
ആദിവാസി സമരപ്പന്തലിൽ
സാന്ത്വന സ്പർശവുമായി
ഡോക്ടർ കെ കെ എൻ കുറുപ്പ്
മലപ്പുറം :ഗ്രോവാസുവിൻ്റെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിനു മുമ്പിൽ 33 ദിവസം പിന്നിട്ട നിലമ്പൂരിലെ ആദിവാസി ഭൂസമരപ്പന്തലിൽ അവരെ അഭിമുഖീകരിച്ച് സോഷ്യൽ ആക്ടിവിസ്റ്റും കോഴിക്കോട് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ചരിത്രകാരനുമായ ഡോ. കെ. കെ.എൻ.കുറുപ്പ് സംസാരിച്ചു.

'' എങ്കളുടെ ഭൂമി എങ്കളുക്ക് ''എന്ന അവരുടെ മുദ്രാവാക്യം ചരിത്രപരമായി ഏറെ ശരിയാണെന്നും ഇവിടെയുള്ള ഭൂമിയെല്ലാം അവരുടെ കൈകളിൽ നിന്നും ഇവിടെയുള്ള മേലാളന്മാർ തട്ടിപ്പറിച്ചതാണെന്നും ചരിത്രകാരൻ കൂടിയായ ഡോക്ടർ. കെ കെ എൻ കുറുപ്പ് ഓർമ്മിപ്പിച്ചു .

ഭരണവും നിയമവും എല്ലാം തന്നെ അവർക്ക് വേണ്ടിയുമാണ് . ഭരണഘടന നൽകുന്ന അവകാശങ്ങൾ പോലും അവർക്ക് ലഭിക്കുന്നില്ലെന്ന് സുപ്രീംകോടതി അഡ്വക്കേറ്റ് ഗുപ്‍താജിയെ ഉദ്ധരിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി.
ഉദാഹരണത്തിന് കൊട്ടിയൂരമ്പലം ആദിവാസികൾട്ട് സെൻറർ ആയിരുന്നു .ഇവിടെ ഓണപൂക്കൾ വിൽക്കുവാൻ അവർക്ക് അവകാശമില്ല.

അതിൻറെ ലേലത്തിലെ പണം അവരുടെ സമൂഹത്തിന് ലഭിക്കുന്നുമില്ലഅത് ലേലക്കാർ തട്ടിയെടുക്കുന്നു ചോർന്നൊലിക്കുന്ന പന്തലിൽ ഇരുന്ന് അവർ ഓടപ്പൂക്കൾ ഉണ്ടാകുന്നു.

ഇതുപോലെതന്നെയാണ് നിലമ്പൂരിലെ ഭൂമിതട്ടിപ്പും .
ഡോ .കെ കെ എൻ കുറുപ്പ് സമരപ്പന്തലിലുള്ളവർക്ക് കപ്പയും ഭക്ഷണത്തിനുമായി ഒരെളിയ സംഭാവന നൽകാനും മറന്നില്ല .
ആദിവാസി ഭൂസമരപ്പന്തലിൽ
സാന്ത്വനസ്പർശവുമായി
ഡോ .കെ .കെ .എൻ .കുറുപ്പ്



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group