ലോകം നാരായണ ഗുരു, മഹാത്മാ ഗാന്ധിജിയിലൂടെ ഭാവി ദൂരം കാണുന്നു. :സത്യൻ മാടാക്കര .

ലോകം നാരായണ ഗുരു, മഹാത്മാ ഗാന്ധിജിയിലൂടെ ഭാവി ദൂരം കാണുന്നു. :സത്യൻ മാടാക്കര .
ലോകം നാരായണ ഗുരു, മഹാത്മാ ഗാന്ധിജിയിലൂടെ ഭാവി ദൂരം കാണുന്നു. :സത്യൻ മാടാക്കര .
Share  
സത്യൻ മാടാക്കര എഴുത്ത്

സത്യൻ മാടാക്കര

2025 Jun 26, 10:19 PM
MANNAN

ലോകം നാരായണ ഗുരു, മഹാത്മാ ഗാന്ധിജിയിലൂടെ ഭാവി ദൂരം കാണുന്നു.

:സത്യൻ മാടാക്കര .

ലോകം ഇന്നാഗ്രഹിക്കുന്നത് ശാന്തിയും സമാധാനവുമാണ്. പരസ്പരം പടവെട്ടിയുള്ള നാശം ആഗ്രഹിക്കുന്നില്ല.

സ്വന്തം ജീവിതത്തിലൂടെ ഇതിലേക്കുള്ള ജീവിതപ്പാത തുറന്നിട്ടു തന്നിടത്താണ് ഗാന്ധിജി ശ്രദ്ധേയനായിത്തീരുന്നത്.

ഗാന്ധിയുടെ ചിന്തകളും പ്രവർത്തനവും പഠിക്കാൻ ചെറുപ്പക്കാർ താല്പര്യo കാണിച്ചു തുടങ്ങിയിരിക്കുന്നു. അഹിംസ, സഹനം ആയിരുന്നു സrഗാന്ധിയുടെ രാഷ്ട്രീയ ആയുധം

ആ സമരായുധത്തിന്റെ ശക്തി തിരിച്ചറിഞ്ഞു പണ്ഡിറ്റ് ജവഹർലാൽ നെഹ്റു " ദുർബല ശരീരനായ ഈ കൊച്ചു മനുഷ്യനിൽ ഉരുക്കു പോലുറച്ച് ഏതോ ഒരംശം ഉണ്ടായിരുന്നു.

ഏതു ഭൗതിക ശക്തിക്കും കീഴ്പ്പെടുത്താനാവാത്ത എന്തോ ഒന്ന് അദ്ദേഹത്തിൽ അന്തർലീനമായിരുന്നു...... എന്ന് വിലയിരുത്തി". ഗാന്ധിജി ലോക ജനതയ്ക്കു മുമ്പിൽ തുറന്നിട്ടത് രാഷ്ട്രീയാഖ്യാനത്തിലെ മാനവികതയാണ്. ദൃഢമായ ജീവിതാവബോധത്തിന്റെ രാഷ്ട്രീയ യാത്ര അതോടൊപ്പം തുടർന്നു. അദ്ദേഹത്തിന്റെ രാഷ്ടീയം നിസ്വ ജീവിതത്തിന്റെ ചിത്രം എന്നും പ്രതിഫലിപ്പിച്ചു.

ഗ്രാമജീവിതം അദ്ദേഹത്തിന് ദൂരങ്ങൾ ഇല്ലാത്ത രാഷ്ട്രീയത്തിന്റെ മണ്ണ് ആയിരുന്നു.

ആ മണ്ണ് മഹാത്മാവിനൊപ്പം സ്വയമറിയാതെ നയിക്കപ്പെട്ടു. ഗാന്ധിജിയുടെ ദീർഘ സഞ്ചാരത്തിന്റെ ഭാഷ ഇന്ത്യൻ ജീവിതമറിഞ്ഞതായിരുന്നു. സ്ത്രീകൾക്കൊപ്പം എന്നും ഗാന്ധിജി കൂടെ നിന്നു.

ഹരിജനിൽ എഴുതുമ്പോൾ ചിലയിടത്തൊക്കെ അത് ശക്തമായി അക്ഷരങ്ങളിൽ തിളങ്ങി നിന്നു..

"സ്ത്രീയെ പുരുഷന്റെ നല്ല പാതിയായി വിശേഷിപ്പിക്കുന്നു.

സ്ത്രീക്ക് പുരുഷന്റെ അതേ അവകാശങ്ങൾ ഇല്ലാത്തിടത്തോളം കാലം, പെൺകുട്ടിയുടെ ജനനം ആൺകുട്ടിയുടേതിനു തുല്യമായി ആഘോഷിക്കാത്തിടതോളം കാലം, ഇന്ത്യ ഭാഗികമായി സ്തംഭനാവസ്ഥയിലാണെന്നു നാം തിരിച്ചറിയണം.

സ്ത്രീകളെ അടിച്ചമർത്തുന്നത് അഹിംസയുടെ നിഷേധമാണ്. "

(എം.കെ. ഗാന്ധി, ഹരിജൻ, ഓഗസ്റ്റ് 18, 1940)

ഒരു സ്ത്രീയാണ് ഗാന്ധിയെ അർദ്ധ നഗ്ന ഫക്കീർ ജീവിതം തുടരാൻ നിമിത്തമായതെന്ന കഥ വളരെ പ്രശസ്തമാണ്.

" ഒരിക്കൽ ഗാന്ധിജി വൈഗാ നദിയിൽ കുളിക്കാനിറങ്ങി.

അല്പം അകലെയായി കുളിക്കുന്ന ഒരു സ്ത്രീ ഗാന്ധിജിയുടെ ശ്രദ്ധയിൽപ്പെട്ടു. അവൾ ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെ ഒരറ്റം നദിയിൽ മുക്കി മറ്റേ അറ്റം ഉണങ്ങാൻ വെയിലത്ത് നില്ക്കുന്നു.

ഉടുതുണിക്ക് മറു തുണിയില്ലാത്ത പാവംസ്ത്രീയോട്ദയ തോന്നി ഗാന്ധിജി തന്റെ തലയിൽ കെട്ടിയ നീളൻ തലപ്പാവ് അഴിച്ചെടുത്ത് സാധു സ്ത്രീക്ക് നദിയിലൂടെ ഒഴുക്കിക്കൊടുത്തു. നദിയൊഴുക്കിൽ നിന്ന് അത് കിട്ടിയ സ്ത്രീ ഗാന്ധി ജിയെ നോക്കികൈകൂപ്പി.

അന്നുമുതൽ മഹാത്മാവ് ശിരോവസ്ത്രവും മേൽവസ്ത്രവും എന്നന്നേക്കുമായി ഉപേക്ഷിച്ചു. അന്നു മുതലാണ് ഗാന്ധിജി അർദ്ധ നഗ്നനായത്.

ലോകം മുഴുവൻ ഒരു തറവാടായിക്കാണുന്ന 'വസുദൈവ കുടുംബകം' എന്നത് ഗാന്ധിജി ആശയമായി സ്വീകരിച്ചു. ലോകത്തിലുളള സകല ചരാചരങ്ങളെയും സുഖവും, സംതൃപ്തിയും അദ്ദേഹം ആഗഹിച്ചു. അത് വലിയൊരു ജീവിതാശയം ആകുന്നു. അതു കൊണ്ട് ഗാന്ധിജിയെ ലോകം തിരിച്ചറിയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.


gandhiji

"ജാതി എന്നത് ഉള്ളതല്ല, അത് സ്വാതന്ത്യത്തെയും ബുദ്ധിയെയും നശിപ്പിക്കും.

മനുഷ്യനെ അടിമകളാക്കുന്നു" എന്നൊക്കെപ്പറഞ്ഞ നാരായണ ഗുരുവിനെ ജാതി ഗുരുവായിക്കാണരുതെന്ന ബോധ്യം ഗുരുവിനുണ്ടായിരുന്നു.

അതൊഴിവാക്കുന്നവിശ്വമാനവികദർശനംമനുഷ്യനിലൂന്നിയുള്ളതായിരുന്നു ഗുരു ഉപദേശിച്ച ശ്രീനാരായണ ധർമ്മ ചിന്തയുടെ കാതൽ. സായ്പിന് ശിഷ്യത്വം നല്കിയപ്പോൾ കോട്ടും ടൈയും ഷൂവുമാണ് ഗുരു നല്കിയത്. ഖാദറിനോടും ചാക്കോയോടും ശിഷ്യരാകാൻ പേരുമാറ്റേണ്ട ആ പേരിൽ തന്നെ മതിയെന്നാണ്ഗുരു പറഞ്ഞത്.

ആത്മസുഖം അപരന്നു സുഖത്തിനായ് വരേണം എന്നത് വെറും വാക്കല്ല. അപരത്വം സൃഷ്ട്ടിച്ച് സാമൂഹിക അകൽച്ച ഉണ്ടാക്കരുത് എന്ന താക്കീത്കൂടിയാകുന്നു.

മനുഷ്യനിൽ സമഗ്രത ഉണ്ടാകണമെങ്കിൽ അവൻ സ്വതന്ത്രനാകണം. തന്റെ ശിഷ്യരെ ആരെയും ഗുരു പിടിച്ചു വെച്ചില്ല. സ്വാതന്ത്ര്യത്തിന്റെ പല വഴികളിലൂടെ അവർ ഗുരുദർശനം മാനവരാശിക്കു മുമ്പിൽ സമർപ്പിച്ചു.

അതാണ് നാരായണ ഗുരു. ജാതി മത ചിന്തകൾക്ക് അതീതമായി എല്ലാവരെയും ഒന്നായി കണ്ടു കൊണ്ടുള്ള വിശ്വദർശനമാണ് ഗുരു ലോകത്തിന് നല്കിയത്.

അതിലൂടെ ഭ്രാന്താലയമല്ല തീർത്ഥാലയം ഗുരു സ്വപ്നം കണ്ടു.ആ സ്വപ്നം പൂർത്തിയാക്കുന്ന പ്രവർത്തനങ്ങൾ പുതു തലമുറ ഏറ്റെടുക്കുമ്പോഴാ ണ്ഗുരു ശരിക്കും ലോക ഗുരുവായി മാറുക.ലോകം ആ വഴിക്കിപ്പോൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.


janmaplus-bhkshya
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും തെരുവ്നായ ശല്യം അടിയന്തിര നടപടി വേണം ഐ എൻ എൽ
mannan
mannan2