MRPഎന്നാൽ പരമാവധി വിലകുറച്ചുകിട്ടുമെന്നാണോ അർത്ഥമാക്കേണ്ടത് ? :ദിവാകരൻ ചോമ്പാല

MRPഎന്നാൽ പരമാവധി വിലകുറച്ചുകിട്ടുമെന്നാണോ അർത്ഥമാക്കേണ്ടത് ? :ദിവാകരൻ ചോമ്പാല
MRPഎന്നാൽ പരമാവധി വിലകുറച്ചുകിട്ടുമെന്നാണോ അർത്ഥമാക്കേണ്ടത് ? :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ  ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2025 Jul 04, 02:32 PM
MANNAN

MRPഎന്നാൽ പരമാവധി വിലകുറച്ചുകിട്ടുമെന്നാണോ അർത്ഥമാക്കേണ്ടത് ?

:ദിവാകരൻ ചോമ്പാല 


പരമാവധി റീട്ടെയിൽ വില അഥവാ Maximum Retail Price എന്ന അർത്ഥത്തിൽ ഒരു ഉൽപ്പന്നത്തിൻ്റെ പാക്കറ്റിൽ മുദ്രണം ചെയ്തിരിക്കുന്നചുരുക്കപ്പേരാണ് MRP എന്ന മൂന്നക്ഷരം കൊണ്ടുദ്ദേശിക്കുന്നതെന്നു വ്യക്തം .

എല്ലാ നികുതികളും ഉൾപ്പെടെ ഒരു ഉൽപ്പന്നം ഉപഭോക്താക്കൾക്ക് വിൽക്കാൻ കഴിയുന്നു ഏറ്റവും ഉയർന്ന വില കൂടിയാണ് MRP .

നിർമ്മാണ ചെലവ് ,പാക്കേജിങ് ചെലവ് ,ഗതാഗത ചെലവ്, ലാഭവിഹിതം ,മാർക്കറ്റിങ് / പരസ്യച്ചെലവുകൾ .നികുതികൾ തുടങ്ങിയവയാണ് MRP നിശ്ചയിക്കുമ്പോൾ പരിഗണിക്കുന്ന പ്രധാന ഘടകങ്ങൾ എന്നാണറിവ് . ചില കച്ചവടക്കാർ MRP വിലയിലും ഒന്നോ രണ്ടോ രൂപകുറച്ചുവില വാങ്ങിയാൽ വാങ്ങുന്നവർക്ക് വലിയ സന്തോഷം .

എന്നാൽ ആളുകളെ മണ്ടന്മാരാക്കുന്ന ഒരുതരം പറ്റിക്കൽ പരിപാടിയായണി തെന്ന്കൂടി പറയാതെ വയ്യ .

കമ്പ്യുട്ടർ ഉപയോഗിക്കാനുള്ള മൗസ് കേടായപ്പോൾ ഇന്നലെ പുതിയൊരെ ണ്ണം ഞാൻ വാങ്ങി .


DELL Optical Mouse MS 116   ( MRP Rs. 999 .00 )


പാക്കറ്റിൽ പ്രിൻറ് ചെയ്ത വില 999 രൂപ . കടക്കാരൻ എനിയ്ക്ക് തന്നതാക്കട്ടെ ഏകദേശം മൂന്നിലൊന്നു വില ഈടാക്കിക്കൊണ്ട് 390 രൂപയ്ക്ക് !!..

വീട്ടിലെത്തി വെറുതെ കമ്പ്യുട്ടറിൽ ഇതേ സാധനം ഓൺലൈനിൽ തിരഞ്ഞു .

ഇതേ മൗസിന് 280 രൂപ.

ഓൺലൈൻ ഇടപാടുകാരൻ 280 രൂപയ്ക്ക് വിൽക്കുന്നത് നാട്ടുകാരെ നന്നാക്കാനാകില്ല തീർച്ച .

അവരുടെ ലാഭവും കൂടി കുറച്ചാൽ 999 രൂപ MRP വിലനിശ്ചയിച്ച ഈ മൗസിന് നിർമ്മാണ ചിലവും ലാഭവും എത്രയായിരിക്കും ? 


നിർമ്മാതാക്കൾക്കും വില്പനക്കാർക്കും തോന്നിയവിലക്ക് വിൽക്കാനും ഉപഭോക്താക്കളെ കൊള്ളയടിക്കാനുമുള്ള ഒരുതരം തരംതാണ തറപരിപാടിയല്ലേ ഈ MRP എന്ന് ആരെങ്കിലും ചോദിച്ചാൽ തെറ്റാകുമോ 


ആയിരം രൂപ വിൽപ്പന നിശ്ച്ചയിച്ച സാധനം 280 രൂപയ്ക്കും അതിൽ കുറവിലും മാർക്കറ്റിൽ ലഭിക്കുന്നവെങ്കിൽ MRP എന്ന അളവുകോൽ നിർമ്മാതാക്കളെ സുഖിപ്പിക്കാനും ചില്ലറക്കച്ചവടക്കാരന് അമിതലാഭം വസൂൽ ചെയ്യാനുമുള്ള തന്ത്രമൊരുക്കലും കൂടിയാണോ എന്ന് ചോദിച്ചു പോകുന്നത് സ്വാഭാവികം.


നിർമ്മാണച്ചിലവിൻറെ എത്രയോ ഇരട്ടി കൂട്ടി കൊള്ളലാഭമെടുത്തു തോന്നിയപോലെ MRP പ്രിന്റ് ചെയ്ത് വിടുന്നത് തടയിടാൻ എന്തുകൊണ്ട് ഒരു നിയമവുമില്ലാതെ പോകുന്നു ?

.ഓൺലൈൻ ഇടപാടിലും ഈ ചൂതാട്ടത്തിന് അയവില്ലാതെപോകുന്നു .നിമിഷംപ്രതി ആയിരക്കണക്കിന് ആളുകളാണ് ഈ കൊടും ചതിയിൽ വീണുപോകുന്നത് .

കൃത്യമായ ലാഭം കൃത്യമായ വില .ഔദാര്യവും ആനുകൂല്യവും വേണ്ട .അത്തരം ഒരുമാർക്കറിങ് സംവിധാനം എന്നെങ്കിലും വരുമോ ആവോ ?  

കള്ളന് ചൂട്ടുപിടിക്കുക എന്നൊരു പ്രയോഗം ഭാഷയിലുള്ളതുകൂടി അറിയാതെ ഓർത്തപോകുന്നു 

mouse
manna-firs-page-shibin_1751619741
vasthubharathi2
samudra---copy
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഭക്ഷണമാണ് ഔഷധം .സി .പി .ചന്ദ്രൻ
mannan
mannan2