ഞങ്ങൾ കേരളീയർ... മതേതര മനസ്സുള്ളവർ... : മുല്ലപ്പള്ളിരാമചന്ദ്രൻ

ഞങ്ങൾ കേരളീയർ... മതേതര മനസ്സുള്ളവർ... : മുല്ലപ്പള്ളിരാമചന്ദ്രൻ
ഞങ്ങൾ കേരളീയർ... മതേതര മനസ്സുള്ളവർ... : മുല്ലപ്പള്ളിരാമചന്ദ്രൻ
Share  
-മുല്ലപ്പള്ളി രാമചന്ദ്രൻ എഴുത്ത്

-മുല്ലപ്പള്ളി രാമചന്ദ്രൻ

2025 Jun 27, 07:37 PM
MANNAN

ഞങ്ങൾ കേരളീയർ...

മതേതര മനസ്സുള്ളവർ...

 : മുല്ലപ്പള്ളിരാമചന്ദ്രൻ


ഭാരത മാതാവിൻ്റെ സാങ്കല്പിക ചിത്രവുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങളായി നടക്കുന്ന വാദപ്രതിവാദ കോലാഹലങ്ങൾ ഗൗരവപൂർണ്ണമായ ഒട്ടെറെ കാര്യങ്ങൾ നമ്മുടെ മനസ്സുകളിൽ എത്തിക്കുകയാണ്.

കാവി നിറത്തിലുള്ള സാരി ധരിച്ച്, ഒരു കയ്യിൽ ശൂലവുമായി ഭാരതാംബ. തൊട്ടു പിന്നിൽ ഒരു സിംഹം. പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഭൂപടം.


തിരുവനന്തപുരം രാജ് ഭവനിൽ നടന്ന ഒരു ഔദ്യോഗിക ചടങ്ങിൽ ഭാരതാംബയുടെ ചിത്രത്തിന് മുമ്പിൽ വലിയൊരു നിലവിളക്ക്. പുഷ്പാർച്ചനയും തുടർന്ന് പ്രാർത്ഥനയും നടത്തി ബഹു: ഗവർണർ ഔപചാരിക നടപടികൾക്ക് തുടക്കം കുറിക്കുന്നു.  

ഗവർണ്ണരുടെ ഔദ്യോഗിക പരിപാടികൾ പോലും ആർ. എസ്സ്. എസ്സ്. ചടങ്ങുകളായി ചുരുങ്ങുകയാണോ എന്നതാണ് മുഖ്യ ചർച്ചാ വിഷയം. 

ഒട്ടേറെ ഗൗരവപൂർണ്ണമായ ഭരണഘടനാ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്നതാണ് ഗവർണ്ണർ പങ്കെടുത്ത ചടങ്ങുകൾ.


"ദേശീയ പതാക പോലെ, ദേശീയ ഗാനം" പോലെ ഭരണഘടനയുടെ അംഗീകാരം ലഭിച്ചതാണോ ഭാരതാംബയുടെ ശൂലമേന്തിയ ചിത്രം..?

ദേശീയ അടയാളങ്ങളിൽ ഭാരതാംബയുടെ ചിത്രമില്ലെന്ന് അറിയാത്തവരുണ്ടോ? 

ഭരണ ഘടന ഉയർത്തിപ്പിടിച്ച് , ഭരണ ഘടന അനുശാസിക്കുന്നത് പോലെ പ്രവർത്തിക്കേണ്ട സംസ്ഥാന ഭരണഘടനാ സ്ഥാപനത്തിലെ മുഖ്യകാർമ്മികനാണ് ഗവർണർ. ഭരണഘടനയ്ക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കാൻ ബാദ്ധ്യതയുള്ള ഗവർണ്ണർ മാതൃകയാവേണ്ടതല്ലെ? 


ബഹുമാന്യ ഗവർണർ അങ്ങയുടെ നടപടി ഭരണ ഘടനയ്ക്ക് കളങ്കം ചാർത്തിയിരിക്കുന്നു. വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായ മുൻ ഗവർണ്ണരുടെ പിൻഗാമിയായി വന്ന അങ്ങ് കുറേക്കൂടി പക്വതയും ഭരണഘടനയുടെ ഗരിമ ഉയർത്തിപ്പിടിക്കുന്ന രീതിയിലും പ്രവർത്തിക്കേണ്ടതല്ലേ..?

ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റെ ഭാഗമായി ഉയർന്ന "ഭാരത് മാതാ കീ ജയ്" വിളികൾ അക്കാലത്ത് പതിവായി കേട്ട മഹാനായ നെഹ്റു എത്ര ചാരുതയോടെ ആണ് തൻ്റെ വീക്ഷണം "ഇന്ത്യയെ കണ്ടെത്തൽ"എന്ന വിശ്രുത ഗ്രന്ഥത്തിൽ വിവരിക്കുന്നത്..എത്ര മനോഹരംആണ് ആ കാഴ്ച്ചപാടുകൾ..

എന്താണ് 'ഭാരത് മാതാ കീ ജയ്' വിളിയുടെ ആന്തരാർത്ഥം. ആരുടെ വിജയമാണ് അവർ ആഗ്രഹിക്കുന്നത്..?


നമ്മുടെ പർവ്വതങ്ങൾ , നദികൾ, വനങ്ങൾ, നമുക്ക് കഴിക്കാനുള്ള ഭക്ഷണം നൽകുന്ന നമ്മുടെ വിശാലമായ കൃഷിഭൂമികൾ...എല്ലാം നമുക്ക് പ്രിയങ്കരങ്ങളാണ്.

പക്ഷെ ആത്യന്തികമായി ഭാരതത്തിലെ ലക്ഷോപലക്ഷം ജനങ്ങളാണ് മുഖ്യം. ഭാരത് മാത യഥാർത്ഥത്തിൽ ഈ ജനങ്ങളാണ്. അവരുടെ വിജയമാണ് 'ഭാരത് മാതാ കീ ജയ്' വിളിയിലൂടെ അർത്ഥമാക്കേണ്ടത് എന്ന്‌ നെഹ്റു രേഖപ്പെടുത്തി.ഒപ്പം ജനിച്ച നാടിനെ ഏറ്റവും പവിത്ര മായപദം ആയ അമ്മയോട് ഉപമിക്കുന്നു അത്ര മാത്രം..

 

ബഹു: കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർജി കേരളത്തിലെ നല്ലവരായ മനുഷ്യർ ഒട്ടും വർഗ്ഗീയ മനസ്സുള്ളവരല്ല.

ഞങ്ങൾ അങ്ങയെ പഠിച്ചിട്ടുണ്ട്....ഇന്നലെ തിരുവനന്തപുരം സെനറ്റ് ഹാളിൽ നടത്തിയ പ്രസംഗം ഞങ്ങൾ പൂർണ്ണമായും ശ്രവിച്ചു.

അങ്ങ് കേരളത്തിലെ 23-ാമത് ഗവർണ്ണറാണ്. എത്രയെത്ര ഗവർണർമാരുടെ ചടങ്ങുകൾ ഞങ്ങൾ കണ്ടിട്ടുണ്ട്.

ഒരു ഭരണഘടനാ തലവൻ ഇതു പോലെ ഒരു പ്രോട്ടോകോളും സമയ നിബന്ധനയും ഇല്ലാതെ ചടങ്ങുകളിൽ പങ്കെടുത്തത് ഞങ്ങൾ കണ്ടിട്ടില്ല. അങ്ങയെ ഗവർണ്ണരുടെ സീറ്റിൽ ഇരുത്തി എല്ലാ നടപടിക്രമങ്ങളും ലഘിച്ചു കൊണ്ട്, സംഘ് പരിവാർ പശ്ചാത്തലമുള്ള ശ്രീപത്മനാഭ സേവാസമിതി ഭാരവാഹികളും മറ്റും നടത്തിയ നീണ്ട പ്രസംഗങ്ങൾ...

മലയാളം വശമില്ലെങ്കിലും എത്ര ക്ഷമയോടെയാണ് അങ്ങ് ഈ പ്രസംഗങ്ങൾ എല്ലാം ശ്രവിച്ചത്. വല്ലാത്ത പ്രയാസം തോന്നിയത് കൊണ്ട് ചോദിക്കുകയാണ്.

കുട്ടിക്കാലം മുതൽ ആർ.എസ്സ്. എസ്സ്. ബന്ധമുള്ള അങ്ങ് ഗോവയിൽ മന്ത്രിയും സ്പീക്കറുമായിരുന്നു. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയായി പരിഗണിക്കപ്പെട്ടതാണെന്നും അറിയാം.

കേരളത്തിലേക്ക് വരുന്നതിന് മുമ്പ് ഹിമാചൽ പ്രദേശിലും ബീഹാറിലും ഗവർണ്ണറായ അങ്ങയുടെ നാളിതു വരെയുള്ള പ്രവർത്തനം ഞങ്ങൾ നോക്കി കണ്ടിട്ടുണ്ട്. കേരളത്തിലേക്ക് താങ്കൾ വരുന്നു എന്ന് അറിഞ്ഞത് മുതൽ" പണി "തുടങ്ങി എന്ന് കാര്യവിവരമുള്ളവർക്ക് നന്നായി അറിയാം.

സംഘ് പരിവാറിന് വേരുറപ്പിക്കാൻ കഴിയാത്ത മണ്ണാണ് കേരളത്തിലേത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ലക്ഷ്യം വെച്ച സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് എത്ര വട്ടം തിരക്കിനിടയിലും മോഡി ഇവിടെ പറന്നെത്തി.. അന്ന് അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ ഞങ്ങൾ മറന്നിട്ടില്ല..മറക്കുകയും ഇല്ല.. വരികൾക്കിടയിൽ ഞങ്ങൾ എല്ലാം വായിച്ചു.മനസിലാക്കി

ഒന്ന്‌ അങ്ങ് തിരിച്ചറിയുക കേരളം പ്രബുദ്ധമാണ്. ശാന്ത സുന്ദരമായ കേരളത്തിലെ ജനങ്ങൾ ആദ്യവസാനം മതേതര മനസ്സും ജനാധിപത്യ ബോധവും ഉള്ളവർ ആണ്. 

ബഹു: ഗവർണ്ണർ ഞങ്ങൾ സർവോപരി നല്ലവരാണ്. ഞങ്ങളെ വെറുതെ വിടുക....


മുല്ലപ്പള്ളി രാമചന്ദ്രൻ




മുല്ലപ്പള്ളി രാമചന്ദ്രൻ

manna-firs-page-shibin
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും തെരുവ്നായ ശല്യം അടിയന്തിര നടപടി വേണം ഐ എൻ എൽ
mannan
mannan2