അഭിപ്രായ സ്ഥൈര്യവും പോരാട്ട വീര്യവുമുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് വി.എസ്. അച്ചുതാനന്ദൻ്റെ നിര്യാണത്തോടെ നഷ്ടമായത്. :മുല്ലപ്പള്ളി രാമചന്ദ്രൻ

അഭിപ്രായ സ്ഥൈര്യവും പോരാട്ട വീര്യവുമുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് വി.എസ്. അച്ചുതാനന്ദൻ്റെ നിര്യാണത്തോടെ നഷ്ടമായത്.   :മുല്ലപ്പള്ളി രാമചന്ദ്രൻ
അഭിപ്രായ സ്ഥൈര്യവും പോരാട്ട വീര്യവുമുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് വി.എസ്. അച്ചുതാനന്ദൻ്റെ നിര്യാണത്തോടെ നഷ്ടമായത്. :മുല്ലപ്പള്ളി രാമചന്ദ്രൻ
Share  
മുല്ലപ്പള്ളി രാമചന്ദ്രൻ എഴുത്ത്

മുല്ലപ്പള്ളി രാമചന്ദ്രൻ

2025 Jul 21, 07:58 PM
AJMI1
AJMI
AJMI
AJMI
MANNAN

അഭിപ്രായ സ്ഥൈര്യവും പോരാട്ട വീര്യവുമുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് വി.എസ്. അച്ചുതാനന്ദൻ്റെ നിര്യാണത്തോടെ നഷ്ടമായത്.  :മുല്ലപ്പള്ളി രാമചന്ദ്രൻ 

    ഇല്ലായ്മയിൽ നിന്ന് വളർന്ന്, ചെറിയ പ്രായത്തിൽ തന്നെ തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവൽപ്രശ്നങ്ങൾ ഉയർത്തി മുന്നോട്ടു പോയ വി.എസ്. അച്ചുതാനന്ദൻ്റെ പൊതു ജീവിതം, രാഷ്ട്രീയ വിദ്യാർത്ഥികളിൽ കൗതുകം ഉണ്ടാക്കുന്നതാണ്.

     സി.പി.എം. നിലപാടുകളിൽ ശക്തമായ വിയോജിപ്പുകൾ ഞാൻ രേഖപ്പെടുത്തിയ സന്ദർഭങ്ങളിൽ പോലും വി.എസ്. ഒട്ടും പരിഭവം കാണിച്ചില്ല.

കേന്ദ്രത്തിൽ ആഭ്യന്തര സഹമന്ത്രിയായ കാലത്ത് സുപ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങൾ ചിലഘട്ടങ്ങളിൽ പരസ്പരം വിളിക്കാറുണ്ടായിരുന്നു. അർഹിക്കുന്ന ഗൗരവത്തോടെ ആ പ്രശ്നങ്ങൾ ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്. 

നാദാപുരത്ത് ബി.എസ്.എഫ്. ബറ്റാലിയാൻ സ്ഥാപിക്കാൻ അരീക്കര കുന്നിൽ സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ എന്നോട് പൂർണ്ണമായും സഹകരിച്ച രണ്ടു പേരായിരുന്നു വി.എസ്. ഉം അന്ന് കേരളത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും. പ്രശ്നം വി.എസ്. ൻ്റെ മുമ്പിൽ അവതരിപ്പിച്ചപ്പോൾ, പല സംശയങ്ങൾക്കും അദ്ദേഹം ദൂരീകരണം ആവശ്യപ്പെട്ടു. ഞാൻ തൃപ്തി കരമായി മറുപടി നൽകിയ ശേഷം ധൈര്യമായി മുന്നോട്ട് പോകാൻ പറയുകയായിരുന്നു.

 കടുത്ത കോൺഗ്രസ്സ് വിരുദ്ധ നേതാവായിട്ടും അദ്ദേഹം എൻ്റെ പല നിലപാടുകളെ ക്കുറിച്ചും ഉള്ളു തുറന്ന് തൻ്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.

 പാരിസ്ഥിതിക പ്രശ്നങ്ങളിൽ വി.എസ്. സ്വീകരിച്ച ഇടപെടലുകൾ സി.പി.എം.ൽ തന്നെ ശക്തമായ എതിർപ്പുണ്ടായിട്ടുപോലും ഒരിഞ്ച് പിറകോട്ടില്ല എന്ന നിലയിൽ വി.എസ്. മുന്നോട്ടു പോയപ്പോൾ ബഹുമാനം തോന്നി. അഴിമതിക്കെതിരെ അദ്ദേഹം നടത്തിയ നിയമ പോരാട്ടങ്ങൾ , നിലപാടുകൾ, അത്ര പെട്ടന്ന് മറക്കാൻ കഴിയില്ല. 

ടി.പി. ചന്ദ്രശേഖരൻ്റ നിഷ്ഠൂര വധത്തിൽ ശക്തമായ അമർഷവും പ്രതിഷേധവും വി.എസ് . രേഖപ്പെടുത്തി. പാർട്ടി നിലപാട് പാടെ തള്ളിക്കളഞ്ഞ്, വടകരയിലെത്തി കെ.കെ. രമയെ സമാശ്വസിപ്പിച്ച വി.എസ്., വ്യത്യസ്തനായ കമ്മ്യൂണിസ്റ്റായി മാറുകയായിരുന്നു. 

പി കൃഷ്ണപിള്ളയെ രാഷ്ട്രീയ ഗുരുവായി കണ്ട വി. എസ്. എല്ലാ അർത്ഥത്തിലും വിഭിന്നനായ ഒരു കമ്മ്യൂണിസ്റ്റായി മാറി.

 ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച വി. എസ്. ൻ്റെ പ്രധാന പഠന കേന്ദ്രം തൊഴിലാളികളുടെയും സാധാരണക്കാരുടെയും ഇടയിലായിരുന്നു. 

 ഉന്നത വിദ്യാഭ്യാസമോ ഉപരി പഠനമോ നടത്താൻ കഴിഞ്ഞില്ലെങ്കിൽ പോലും അസാമാന്യമായ വിശേഷ ബുദ്ധിയുള്ള ഭരണാധികാരിയാണ് വി.എസ്. എന്ന് എനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. 

 കോൺഗ്രസ്സിനോട് ഒരിക്കലും മൃദു സമീപനം സ്വീകരിക്കാത്ത കർക്കശക്കാരനായ കമ്മ്യൂണിസ്റ്റായിരുന്നു വി. എസ്. എങ്കിലും അദ്ദേഹത്തിൻ്റെ അഴിമതിവിരുദ്ധ നിലപാടുകൾ ശ്രദ്ധേയമായിരുന്നു.   

വി.എസ്. അച്ചുതാനന്ദൻ്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നു. അനുശോചിക്കുന്നു.

       - മുല്ലപ്പള്ളി രാമചന്ദ്രൻ


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ശുദ്ധഭക്ഷണം: ജന്മാവകാശം
കാഴ്ച്ചയും കാഴ്ച്ചപ്പാടും ശുദ്ധമായ ഭക്ഷണം ജന്മാവകാശം
കാഴ്ച്ചയും കാഴ്ച്ചപ്പാടും സംശയത്തിന്റെ തീപ്പൊരി  :ഡോ. റിജി ജി നായർ
കാഴ്ച്ചയും കാഴ്ച്ചപ്പാടും ജനങ്ങളുടെ ജീവൻ വിലകുറഞ്ഞതാണോ?    : ദിവാകരൻ ചോമ്പാല
THARANI