
കോവുക്കൽ കടവിലെ ചായക്കട ; എൺപത്തിയഞ്ചാം വാർഷികാഘോഷനിറവിൽ.
ചോമ്പാല :കല്ലാമലയിലെ കോവുക്കൽ കടവിൽ രണ്ടു തലമുറകളിലൂടെ കടന്നുവന്ന വി .എം.ദാമോദരൻറെ ചായക്കടയുടെ എൺപത്തിയഞ്ചാം വാർഷികാഘോഷംകോഴിക്കോട് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലറും ചരിത്രഗവേഷകനും'ഭക്ഷ്യശ്രീ' ബഹുജന സംഘടനയുടെ സംസ്ഥാന ചെയർമാനുമായ ഡോ.കെ.കെ .എൻ .കുറുപ്പിൻ്റെ നേതൃത്വത്തിൽ ആഘോഷപൂർവ്വം നടന്നു .

അഡ്വ .എ .എം .സന്തോഷിൻ്റെ അദ്ധ്യക്ഷതയിൽ കോവുക്കൽ കടവിലെ കടവ് റിസോർട്ട്മിനി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷച്ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ പ്രൊഫ .ഇ .ഇസ്‌മായിൽ , പ്രകാശൻ. ജെ .പി എന്നിവർ ദാമോദരനെ പൊന്നാടയണിയിച്ചു.

ഡോ .കെ .കെ .എൻ .കുറുപ്പും, പ്രൊഫ ( റിട്ട ) മാലിനിക്കുറുപ്പും ചേർന്ന് ദാമോദരനെന്ന നിറഞ്ഞസദസ്സിനെ സാക്ഷിയാക്കി കീർത്തിഫലകം നൽകിആദരിച്ചു .
ഉപഹാരസമർപ്പണവും നിർവ്വഹിച്ചു.
കുട്ടിക്കാലം മുതൽക്കേ ഈ കടവിലും പുഴയോരത്തും ദാമോദരനെന്ന ദാമുവിനോപ്പം തോണിതുഴഞ്ഞുംപുഴയിൽ നീന്തിയും കളിച്ചുവളർന്ന ഡോ. കെ.കെഎൻ.കുറുപ്പ്നീണ്ടവർഷങ്ങൾക്ക്ശേഷവുംഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി ദാമുവിനെ ആദരിക്കാൻ കുടുംബസമേതം
കൊച്ചിയിൽ നിന്നും കോവുക്കൽ കടവിലെ സ്വന്തം വീടായ പൂമാലിക യിൽ നേരത്തെതന്നെ എത്തിച്ചേരുകയുണ്ടായി .
''ചായക്കടകൾ വെറുമൊരു ചായ കുടിക്കുന്ന സ്ഥലം മാത്രമല്ല, അവ ഓരോ ഗ്രാമത്തിന്റെയും ഹൃദയമാണ്. അതിരാവിലെ മുതൽ സജീവമാകുന്ന ഈ കടകൾ ഗ്രാമീണരുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നതിൽതർക്കമില്ല .
തിരക്കുകളിൽ നിന്ന് മാറി ശാന്തമായ ഒരിടം. ഇവിടെയെത്തുന്നവർക്ക് പരസ്പരം സംസാരിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും സാധിക്കുന്നു. ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ച ഇവിടെ കാണാം.''
ഡോ .കെ കെ എൻ കുറുപ്പ് പ്രഭാഷണത്തിൽ വ്യക്തമാക്കി .
കുട്ടമത്ത് ആയുർവ്വേദ ഗവേഷണ കേന്ദ്രം വകയായി പരമ്പരാഗത ആയുർവ്വേദ ഔഷധ നിർമ്മാതാവ് രാമകൃഷ്ണനെയും ചടങ്ങിൽ ആദരിച്ചു .
വാർഡ് മെമ്പർ ജയചന്ദ്രൻ ,എം. പി .ബാബു .ശ്രീനിവാസൻ. ടി .( ചെയർമാൻ മഹാത്മദേശസേവ ട്രസ്റ്റ്) , സത്യൻ മാടാക്കര (എഴുത്തുകാരൻ ),രവീന്ദ്രൻ കൊടക്കാട് ( ജൈവ കർഷകൻ) ,ഗോപകുമാർ, യു .കെ .എം .അബ്ദുൽ ഗഫുർ ,ഭരതൻ ചാപ്പയിൽ, ദിവാകരൻ ചോമ്പാല തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .
ചടങ്ങിനുശേഷം തികച്ചും ഗ്രാമീണവും പാരമ്പരാഗതവുമായ വിഭവങ്ങൾ ഒരുക്കിക്കൊണ്ടുള്ള തേയില സൽക്കാരവും നടന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group