
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും
പുസ്തക പ്രകാശനവും
:ഡോ .കെ .കെ .എൻ .കുറുപ്പ്
(കോഴിക്കോട് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ )
കോഴിക്കോട് : മലയാളഭാഷയിൽ ശാസ്ത്രീയ ഗ്രന്ഥരചന, സാങ്കേതിക പുസ്തകങ്ങൾ, പാഠപുസ്തകങ്ങൾ തുടങ്ങിയവ .പ്രചരിപ്പിക്കുവാനാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ചത് .
50 വർഷത്തെ അതിൻറെ പ്രവർത്തനത്തിൽ ഒരു സ്റ്റോക്ക് ടേക്കിംഗ് നടത്തേണ്ടത് ആവശ്യമാണ് .
ഈ പ്രവർത്തനത്തിൽ ഒരു കൂട്ടം നല്ല എഴുത്തുകാരും സാങ്കേതിക വിദഗ്ധരും ഭരണാധികാരികളും ഉള്ള ഒരു സ്ഥാപനമാണ് ഈ ഇൻസ്റ്റ്യൂട്ട്.
അവർക്ക് ഗവൺമെൻറ് ഉള്ളതിനാൽ ഏത് സ്വകാര്യ സ്ഥാപനത്തിനേക്കാളും നന്നായി പ്രവർത്തിക്കുവാൻ കഴിയേണ്ടതാണ്,
എന്നാൽ ഇത് വേണ്ടത്ര നല്ല നിലയിൽ നടക്കുന്നുണ്ടോ എന്നതും അതിൻറെ രേഖകളിൽ സംതൃപ്തരാണോ എന്നതും വിറ്റഴിഞ്ഞ പുസ്തകങ്ങൾക്ക് റോയൽറ്റി കൊടുക്കുന്നുണ്ടോ എന്നും അവിടെ ലഭിക്കുന്ന കയ്യെഴുത്തു പ്രതികൾ നഷ്ടപ്പെട്ടു പോകുന്നുണ്ടോ എന്നും അതിൻറെ ക്വാളിറ്റിവേണ്ടത്ര ഉണ്ടോ എന്നും ഒരു പീർ കമ്മിറ്റി പരിശോധിച്ചിട്ടുണ്ടോ എന്നും അറിയേണ്ടിയിരിക്കുന്നു.
അതിൻറെ ഭരണസമിതിയിൽ വൈസ് ചാൻസിലർമാർ ഉണ്ടെന്നാണ് വെപ്പ്.പക്ഷേ ഞാൻ ഒരിക്കലും പങ്കെടുത്തിരുന്നില്ല .
2015 ൽ എൻറെ ഒരു 'പഴശ്ശി ' പുനഃപ്രസിദ്ധീകരണം ചെയ്തിട്ടുണ്ട് .മുൻ പ്രസിദ്ധീകരണത്തിൻ്റെ റോയൽറ്റി പോകട്ടെ പിന്നീടച്ചടിച്ച ഈ പുസ്തകത്തിൻ്റെ ഒരു കോപ്പി പോലും ഗ്രന്ഥകർത്താവായ എനിക്ക് അയച്ചു തന്നിട്ടില്ല. മറ്റൊരാളിൽ നിന്നാണ് ഞാൻ ഈ പുസ്തകം കണ്ടത് .
ഗ്രന്ഥകർത്താക്കളെ സ്നേഹിക്കാത്ത ,ബഹുമാനിക്കാത്ത ഒരു പ്രസിദ്ധീകരണശാലക്ക് വളർച്ചയില്ല. അതാണ് ഇവിടെ നടക്കുന്നത്.
ഗവൺമെൻറ് കാശ് മുടക്കുന്ന പുസ്തകങ്ങൾ 50 വർഷം കഴിഞ്ഞിട്ടും വിറ്റു പോകുന്നില്ലെങ്കിൽ അത് വായനശാലകൾക്ക് സൗജന്യമായി കൊടുക്കേണ്ടതാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി അത്തരം പാഠപുസ്തകങ്ങൾ വി സിയുടെ കാറിൽ കൊണ്ടുപോയി വിതരണം ചെയ്തിട്ടുണ്ട് .
മലയാളത്തിനാവശ്യമായ ഒരു സാംസ്കാരിക കേന്ദ്രം ഇങ്ങിനെ നശിച്ചുകാണുന്നതിൽ പരിതപിക്കുന്നു വേദനിക്കുന്നു.
ഞാൻ പ്രൊഫസർ ആയിരിക്കെ 'എസി കണ്ണൻ നായർ ഒരു പഠനം ' എന്ന ഗ്രന്ഥം മുഖ്യമന്ത്രി ശ്രീ .കരുണാകരൻ ആവശ്യപ്പെട്ട പ്രകാരം അന്നത്തെ വി സി ശ്രീ .ടി.. എം ജയചന്ദ്രൻ കൺസൾട്ടൻണ്ടായി പരിശോധിച്ച കാര്യം ആ പുസ്തകത്തിൻറെ പുറംചട്ടയിൽ കാണാം .
ഇന്ന് ആരെങ്കിലും അതുപോലെ പരിശോധിക്കാറുണ്ടോ?
എൻറെ രണ്ട് കയ്യെഴുത്ത് പ്രതികൾ പൂർണ്ണമായും നഷ്ടപ്പെട്ടത് ഈ സ്ഥാപനം വഴിയാണ് .
കഷ്ടകാലത്തിന് കോപ്പി വെച്ചതുമില്ല .
:ഡോ .കെ .കെ .എൻ .കുറുപ്പ്
കോഴിക്കോട് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group