
പാതിരിക്കുന്നിലും ഹാർബ്ബർ റോഡിലും തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷം
ചോമ്പാല : അഴിയൂർ പഞ്ചായത്തിൽപെട്ട ചോമ്പാൽ ഹാർബ്ബർ റോഡിൽ പാതിരിക്കുന്നു ഭാഗത്തും മറ്റും തെരുവ് നായ്ക്കൾ നാലും അഞ്ചും അതിലേറെയും കൂട്ടമായി രാതിയിലും പകലും റോഡിലൂടെ സ്വൈരവിഹാരം ചെയ്യുന്നത് ഇവിടുത്തെ പതിവ് കാഴ്ച .
ബി ഇ എം യൂ പി സ്‌കൂളിലും മറ്റും പഠിക്കുന്ന കൊച്ചുകുട്ടികളിൽ പലരും നായ്ക്കളെ ഭയന്ന് സ്‌കൂളിൽ പോകാൻ തന്നെ ഭയപ്പെടുന്നു .
ഈ വഴിയിലൂടെ പുലർകാലങ്ങളിലുള്ള നടത്തം പോലും വേണ്ടെന്നു വെച്ചവരാണ് അധികം പേരും .
രാത്രികാലങ്ങളിൽ കുറുക്കന്മാരും ചിലനേരങ്ങളിൽ കൂട്ടമായി ഈ റോഡിലൂടെ ഓടുന്നതും കാണാം .
മഴക്കാലം തുടങ്ങിയതോടെ റോഡരികിൽ മുറ്റിത്തഴച്ചുവളരുന്ന കാട്ടുചെടികൾക്കിടയിൽ രാതികാലങ്ങളിൽ ആളറിയാതെ നിക്ഷേപിക്കുന്ന മാലിന്യങ്ങൾക്കൊപ്പം ലഭിക്കുന്ന ഭക്ഷണാവശിഷ്ഠങ്ങൾ സുലഭമായി ലഭിക്കുന്നതും ഇവിടം തെരുവുനായ്ക്കൾക്കും കുറുക്കന്മാർക്കും സ്വർഗ്ഗഭൂമി .
നേരത്തെ റോഡരികിൽ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയ വശങ്ങളിൽ മൺകൂനകൾ ഉയർന്ന് കഴിഞ്ഞ ഇടങ്ങളിൽ കാട്ടുചെടികൾ മുറ്റിത്തഴച്ചുവളന്നു നിൽക്കുന്ന അവസ്ഥ .
ഇവിടങ്ങളിൽ കൃത്യമായ പരിചരണങ്ങളോ മണ്ണ് കോരിമാറ്റാലോ നടന്നിരുന്നുവെങ്കിൽ ഇത്തരം മാലിന്യങ്ങൾ വലിച്ചറിയുന്നതിന് അയവുണ്ടാകും തീർച്ച .
മാലിന്യങ്ങളിൽ നിന്ന് ഭക്ഷണം ലഭിക്കാതെ വരുമ്പോൾ തെരവു നായ്ക്കൾ അകന്നുപോകാതിരിക്കില്ല .
ഇതെഴുതിയതുകൊണ്ടോ ഒരുകൂട്ടം ആളുകൾ വായിച്ചതുകൊണ്ടോ പ്രശ്നപരിഹാരം ആകുമെന്നുറപ്പില്ല . ബന്ധപ്പെട്ട ആളുകൾ മനസ്സുവെയ്ക്കുമെങ്കിൽ നല്ലത് .
ചിത്രം :പ്രതീകാത്മകം






വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group