
ഭക്ഷണമാണ് ഔഷധം
:സി .പി .ചന്ദ്രൻ
പ്രിയമുള്ളവരെ....
രോഗങ്ങളില്ലാത്ത, അനാവശ്യ മരുന്നുകളില്ലാത്ത ഒരു ലോകം സ്വപ്നം കാണുന്ന ഒരു വലിയ വിഭാഗം ജനങ്ങളുണ്ട് കേരളത്തിൽ.
ചികിത്സാ പ്രതിവിധികളുടെ മോഹന വാഗ്ദാനങ്ങളും, പേക്കേജുകളുമല്ല, ഫലപ്രദമായ ആരോഗ്യ പദ്ധതികളിലൂടെ പോഷകാഹാരം, ശുദ്ധഭക്ഷണത്തിലൂടെ പ്രതിരോധം, എന്ന കൺ സെപ്റ്റാണ് യാഥാർത്ഥ്യമാവേണ്ടത്.
ഭക്ഷണമാണ് ഔഷധമെന്ന ഹിപ്പോക്രാറ്റ്സിൻ്റെ സന്ദേശമാണ് പ്രചോദനം.
വിഷഭക്ഷണത്തിൽ നിന്നുള്ള മോചനമാണ് നമ്മുടെ ലക്ഷ്യം.
നിയനിർമ്മാണത്തിലൂടെ ഭരണകൂടത്തിൻ്റെ ഇഛാശക്തിയുള്ള പദ്ധതികൾ ഇംപ്ലിമെൻ്റ് ചെയ്താൽ തുടക്കത്തിൽ 5% 10% 20% 50 % എന്ന നിലയിൽ ശുദ്ധഭക്ഷണം മലയാളികൾക്ക് സ്വപ്നമായല്ല, എറെ പ്രതീക്ഷയോടെ യാഥാർത്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് കഴിയും.
കഴിവുകളെ സാധ്യതകളാക്കാനുള്ള പ്രായോഗിക കാലതാമസമാണ് ഒരു കാരണം.
ബിസിനസ്സ് രംഗത്ത് ശതകോടീശ്വരന്മാരുള്ള കേരളത്തിൽ അവർ ഇൻവെസ്റ്റുചെയ്യുന്ന മേഖല മാത്രം മാറ്റിയാൽ മതി ഒരു ശുദ്ധ ഭക്ഷണ വിപ്ലവം തന്നെ ഇവിടെ അനായാസേന സാധ്യമാകും .......
ഇത്തിരി മണ്ണമാത്രമുള്ള കേരളത്തിൽ കോർപ്പറേറ്റ് താൽപ്പര്യങ്ങളെ സംരക്ഷിക്കാൻ, നിസ്സാര വിലക്ക് ഭൂമി നൽകി അവരെ നമ്പർ വണ്ണാക്കി വളർത്തുന്നതു കൊണ്ടാണ്.
ഇവിടെ സിന്തറ്റിക് ഭക്ഷണസംസ്ക്കാരവും മായം കലർന്നതും, നിയമാനുസൃതമല്ലാത്ത ഏറെ വിഷാംശമുള്ളതുമായ പേക്കറ്റ് ഭക്ഷണവും, കുപ്പിയിലെ വിവിധ നിറമുള്ള പാനീയങ്ങളും മറ്റും എന്ന ഭക്ഷണ രീതി ആധുനിക മനുഷ്യനെ നിത്യരോഗികളാക്കി മാറ്റുകയാണ്. അറിഞ്ഞു കൊണ്ടു വിഷഭക്ഷണം കഴിക്കുന്ന 90 ശതമാനം മലയാളിയെയും കേരളത്തിൽചികിത്സക്കായ് സ്വകാര്യ ആശുപത്രികൾക്ക് പരമാവധി ചൂഷണം ചെയ്യാൻ വിട്ടുകൊടുക്കുകയാണ്.
നിരന്തരമായ പരിശോധയില്ലാത്തതും നിയമങ്ങളിലെ പഴുതുകളും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന വലിയ കമ്പനികൾക്ക് കൂടുതൽ ലാഭം കൊയ്യാനുള്ള ഹൈപ്പർ മാർക്കറ്റ് എന്ന ബിസിനസ്സ് സൌകര്യമൊരുക്കുകയാണ് .
കേരളത്തിലെ കോർപ്പറേറ്റ് മുതലാളിമാർ ഉദ്പാദന രംഗത്ത് കൃഷിയ്ക്കും, വ്യവസായങ്ങൾക്കുമായ് കുറച്ചു കോടികളെങ്കിലും നിർബ്ബന്ധമായി ഇൻവെസ്റ്റു ചെയ്യട്ടെ. തരിശായി കിടക്കുന്ന കേരളത്തിലെ ആയിരക്കണക്കിന് ഏക്കർ സ്ഥലത്ത് വിഷമില്ലാത്ത ഭക്ഷണത്തിനായ് നൂ തന പദ്ധതികൾ ആവിഷ്ക്കരിച്ച് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൃഷി ചെയ്യാനുള്ള സൌകര്യം സർക്കാറിൻ്റെ കൂടി പിന്തുണയോടെ നടത്തി പരിഹാരം കാണട്ടെ.
* ഇന്ന് മലയാളി രോഗബാധിതരായി ഡോക്ടറെ കാണാൻ ചെന്നാൽ ചില ഡോക്ടർ നിങ്ങളൊന്നുമറിയേണ്ട, മരുന്നൊക്കെ കുറിച്ചിട്ടുണ്ടെന്ന്, ഏറെ ഗൌരവത്തിൽ പറഞ്ഞ് ഒരു പത്തു ദിവസം കഴിഞ്ഞു വരാൻ പറയും. രോഗ സംശയമോ അല്ലെങ്കിൽ എന്താണെൻ്റെ രോഗം എന്ന ചോദ്യത്തിനു പോലും അവസരം നൽകാതെ പരമാവധി വലിയ ഫീസും വാങ്ങി പുറത്തേക്കുള്ള വഴിയിലേക്ക് കൈ ചൂണ്ടുകയാണ് പതിവു്.
ആരോഗ്യ സാക്ഷരതയിൽ നമ്മൾ മലയാളികൾ ഏറെ പിന്നിലാണ്. അതുകൊണ്ട് അനാവശ്യമായി ഡോക്ടറുടെ താൽപര്യത്തിനനുസരിച്ച് കൂടുതൽ മരുന്നു കഴിക്കാൻ നിർബന്ധിതരാവുന്നു.
ചിലരൊക്കെ ഗൂഗിളും മറ്റും നോക്കി രോഗത്തെ കുറിച്ചും, മരുന്നുകളെറിച്ചുമുള്ള വിവരങ്ങൾ വിശദമായി അറിയാൻ ശ്രമിക്കുന്നതൊഴിച്ചാൽ പല രോഗികളും നിർഭാഗ്യവശാൽ ഡോക്ടറുടെ കൺസൽട്ടിംഗ് സമയത്തെ ശരീരഭാഷയിലും, നീണ്ട മരുന്നു കുറിപ്പടിയിലും ഏറെ വേവലാതിയോടെ ജീവിക്കുകയാണ്.
നിങ്ങളൊന്നു മറിയേണ്ട എല്ലാം ഞാൻ മനസ്സിലാക്കിയിട്ടുണ്ട്, വേണ്ട ടെസ്റ്റുകളും, മരുന്നുകളുമെഴുതിയിട്ടു ണ്ടെന്ന ഡോക്ടറുടെ നിലപാട് രോഗികളെ ആശ്വാസത്തിനു പകരം കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു എന്നതാണ് വസ്തുത.
ഗുരുതരമായ രോഗാവസ്ഥയിൽ സ്വകാര്യ ആശുപത്രികളിൽ പല രോഗികളും മരണം വരെ സാമ്പത്തികമായി ചൂഷണം ചെയ്യാൻ icu , വെൻ്റിലേറ്റർ എന്ന രീതിയിൽ അനാവശ്യമായി പണം പരമാവധി പിടിച്ചുവാങ്ങുകയാണ്.
മസ്തിഷ്ക മരണം സംഭവിച്ചാലും രണ്ടു മൂന്നു ദിവസം വെൻ്റിലറ്ററിലിട്ട് ബില്ലിൻ്റെ നീളം പരമാവധി കൂട്ടുകയാണ് ചില സ്വകാര്യ ആശുപത്രികൾ.
കഴിഞ്ഞ ദിവസം അപകടത്തിൽ നിസ്സാര പരിക്കു പറ്റിയ ആൾ, ICU വിൽ നിന്ന് ഇറങ്ങി ഓടി ആശുപത്രിക്ക് പുറത്തുവന്ന് എനിക്ക് നിസ്സാര പരുക്കുകളെ അപകടത്തിൽ പറ്റിയിട്ടുള്ളൂ. എന്നു വിളിച്ചു പറയുന്ന ഒരു വീഡിയോ നമ്മൾ സോഷ്യൽ മീഡിയായിൽ കോമഡി സ്കിറ്റ് പോലെ കണ്ടതാണ്.
ആ സമയം ആശു പത്രിക്കാർ ആൾ ഗുരുതാരാവസ്ഥയിലാണെന്നും, ജീവൻ രക്ഷിക്കാനുള്ള ചികിത്സയ്ക്ക് ഉടനെ വലിയൊരു സംഖ്യ അടക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ലക്ഷങ്ങൾക്കായി നെട്ടോട്ടമോടുകയായിരുന്നു ബന്ധുക്കൾ.
ഇപ്പോൾ പല സ്വകാര്യ ആശുപത്രികളിലും ആരുടെയെങ്കിലും ബന്ധം പറഞ്ഞ് കടം പറയാതിരിക്കാൻ ബേങ്ക് ലോണും ആശുപത്രി Desk ൽ തന്നെ തരപ്പെടുത്തി കൊടുക്കുന്നുണ്ട്.
പണ്ടൊക്കെ നമ്മുടെ കുടുംബാംഗങ്ങളുടെ വാർദ്ധക്യത്തിലെ "സുഖമരണം "അടുത്ത ബന്ധുക്കളൊക്കെ മാറി മാറി വെള്ളം കൊടുത്തും, ചുണ്ടു നനച്ചും, സാന്ത്വനമായ് സ്നേഹത്തോടെ തൊട്ടും, തലോടിയും സ്വന്തം വീടുകളിലായിരുന്നു.
ഇന്ന് 90 വയസു കഴിഞ്ഞവർക്കു പോലും ICU വിൽ കിടന്നു തണുത്തു വിറച്ചു ബുദ്ധിമുട്ടി മരിക്കാൻ ലക്ഷങ്ങൾ ബാദ്ധ്യതയാവുകയാണ്. പലരും പലിശയ്ക്കോ, മററു വഴികളോ തേടി പണമുണ്ടാക്കി ഇന്നും കടക്കാരാവുകയാണ്.
'ശുദ്ധമായ ഭക്ഷണം ജന്മാവകാശം ' എന്ന ബോധം നമുക്കു വളർത്തിയെടുക്കണം. അതിനായുള്ള പോരാട്ടത്തിൻ്റെ പാതയിലാണ് കെ.കെ.എൻ. കുറുപ്പും, ടി. ശ്രീനിവാസനും നേതൃത്വം നൽകുന്ന ഭക്ഷ്യശ്രീ എന്ന സംഘടന.
ഈ ജനകീയ പങ്കാളിത്തത്തിൽ എല്ലാ വിഭാഗം ജനങ്ങളും സന്നദ്ധ സംഘടന കളും , വിദ്യാർത്ഥികളും അണിചേരണം.
ശുദ്ധഭക്ഷഭക്ഷണത്തിനായുള്ള ജനകീയ മുന്നേറ്റത്തിൽ പങ്കാളികളാവാം. വിഷമില്ലാത്ത പുതിയ ജീവിതശൈലിക്കും, ശുദ്ധമായ വിഷമില്ലാത്ത ഭക്ഷ്യ സംസ്ക്കാരത്തിനുമായ് കൈകോർക്കാം. രോഗങ്ങളില്ലാത്ത ഒരു പുതിയ ലോകത്തെ പ്രതീക്ഷയോടെ കാത്തിരിക്കാം ......
സ്നേഹപൂർവ്വം ........ CP.Chandran 9496285660







വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group