
ആരും കാണാത്ത ഒരു ഒരു രാഷ്ട്രീയപ്രവർത്തനം :
:ഡോ .കെ.കെ.എൻ കുറുപ്പ്
എൻ്റെ കയ്യൂർ പുസ്തകം 1978 ൽ വന്നതുമുതൽ കയ്യൂരിലും മറ്റനേകം കർഷകർ കർഷക സമര സമ്മേളനങ്ങളിലും ഞാൻ പ്രസംഗിച്ച ഒരു വസ്തുത കയ്യൂർ സഖാക്കൾ ക്രിമിനൽ കുറ്റവാളികളല്ല.
അവർ സ്വാതന്ത്ര്യ സമരഭടന്മാർ ആയിരുന്നുവെന്നതാണ്.
ഈ വസ്തുതയിൽ കണ്ണൂർ ജയിലിൽ അവരുടെ രക്തസാക്ഷിത്വ സ്‌തൂപം സ്ഥാപിക്കണമെന്ന് പല കർഷക സമര വേദികളിലും ഞാൻ പ്രസംഗിക്കു കയും മുഖ്യമന്ത്രി നായനാരോട് പോലും ഞാൻ അപേക്ഷിക്കുകയുമുണ്ടായി .
എന്നാൽ അതിനെ ആരും വിലക്കെടുത്തതായിക്കണ്ടില്ല .

പക്ഷേ വി. എസ് മുഖ്യമന്ത്രി ആയപ്പോൾ അദ്ദേഹത്തിൻറെ പേഴ്സണൽ സെക്രട്ടറി കെ .ബാലകൃഷ്ണൻ ആരോരുമറിയാതെ കണ്ണൂർ ജയിലിൽ ഈ സ്തൂപം സ്ഥാപിക്കുകയുണ്ടായി .
അടുത്ത ദിവസം തന്നെ കോൺഗ്രസുകാർ ഹൈക്കോടതിയെ സമീപിച്ചു .കോടതി പ്രതിമ സ്ഥാപിച്ചു കഴിഞ്ഞതല്ലേ എന്ന് പറഞ്ഞ് ഹരജി തള്ളി. പിന്നീട് ഒരു ദിവസം ഞാൻ ജയിലിൽ ചെന്ന് ഈ സ്‌തൂപത്തെ ആദരിച്ചു. കയ്യൂർ സഖാക്കളെ വി . എസ് എത്രമാത്രം വിലമതിച്ചു കാണുന്നുവെന്നതിൻ്റെ നേർക്കാഴ്ച കൂടിയാണിത് .

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group