത് ഒരു പ്രകൃതിദത്ത ബോഡി സ്ക്രബ് ഉണ്ടാക്കാം. ഇത് മുഖത്തും ശരീരത്തിലും മസാജ് ചെയ്ത് മൃതകോശങ്ങളെ നീക്കം ചെയ്യാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എണ്ണമയമുള്ള ചർമ്മമുള്ളവരും മുഖക്കുരു സാധ്യതയുള്ളവരും വെളിച്ചെണ്ണ നേരിട്ട് മുഖത്ത് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം വെളിച്ചെണ്ണ സുഷിരങ്ങൾ അടയാനും മുഖക്കുരു കൂടാനും സാധ്യതയുണ്ട്. അമിതമായി വരണ്ട ചർമ്മമുള്ള ചിലർക്ക് വെളിച്ചെണ്ണ മതിയായ ജലാംശം നൽകില്ല. അതിനാൽ, നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്താൻ ആദ്യം ചെറിയൊരു ഭാഗത്ത് പുരട്ടി നോക്കുന്നത് നല്ലതാണ്.
വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ അശേഷം മായമില്ലാത്ത നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ശുദ്ധം സ്വാദിഷ്‌ഠം ... മന്നൻ അഗ്മാർക് ഉറപ്പുതരുന്നു
നവജാതശിശുക്കക്കൾക്ക്പോലും ഉത്തമം

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group