ജാതി വിഭാഗീയത, വർഗ്ഗീയത തള്ളിപ്പറഞ്ഞേ പറ്റൂ - സത്യൻ മാടാക്കര .

ജാതി വിഭാഗീയത, വർഗ്ഗീയത തള്ളിപ്പറഞ്ഞേ പറ്റൂ - സത്യൻ മാടാക്കര .
ജാതി വിഭാഗീയത, വർഗ്ഗീയത തള്ളിപ്പറഞ്ഞേ പറ്റൂ - സത്യൻ മാടാക്കര .
Share  
സത്യൻ മാടാക്കര . എഴുത്ത്

സത്യൻ മാടാക്കര .

2025 Jul 06, 11:53 PM
mannan

ജാതി വിഭാഗീയത, വർഗ്ഗീയത

തള്ളിപ്പറഞ്ഞേ പറ്റൂ - സത്യൻ മാടാക്കര .

പല തരത്തിലാണ് ജാതി മനുഷ്യരിൽ പ്രവർത്തിക്കുന്നത്. ഓഫീസിൽ നിറം, അവഗണനയായി - താഴ്ന്ന ജാതിക്കാരൻ ഇരുന്ന കസേര ശുദ്ധികലശം ചെയ്യുന്ന രീതിയിൽ, മകനും മകൾക്കും വിവാഹം ഉറപ്പിക്കാൻ സ്വന്തം ജാതി വേണമെന്ന രക്ഷിതാക്കളുടെ ജാതി ശാഠ്യം, ജാതി വിഭാഗീയതയെക്കുറിച്ച് നടന്ന ഇന്റർവ്യൂ കോളേജ് (സ്വകാര്യ ) മാഗസീനിൽ നിന്ന് ഒഴിവാക്കിയത്, ഓരോ ജാതി, മതക്കാർക്കും അതാത് ജാതി എഴുത്തുകാർ നിറഞ്ഞ ചീത്തക്കാലം. അങ്ങനെ ജാതിക്ക് ഒരു നാട്ടു ശബ്ദതാരാവലി തന്നെ എഴുതിയുണ്ടാക്കാനാവും.

റാം മനോഹർ ലോഹ്യ ജാതിയെക്കുറിച്ച് എഴുതിയത് എത്ര വാസ്തവം.

" ഇന്ത്യൻ ജീവിതങ്ങളിൽ ജാതിയാണ് ഏറ്റവും പ്രധാന ഘടകം.തത്ത്വത്തിൽ അതിനെ നിഷേധിക്കുന്നവർ പോലും പ്രായോഗിക ജീവിതത്തിൽ അംഗീകരിക്കുന്നു. ജനനം, മരണം, വിവാഹം, വിരുന്നുകൾ, മറ്റ് ആചാരങ്ങൾ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട ജീവിത ഘടകങ്ങളെല്ലാം ജാതിയുടെ ചട്ടക്കൂടിലാണ് പ്രവർത്തിക്കുന്നത്. ഒരേ ജാതിയിൽപ്പെട്ടവർ ഈ നിർണായക പ്രവർത്തനങ്ങളിൽ പരസ്പരം സഹായിക്കുന്നു. ജാതിവ്യവസ്ഥയ്ക്ക് ഭയാനകമായ സ്ഥിരതയുടെ ശക്തിയുണ്ട്. അത് മാറ്റങ്ങളെ എതിർക്കുന്നു. നിലവിലുള്ള എല്ലാ അപമാനങ്ങളെയും നുണകളെയും അത് ഉറപ്പിച്ച് നിർത്തുന്നു.തങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും മതപരവുമായ മേൽക്കോയ്മ നിലനിർത്തുന്നതിന്റെ കാര്യത്തിൽ ഉയർന്ന ജാതിക്കാർ പ്രതിജ്ഞാബദ്ധരാണ്. തോക്കിൻ കുഴലിലൂടെ ഒറ്റയടിക്ക് അവർക്കത് നേടിയെടുക്കാൻ സാധിക്കില്ല. തങ്ങൾ ഭരിക്കാനും ചൂഷണം ചെയ്യാനും ശ്രമിക്കുന്നവർക്കിടയിൽ അപകർഷബോധം വളർത്തിയെടുത്തു കൊണ്ടാണ് അവരാ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നത്. "

( റാം മനോഹർ ലോഹ്യ)

നാരായണ ഗുരു പറയുന്നു:

പേരൂരു തൊഴിലീ മൂന്നും

പോരുമായതു കേൾക്കുക

ആരുനീയെന്നു കേൾക്കേണ്ടാ

നേരുമെയ് തന്നെ ചൊൽകയാൽ

( ഒരാളെ കണ്ടുമുട്ടിയാൽ പേരെന്താണ്, നാടേതാണ്, തൊഴിലെന്താണ് ഈ മൂന്നു ചോദ്യങ്ങളും ചോദിച്ചാൽ മതിയാകും. പരിചയപ്പെടാനായി അവ ചോദിക്കുക. നിന്റെ ജാതിയെന്താണ് എന്ന് ചോദിക്കരുത്. അയാൾ മനുഷ്യജാതിയിൽപ്പെട്ടവനാണെന്ന സത്യം ശരീരത്തിന്റെ ആകൃതി തന്നെ വ്യക്തമാക്കിത്തരുന്നുണ്ടല്ലോ.

വ്യാഖ്യാനം: പ്രൊഫ.ജി.ബാലകൃഷ്ണൻ നായർ)

അതുകൊണ്ട് ചരട് കെട്ടിച്ച് യുവാക്കളെ വശീകരിക്കുന്നവർ, വർഗ്ഗീയതയുടെ വളർച്ചാ ആധിക്യത്തിന് കൂട്ടുനില്കുന്നവർ, മഹാന്മാരെ ജാതിക്കൊപ്പം കൂട്ടി മാനവികത പ്രസംഗിക്കുന്നവർ എന്നിവർക്കൊപ്പമല്ല നമ്മൾ അണി ചേരേണ്ടത്. ശ്രീരാമനൊപ്പം തന്നെ സ്ത്രീകൾക്കെല്ലാം പ്രിയങ്കരനായ ശ്രീകൃഷ്ണനെന്ന അവതാര കാമുകനെയാണ് എനിക്കിഷ്ടം. യൗവനത്തെ തീയിൽ നടത്തിക്കുന്ന ചങ്കുറപ്പുളള, ഹവാന ചുരുട്ട് വലിക്കുന്ന ചെഗുവേര ചിത്രമാണ് എനിക്കിഷ്ടപ്പെട്ട രാഷ്ട്രീയ പോസ്റ്റർ .( അറിഞ്ഞോ, അറിയാതെയോ അറബി ച്ചെറുപ്പക്കാർ കാറിന്റെ ഗ്ലാസ്സിൽ ചെഗുവേര സ്റ്റിക്കർ ഒട്ടിക്കുന്നു - തൊപ്പി തലയിൽ വെച്ച് നടക്കുന്നു)

ചരിത്രബോധമില്ലായ്മ കീഴ്പ്പെടുത്തരുത്. പല മതക്കാർ ഒന്നിച്ചു ജീവിക്കുന്ന ബഹുസ്വരത, സാഹോദര്യ വിശാല ജീവിതം അത് ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയമായ ചലനങ്ങളും കീഴാള സമരങ്ങളും നിറഞ്ഞ നവോത്ഥാനകാലഘട്ടം തിരിച്ചറിയാതെ വായിൽ വന്നത് വിളിച്ചു കൂവിയാൽ സംഘർഷങ്ങൾ, ധ്രുവീകരണം പാവം സാമൂഹൃതയിൽ വരുത്തുമെന്നതിന് ഒട്ടനവധി തെളിവുകൾ ഉണ്ട്. ജനാധിപത്യവും സമത്വാദർശവും വികസിപ്പിക്കേണ്ടിടത്ത് മന്ദബുദ്ധിയായി ഒതുങ്ങിപ്പോകാൻ പാടില്ല. ജനവിരുദ്ധ ചിന്തകളല്ല ജനപക്ഷ സംവാദങ്ങൾ നിലനില്ക്കണം. ജനസഞ്ചയത്തിന്റെ കാഴ്ച, ഭാഷ, സാഹിത്യം ധാർമ്മികമായതും സമഭാവന കലർന്നതുമായ ലിറ്റററി അവാസവ്യവസ്ഥ തേടാതിരിക്കില്ല. ഉത്തര ത്തോടൊപ്പം നമുക്ക് ചോദ്യങ്ങളും അന്വേഷിക്കേണ്ടതുണ്ട്.


guru2

എല്ലാ തലത്തിലും ഉള്ള പൗരോഹിത്വ ചൂഷണoവിമുക്തമാക്കപ്പെടണം - അതിലൂടെ മാത്രമേ കീഴാളത മുഖ്യധാരയിലെത്തൂ. അത്തരം പ്രവർത്തനങ്ങൾക്കേ ആധുനിക ലിബറൽ സാമൂഹ്യതയിൽ നിന്നുകൊണ്ട് കീഴാളത്തം കീഴാളത്തം അഭിസംബോധന ചെയ്യാൻ കഴിയുകയുള്ളൂ അവർക്കേ പാർശ്വവൽക്കരിക്കപ്പെട്ട ചെറു സമുദായങ്ങളെ അർഹതപ്പെട്ടിടത്ത് അംഗീകാരം നല്കി ഇരുത്താനാവൂ. കീഴാളപക്ഷത്ത് ഇന്നും ജീവിക്കേണ്ടി വരുന്ന വേടൻ,വേട്ടവൻ, മലവേട്ട വേടൻ, മുകേർ മുണ്ടാള സമുദായങ്ങൾ, കുശവർ, യോഗി സമുദായം, വള്ളുവൻസമുദായം, കുടിയാൻ സമുദായം, മലയാളർ മാവില സമുദായം എന്നിവരൊക്കെ അന്യം വന്നു പോകുന്ന അവസ്ഥ നേരിടുമ്പോൾ കീഴാളപക്ഷം എന്നതിന്റെ വിശാലത കൂടി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഇതൊക്കെ ചേർത്തു വെച്ചുള്ള കാഴ്ചപ്പാടിലൂടെ മാത്രമേ സമുദായ മൈത്രി ജനാധിപത്യത്തിനൊപ്പം ചേർത്തു വെച്ചു സംസാരിക്കാനാവൂ.

വിവേകാനന്ദൻ എഴുതിയതിന്റെ സാരാംശം അട്ടിമറിക്കുന്ന തരത്തിലാണ് പുതിയ പരിസരം ആ മഹാത്മാവിനെ ചേർത്തു വെച്ച് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ കീഴാള ആഭിമുഖ്യം വീണ്ടും എഴുതേണ്ടിവരുന്നു.


guru4

" കൃഷിക്കാർ, ചെരുപ്പ് കുത്തികൾ, തോട്ടികൾ, വേലക്കാർ മുതലായവർ നിങ്ങളെക്കാളൊക്കെ പ്രവൃത്തി സാമർത്ഥ്യവും ആത്മ വിശ്വാസമുള്ളവരുമാണ്. അവർ ചിരകാലമായി മിണ്ടാതെ പണിയെടുത്തു വരുന്നു. നാട്ടിലെ ധനധാന്യങ്ങൾ ഉല്പാദിപ്പിക്കുന്നു. ഒരക്ഷരം ഉരിയാടുന്നുമില്ല. വളരെ വേഗം അവർ നിങ്ങളുടെ മേലെയെത്തും. കാശ് അവരുടെ കീഴിലാവും. നിങ്ങളെപ്പോലെ വേണ്ടാത്ത ആവശ്യങ്ങൾക്കായുള്ള വിമ്മലൊന്നും അവർക്കില്ല. ആധുനിക വിദ്യാഭ്യാസം നിങ്ങളുടെ ബാഹ്യമായ ആചാര വിചാരങ്ങളൊക്കെ മാറ്റി മറിച്ചു. പുതിയ പുതിയ പരീക്ഷണ നിരീക്ഷണങ്ങൾക്കുള്ള കഴിവില്ലാത്തതു കൊണ്ട്, പുതിയ ധനാഗമ മാർഗങ്ങളൊട്ടില്ല താനും. നിങ്ങളിത്രയും നാൾ ഈ ക്ഷമാ മൂർത്തികളായ താഴ്ന്ന ജാതിക്കാരെ ചവുട്ടി മെതിച്ചിരുന്നു. ഇനിയിപ്പോൾ അവർക്കു പകരം വീട്ടാനുള്ള സന്ദർഭം വരുന്നു. നിങ്ങളോ ഹാ ജോലി തരണേ, വേല തരണേ എന്നു വിളിച്ചു വിളിച്ചു നാമാവശേഷമാകും.

അവർ നിങ്ങളെപ്പോലെ കുറേ പുസ്തകങ്ങൾ പഠിച്ചിട്ടില്ലായിരിക്കാം. നിങ്ങളെപ്പോലെ ഷർട്ടും, കോട്ടും ഇട്ടുള്ള പരിഷ്ക്കാരമൊന്നും അവർക്കില്ലായിരിക്കാം. അതുകൊണ്ടെന്ത്? അവരാണ് നാടിന്റെ നട്ടെല്ല്. എല്ലാ ദേശത്തും ഈ താഴ്ന്ന ജാതിക്കാർ പണിമുടക്കിയാൽ നിങ്ങൾക്ക് അരിയും, തുണിയും എവിടെ നിന്ന് കാട്ടും? കൽക്കത്തയിലെതൂപ്പു വേലക്കാർ ഒരു ദിവസം പണി ചെയ്യാതിരുന്നാൽ സർവ്വത്ര സംഭ്രമമായി; മൂന്നു ദിവസം തുടർന്നു വേല നിർത്തിയാൽ മഹാമാരി പിടിച്ച് നഗരം നിർജനമായിത്തീരും. ദേഹാധ്വാനം ചെയ്യുന്നവർ അവരുടെ വേല നിറുത്തിയാൽ നിങ്ങളുടെ ഊണും ഉടുപ്പും നടക്കില്ല. അവരെ നിങ്ങൾ താണവരെന്നു ഭാവിക്കുന്നു ! നിങ്ങൾ വലിയ പഠിപ്പുകാരനെന്നും പറഞ്ഞു വീമ്പിളക്കുകയും ചെയ്യുന്നു !

(വിവേകാനന്ദ സാഹിത്യ സർവ്വസ്യം - സ്വാമി ശിഷ്യ സംവാദം ).


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഭക്ഷണമാണ് ഔഷധം .സി .പി .ചന്ദ്രൻ
mannan
mannan2