
ചോരപ്പരിശം വായിച്ചവർക്ക് രാഘവേട്ടനെ മറക്കാനാവില്ല: മനോഹരൻ.വി.പേരകം.
ചോരപ്പരിശം എന്ന നോവലെഴുതിയ മലയാളത്തിലെ കവിയും നോവലിസ്റ്റും ശില്പിയുമായ രാഘവൻ അത്തോളി ഇപ്പോൾ തീരെ സുഖമില്ലാതിരിക്കുകയാണെന്ന് മകൻ, യതി പറഞ്ഞറിഞ്ഞു.
അഞ്ച് നോവലുകളും പന്ത്രണ്ട് ബാലസാഹിത്യകൃതികളും അമ്പതോളം കവിതാ സമാഹാരങ്ങളുമായി ഏതാണ്ട് എഴുപത്തഞ്ചോളം കൃതികൾ രാഘവൻ അത്തോളി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാള സാഹിത്യത്തിൽ ദളിതരുടെ ജീവിതം വരാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇന്നതൊരു ശക്തമായ ശാഖയായി മാറിയിട്ടുണ്ടെന്ന് പറയാം.
ദളിതൻ സ്വന്തം കഥയെഴുതുമ്പോൾ ലോകത്തിൻ്റെ മഹത്വത്തിന് മ്ലാനത വരും.
ദളിത ജീവിതത്തിൻ്റെ ഇരമ്പത്തെ പിടിച്ചടക്കുന്ന നോവലായ ചോരപ്പരിശം വായിച്ചവർക്ക് രാഘവേട്ടനെ മറക്കാനാവില്ല.
അദ്ദേഹത്തെ സഹായിക്കേണ്ട സമയമാണിത്. ഒരു കണ്ണിൻ്റെ കാഴ്ച, പൂർണ്ണമായും നശിച്ചു. മറ്റൊരു കണ്ണിൻ്റെ ഭാഗികമായ കാഴ്ചയിലാണ് അദ്ദേഹമിപ്പോൾ എഴുതുന്നത്. ഓപ്രഷൻ നടത്തിയാൽ രക്ഷപ്പെടുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.

വിലാസവും എക്കൗണ്ട് നമ്പറും താഴെ കൊടുക്കുന്നു.
Raghavan atholi
A/c no:10560100069062
IFSC code: FDRL 0001056
Federal bank calicut.
8089271482: gpay no.
Velayda : name

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group