അച്ഛൻ എൻ്റെ ജീവിതത്തിൻ്റെ വെളിച്ചമാണ് , കരുത്താണ്. അച്ഛനെൻ്റെ ഗുരുവാണ്. അച്ഛനെൻ്റെ എല്ലാമാണ് : - മുല്ലപ്പള്ളി രാമചന്ദ്രൻ

അച്ഛൻ എൻ്റെ ജീവിതത്തിൻ്റെ വെളിച്ചമാണ് , കരുത്താണ്. അച്ഛനെൻ്റെ ഗുരുവാണ്. അച്ഛനെൻ്റെ എല്ലാമാണ് : - മുല്ലപ്പള്ളി രാമചന്ദ്രൻ
അച്ഛൻ എൻ്റെ ജീവിതത്തിൻ്റെ വെളിച്ചമാണ് , കരുത്താണ്. അച്ഛനെൻ്റെ ഗുരുവാണ്. അച്ഛനെൻ്റെ എല്ലാമാണ് : - മുല്ലപ്പള്ളി രാമചന്ദ്രൻ
Share  
മുല്ലപ്പള്ളി രാമചന്ദ്രൻ എഴുത്ത്

മുല്ലപ്പള്ളി രാമചന്ദ്രൻ

2025 Jul 22, 07:56 PM
mannan

അച്ഛൻ എൻ്റെ ജീവിതത്തിൻ്റെ വെളിച്ചമാണ് , കരുത്താണ്. അച്ഛനെൻ്റെ ഗുരുവാണ്. അച്ഛനെൻ്റെ എല്ലാമാണ് .....

:  മുല്ലപ്പള്ളി രാമചന്ദ്രൻ


അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് ഇന്നേക്ക് 25 വർഷം.

ഒരു ജന്മം മുഴുവൻ നാട്ടിനായി, നാട്ടുകാർക്കായി എരിഞ്ഞു കത്തിയ ഒരു ജീവിതം. 

മരണ ദിവസം ആളും ആരവും ആചാര വെടിയുമുണ്ടായിരുന്നു.

ഒരുപാട് സമുന്നത വ്യക്തികൾ രാഷ്ട്രീയം മറന്ന് ഓടിയെത്തി. വന്നവരോട് വിളിച്ചവരോട് എല്ലാവരോടും നന്ദിയുണ്ട്.

അമ്മയും അച്ഛൻ്റെ സുഹൃത്തുക്കളും പറഞ്ഞു കേട്ടിട്ടുണ്ട് നട്ടെല്ലുള്ള അച്ഛനെ കുറിച്ച്. ചോമ്പാലിലെ ബാസൽ മിഷ്യൻ ബംഗ്ളാവിനോട് ചേർന്ന് സ്ഥാപിക്കപ്പെട്ട എം.എസ്സ്. പി. ക്യാമ്പിൽ പിടിച്ചു കൊണ്ടു പോയി ദിവസങ്ങളോളം ക്രൂരമായി മർദ്ദിച്ചത്.

അന്ന് എം.എസ്.പി. ക്കാരനായ, പിന്നീട് ആർ.പി.എഫ്. ൽ ജോലി നോക്കിയ നെല്ലാച്ചേരിക്കാരൻ നമ്പ്യാർ അച്ഛനെ കുറിച്ച് പലരോടും പറഞ്ഞു - ഒരക്ഷരം പറയിപ്പിക്കാൻ മലബാർ സ്പെഷൽ പോലിസ്സിന്ന് കഴിഞ്ഞില്ല. ആരാണ് റയിൽപ്പാളം വലിച്ചത്, ആരാണ് ടെലഫോൺ കമ്പികൾ മുറിച്ചത്. ഒറ്റ ഉത്തരം മാത്രം. "എനിക്കറിയില്ല".

അവസാനം ജീവച്ഛവമായി വിട്ടയച്ചു. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ കാലമായിരുന്നു. പോലീസിൻ്റെ കണ്ണ് വെട്ടിച്ച് മാത്രം വീട്ടിൽ വരും.

പതിവായി മലബാർ സ്പെഷൽ പോലീസ് രാത്രികാലങ്ങളിൽ വീട്ടിലെത്തും. അമ്മയും അച്ഛമ്മയും മാത്രം വീട്ടിലുണ്ടാകും.

അച്ഛനെ അന്വേഷിക്കും.വാതിൽ ചവുട്ടി തുറക്കുമെന്ന് ആക്രോശിച്ച്, വൃത്തികെട്ട ഭാഷയിൽ ഭീഷണിപ്പെടുത്തും.   

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻ്ട്രൽ ജയിലിലും കോഴിക്കോട് ജയിലിലും തടവുകാരനായി കിടന്നു.

 മയ്യഴി വിമോചന സമരത്തിൽ പങ്കെടുത്ത് 20 വർഷത്തിലേറെ ശിക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിൽ അച്ഛൻ്റെ പേരും കണ്ടു. 

 മയ്യഴി ഗാന്ധി ഐ. കെ. കുമാരൻ മാസ്റ്റർ, പില്കാലത്ത് പോണ്ടിച്ചേരി വിദ്യാഭ്യാസമന്ത്രിയായ സി.ഇ. ഭരതേട്ടൻ , സി.കെ. ഗോവിന്ദൻ നായർ, വി.പി. കുഞ്ഞിരാമകുറുപ്പ്, കെ. കുഞ്ഞിരാമ കുറുപ്പ്, എം.കൃഷ്ണേട്ടൻ, തറമ്മൽ കൃഷ്‌ണേട്ടൻ, തുടങ്ങിയ നിരവധി സ്വാതന്ത്ര്യ സമര നായകന്മാർ വീട്ടിൽ പതിവായി വരും.

അച്ഛനെ കുറിച്ചുള്ള ഒരു പാട് കഥകൾ ഞങ്ങളോട് പങ്കു വെച്ച കെ. കുഞ്ഞിരാമ കുറുപ്പിൻ്റെ ഭാര്യാ സഹോദരൻ, മറ്റൊരു പോരാളിയായ കുഞ്ഞിക്കണ്ണ കറുപ്പ് .  

പാമ്പള്ളി ആണ്ടിയേട്ടൻ, എം.കെ. കുഞ്ഞിരാമൻ തുടങ്ങി എത്രയെത്ര സമര ഭടൻമാർ. 

 ഇവർ സഹിച്ച കഷ്ടപ്പാടുകൾ, പീഢനങ്ങൾ ഏറെ വലുതായിരുന്നു.

സ്വാതന്ത്ര്യത്തിൻ്റെ വിലയറിയണമെങ്കിൽ ഇവർ സഹിച്ച ത്യാഗങ്ങൾ അറിയണം.  

അയിത്തത്തിനും ജാതി ചിന്തയ്ക്കും എതിരെ ചെറുത്തു നിൽപ്പ് നടത്തിയ അച്ഛൻ, ചോമ്പാലിലെ ക്രൈസ്തവ - മുസ്ലിം സഹോദരങ്ങൾക്ക് വിശ്വസ്തനായി എന്നും നിലക്കൊണ്ടു.

 ഞാൻ വിവാഹിതനായ ശേഷം ഐ.കെ. കുമാരൻ മാസ്റ്ററെ കാണാൻ അച്ഛനോടൊപ്പം എൻ്റെ ഭാര്യ മയ്യഴിയിൽ പോയപ്പോൾ കുമാരൻ മാസ്റ്ററാണ് അച്ഛനെ കുറിച്ചു പറഞ്ഞത്.

അച്ഛൻ്റെ ധൈര്യം, നിലപാട്. ആരെയും ഭയപ്പെടാത്ത പ്രകൃതം.

ഞങ്ങൾ വളർന്നപ്പോൾ ഒന്നും ഇല്ലായിരുന്നു. ഒടുവിൽ ഒരു വീടും പറമ്പും മാത്രം. പണ്ഡിറ്റ് ജിയുടെ ചോമ്പാൽ സന്ദർശനവുമായി ബന്ധപ്പെട്ട കട ബാധ്യതകൾ. അവധി പറഞ്ഞു മടുത്തപ്പോൾ, അമ്മ പോലുമറിയാതെ ആ വീടും പറമ്പും വിറ്റു. 

 കുടുംബം വഴിയാധാരം.തകർച്ചയിലും അച്ഛന് ധൈര്യം പകർന്ന അമ്മ.

 അച്ഛൻ ആരാണെന്ന് 'നഷ്ടജാതക'ത്തിൽ കൃത്യമായി പുനത്തിൽ കുഞ്ഞബ്ദുള്ള രേഖപ്പെടുത്തി.

ഒരു പാട് നല്ല കാര്യങ്ങൾ മാത്രം പറയുകയും പഠിപ്പിക്കുകയും ചെയ്ത അച്ഛൻ.

  ബിരുദവു ബിരുദാനന്തര ബിരുദവും എങ്ങിനെ നേടിയെന്നും, കോഴിക്കോട് ലോ കോളെജിൽ എങ്ങിനെ പഠിച്ചുവെന്നും ഓർക്കുമ്പോൾ ഇന്ന് വിസ്മയം തോന്നുന്നു.

 രാഷ്ട്രീയത്തിൽ സജീവമായപ്പോൾ അച്ഛനും അമ്മയും വിലക്കിയില്ല. 

  ഒരു പാട് കഷ്ടപ്പെട്ട് പഠിപ്പിച്ച അച്ഛൻ എൻ്റെ ജീവിതത്തിൻ്റെ വെളിച്ചമാണ് , കരുത്താണ്.

അച്ഛനെൻ്റെ ഗുരുവാണ്. അച്ഛനെൻ്റെ എല്ലാമാണ് . അച്ഛൻ കാണിച്ച വഴിയിലൂടെയാണ് ഓരോ ദിവസവും മുന്നോട്ടു പോകുന്നത്. 

പ്രിയപ്പെട്ട അച്ഛാ, 25 വർഷം- ഒരു ദിവസം പോലും ഓർക്കാതിരുന്നിട്ടില്ല.

     - മുല്ലപ്പള്ളി രാമചന്ദ്രൻ

manna-face-cream

മന്നൻ അഗ്മാർക് വെളിച്ചെണ്ണ

പാചകത്തിന് മാത്രമല്ല

മുഖലാവണ്യത്തിനും

 മികവിൽ മികച്ചത്


മുഖലാവണ്യത്തിന് വെളിച്ചെണ്ണ വളരെയധികം സഹായിക്കും. ഇതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫാറ്റി ആസിഡുകൾ ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ഇലാസ്തികത വർധിപ്പിക്കുകയും ചെയ്യും.


വെളിച്ചെണ്ണയുടെ പ്രധാന ഗുണങ്ങൾ

മോയ്സ്ചറൈസർ: വെളിച്ചെണ്ണ ഒരു മികച്ച സ്വാഭാവിക മോയ്സ്ചറൈസറാണ്. ഇത് ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. വരണ്ട ചർമ്മമുള്ളവർക്ക് ഇത് പ്രത്യേകിച്ച് ഗുണകരമാണ്.


ചുളിവുകൾ കുറയ്ക്കാൻ: വെളിച്ചെണ്ണയിലുള്ള ആന്റിഓക്സിഡൻ്റുകളും ഫാറ്റി ആസിഡുകളും ചർമ്മത്തിലെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാൻ സഹായിക്കും. കൊളാജൻ ഉൽപാദനം വർദ്ധിപ്പിച്ച് ചർമ്മത്തിന് ദൃഢതയും ഇലാസ്തികതയും നൽകാനും ഇത് സഹായിച്ചേക്കാം.


കണ്ണിനു ചുറ്റുമുള്ള കറുപ്പ് കുറയ്ക്കാൻ: കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം കുറയ്ക്കാൻ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ഫലപ്രദമാണ്.


മുഖക്കുരു നിയന്ത്രിക്കാൻ: വെളിച്ചെണ്ണയിൽ ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും ചർമ്മത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും.


മേക്കപ്പ് നീക്കം ചെയ്യാൻ: വെളിച്ചെണ്ണ ഒരു മികച്ച പ്രകൃതിദത്ത മേക്കപ്പ് റിമൂവറാണ്. ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യാതെ തന്നെ മേക്കപ്പ് എളുപ്പത്തിൽ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു.


സൺസ്ക്രീനിന് പകരമായി: സൺസ്ക്രീനിന് പൂർണ്ണമായും പകരമല്ലെങ്കിലും, വെളിച്ചെണ്ണ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നേരിയ സംരക്ഷണം നൽകാൻ സഹായിക്കും.


പാടുകൾ കുറയ്ക്കാൻ: മുഖക്കുരു വന്നതിൻ്റെ പാടുകൾ മാറ്റാനും വെളിച്ചെണ്ണ സഹായിക്കും.


വെളിച്ചെണ്ണ എങ്ങനെ ഉപയോഗിക്കാം?

ചർമ്മത്തിൽ മസാജ് ചെയ്യുക: കുറഞ്ഞ അളവിൽ വെളിച്ചെണ്ണയെടുത്ത് മുഖത്തും കഴുത്തിലും വൃത്താകൃതിയിൽ മസാജ് ചെയ്യുക. രാത്രി കിടക്കുന്നതിന് മുൻപ് ഇത് ചെയ്യുന്നത് നല്ലതാണ്. രാവിലെ വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച് കഴുകി കളയാം.


ഫേസ് മാസ്ക്: ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഏതാനും തുള്ളി വിറ്റാമിൻ E എണ്ണയും കലർത്തി മുഖത്ത് പുരട്ടുന്നത് ഒരു മികച്ച ഫേസ് മാസ്കായി പ്രവർത്തിക്കും. ഇത് 15-20 മിനിറ്റ് വെച്ച ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക.


സ്ക്രബ്: പഞ്ചസാരയും വെളിച്ചെണ്ണയും അല്ലെങ്കിൽ ഉപ്പും വെളിച്ചെണ്ണയും ചേർത്ത് ഒരു പ്രകൃതിദത്ത ബോഡി സ്ക്രബ് ഉണ്ടാക്കാം. ഇത് മുഖത്തും ശരീരത്തിലും മസാജ് ചെയ്ത് മൃതകോശങ്ങളെ നീക്കം ചെയ്യാം.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എണ്ണമയമുള്ള ചർമ്മമുള്ളവരും മുഖക്കുരു സാധ്യതയുള്ളവരും വെളിച്ചെണ്ണ നേരിട്ട് മുഖത്ത് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം വെളിച്ചെണ്ണ സുഷിരങ്ങൾ അടയാനും മുഖക്കുരു കൂടാനും സാധ്യതയുണ്ട്. അമിതമായി വരണ്ട ചർമ്മമുള്ള ചിലർക്ക് വെളിച്ചെണ്ണ മതിയായ ജലാംശം നൽകില്ല. അതിനാൽ, നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്താൻ ആദ്യം ചെറിയൊരു ഭാഗത്ത് പുരട്ടി നോക്കുന്നത് നല്ലതാണ്.


വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ അശേഷം മായമില്ലാത്ത നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ശുദ്ധം സ്വാദിഷ്‌ഠം ... മന്നൻ അഗ്മാർക് ഉറപ്പുതരുന്നു

നവജാതശിശുക്കക്കൾക്ക്പോലും ഉത്തമം



mannan-advt-mod
mannan-coconut-oil
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും വിപ്ലവ നായകന്  'അമ്മ' യുടെപ്രണാമം
കാഴ്ച്ചയും കാഴ്ച്ചപ്പാടും പ്രായത്തെ തോൽപ്പിച്ച സഖാവ് :മുരളി തുമ്മാരുകുടി
കാഴ്ച്ചയും കാഴ്ച്ചപ്പാടും വേങ്ങേരിയോ ഇതു തലശ്ശേരിയോ? :ദിവാകരൻ ചോമ്പാല
mannan