
ഭാരതത്തെ അവഗണിച്ച് ഇന്ത്യയെ കെട്ടിപ്പടുക്കാനാവില്ല
: ഡോക്ടർ കെ കെ എൻ കുറുപ്പ്
കൊച്ചി : ഭാരതാംബയേയും കാവിനിറമുള്ളകൊടിയേയും വന്ദേമാതരം ഗാനത്തെയും ആരാണ് അവഗണിച്ചത് ?
ഇന്ത്യയുടെ ത്രിവർണ പതാകയിൽ ത്യാഗത്തിൻ്റെ പ്രതീകമായ കാവി വർണ്ണം നിലനിർത്തിയ ഭരണഘടനയെ അഭിനന്ദിക്കട്ടെ .
എന്നാൽ ത്യാഗം ഇന്ന് സതീദേവിയെപ്പോലെ കൊട്ടിയൂരിലെ തീർത്ഥാടനകേന്ദ്രത്തിൽ ഭസ്മീകരിക്കപ്പെട്ട ഒരു മിത്ത് മാത്രം .
സരസ്വതിദേവിയുടെ ഒരു നഗ്ന ചിത്രം വരച്ചതിൻ്റെ പേരിൽ എം ഹുസ്സൈൻ എന്ന പ്രശസ്ത കലാകാരനെ ഇന്ത്യയിൽനിന്ന് നാടുകടത്തിയവർ ആരാണ് ? ഗ്രീക്കോ റോമൻ കലകളിലെ നഗ്നശില്പങ്ങളെ നിങ്ങൾ എന്തു ചെയ്യും ?
ഇന്ത്യയിലെ ഖജുരാഹോ ക്ഷേത്രശില്പങ്ങളെ നിങ്ങൾ എന്ത് ചെയ്യും ?
നാം കാണുന്ന സരസ്വതിയുടെ ചിത്രം വിജ്ഞാനത്തിന്റെയും സംഗീതത്തിന്റെയും ജാഡ്യാവസ്ഥ അപഹരിക്കുന്ന ദേവതയുടെയും സംഗീതോപകരണമായ വീണ കയ്യിലെടുത്ത് താമരപ്പൂവിൽ ഇരിക്കുന്ന ദേവതയുടെയും ചിത്രം കേരളത്തിലെ വിദ്യാ ക്ഷേത്രങ്ങളിൽനിന്ന് ആരാണ് എടുത്തുമാറ്റിയത് ?
ഇന്ത്യയിലെവിടെയുംവിദ്യാകേന്ദ്രങ്ങളിൽ നിരോധമില്ല. മയ്യഴിയിൽപ്പോലും.
രവിവർമ്മ എന്ന കലാകാരൻ നമ്മുടെ മുൻപിൽ അദ്ദേഹത്തിൻറെ പാൽക്കാരിയെയും മറ്റും ആധാരമാക്കി ആവിഷ്കരിച്ച് നമ്മുടെ മുന്നിലെത്തിച്ച ചിത്രത്തെ ആരാണ് നിരോധിച്ചത് ?
"തമസോമ ജ്യോതിർഗമയ, അസതോമ സദ്ഗമയ, മൃത്യോർമാ അമൃതംഗമയ"
എന്ന മനോഹരമായ വൈദിക മന്ത്രത്തെ പ്രാർത്ഥനകളിൽ നിരോധിച്ചത് ആരാണ് ?
ഭദ്രദീപം കൊളുത്തില്ലെന്ന് കേരളത്തിലെ മുസ്ലിം സഹോദരങ്ങൾ ശഠിച്ചതെന്തിനാണ്?
ഇതെല്ലാം തന്നെ എൻറെ സുഹൃത്ത് ബിനോയ് വിശ്വം ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു
സെക്കുലറിസം എന്താണെന്നും ഭാരതീയ സംസ്കാരം എന്താണെന്നും പഠിക്കാത്ത രാഷ്ട്രീയ പ്രസ്ഥാന വക്താക്കളോടും വോട്ട് ബാങ്കുകൾക്ക് മാത്രം നിലനിൽക്കുന്നവരോടും എന്ത് ചോദിക്കട്ടെ ?
വി ദി പ്യൂപ്പിൾ എന്ന് പറയുന്നതിൽ ആദിവാസികളുടെ പ്രാചീന സംസ്കാരത്തെയും അവരെയും നിഷേധിച്ചുകൊണ്ട് ഇന്ത്യ കെട്ടിപ്പടുക്കുവാൻ ഉള്ള ശ്രമത്തിലാണ് നാമെല്ലാവരും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group