നിറം മങ്ങുന്ന പൊതു നില ആശയങ്ങൾ :സത്യൻ മാടാക്കര .

നിറം മങ്ങുന്ന പൊതു നില ആശയങ്ങൾ  :സത്യൻ മാടാക്കര .
നിറം മങ്ങുന്ന പൊതു നില ആശയങ്ങൾ :സത്യൻ മാടാക്കര .
Share  
സത്യൻ മാടാക്കര എഴുത്ത്

സത്യൻ മാടാക്കര

2025 Jun 11, 01:16 AM
MANNAN

നിറം മങ്ങുന്ന പൊതു നില ആശയങ്ങൾ

:സത്യൻ മാടാക്കര .

ചരിത്രവും സമൂഹവുമായി മാറുന്ന പ്രകാശ ജ്വാലകൾ തന്നെയാണ് മഹാ ഭൂരിപക്ഷം എന്നും ആഗ്രഹിക്കുന്നത്. എന്നാൽ അത് ലാഭ വിമുക്തമായ കർമ്മ പരിപാടിയും, ചിന്താലോകവും ചേർത്ത് ജന സേവനപാതയിലൂന്നിയതാകണം. രാഷ്ട്രീയ മൂല്യം ഉൾക്കൊള്ളുക എന്നതിനർത്ഥം നന്മ ജീവിതത്തിൽ പകർത്തുക എന്നതാകുന്നു. അതിന് ജനാധിപത്യത്തിലേക്കുള്ള നിർഭയ കർമ്മമാണ് ആവശ്യം. ആഗോളവൽക്കരണ ജനാധിപത്യം നിലവിൽ വരുമ്പോൾ സാമൂഹ്യ പ്രവർത്തകർക്ക് തെറ്റുകൾ ചൂണ്ടിക്കാട്ടാനാവും. ജനപ്രതിനിധികളോട് ജനാധിപത്യത്തിലൂന്നി അവകാശം, നീതി നിഷേധം അറിയിക്കുമ്പോൾ വികസിക്കുക ജനാധിപത്യമാകുന്നു. ആഗോളവൽക്കരണത്തെ വിമർശിക്കുന്നത് ഘടനയിലും പ്രവർത്തനത്തിലുമുള്ള ചൂഷണ സ്വഭാവം തിരിച്ചറിഞ്ഞു തന്നെയാണ്. അത് എല്ലാം ചരക്കാക്കി മാറ്റുന്ന, ലാഭം നേടിത്തരാൻ കഴിയുന്ന എന്തിനും കൂട്ടുനില്ക്കുന്ന മാനസികാവസ്ഥ ആകരുത്. മാർക്കറ്റ് കൾക്ക് നേരെ തുറന്നിരിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്കല്ല പൊതുമേഖലാ വളർച്ചയിലാണ് ഊന്നൽ വേണ്ടത്. ഇങ്ങനെ ദുർബല വിഭാഗങ്ങൾ, പരമ്പരാഗത തൊഴിലാളികൾ, കർഷകർ, മീൻപിടുത്തക്കാർ എന്നിവർക്ക് നീതി, അവകാശം ഉറപ്പിക്കാൻ ശബ്ദിച്ചേ പറ്റൂ.ആ ശബ്ദത്തിനുള്ള നിലപാട് തന്നെയാണ് നവോത്ഥാന മൂല്യങ്ങൾ നമുക്ക് തന്നത്.


way


   മദ്യം, മയക്കുമരുന്ന്, പെൺ വാണിഭം ദുസ്വാധീനമായിത്തീർന്ന ചുറ്റുപാടിനെയാണ് നമുക്കിപ്പോൾ നേരിടേണ്ടി വന്നിരിക്കുന്നത്. മലയാള വർത്തമാന പത്രങ്ങൾ, ടെലിവിഷൻ വാർത്തകൾ, സോഷ്യൽ മീഡിയ ശ്രദ്ധിച്ചാലറിയാം മാഫിയാ സ്വാധീനത്തിന്റെ വിപുലത. കക്ഷി രാഷ്ട്രീയം മാറ്റിനിർത്തി ജനകീയ പ്രതികരണ മുന്നേറ്റത്തിലൂടെയേ വേട്ടയാടലിന്റെ കേന്ദ്രം കണ്ടെത്താനാവൂ ജനകീയ പ്രതിരോധം മാഫിയകൾക്ക് താതീത് നല്കുന്ന പൂർണ്ണ ഘട്ടത്തിലേക്ക് വളർത്തിയെടുത്താൽ രക്ഷപ്പെടുക നാളത്തെ ഭാവിതലമുറയാവും. സ്വന്തം കടമയെക്കുറിച്ച്നിരുത്തരവാദിത്വം വെച്ചുപുലർത്തുന്നിടത്ത് കാര്യങ്ങൾ അവസാനിപ്പിച്ചു കൂടാ. രോഗത്തെയല്ല രോഗലക്ഷണത്തെയാണ് ചികിത്സിച്ചു ഭേദമാക്കേണ്ടത്.

 ഭരണം തമാശയല്ല. രാഷ്ട്രീയ സത്യസന്ധത, സംശുദ്ധി ജനം ആഗ്രഹിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അവരുടെ ചുമതല നിർവ്വഹിക്കണം. അത് അറിഞ്ഞു പെരുമാറാനുള്ള അവകാശമാണ് വോട്ട്. വിജയിച്ച് മന്ത്രാലയത്തിലെത്തുന്ന ജനപ്രതിനിധികൾക്ക് ആർക്ക്, എന്ത്, എങ്ങനെ പ്രയോജനം നല്കണം എന്നത് വലിയ ഉത്തരം ആണ്.


മദ്ധ്യവർഗ്ഗത്തിനിടയിൽ സംഭവിച്ച മാറ്റം പൗരനെന്ന നിലയിൽ നിന്ന് ഉപഭോക്താവ് എന്ന തലത്തിൽ വളർന്നിരിക്കുന്നു. ഇന്ത്യയിലെ മദ്ധ്യവർഗ്ഗം പൗരബോധത്തിൽ കാണിക്കുന്ന ഉദാസീനത ഗൗരവമായി ക്കണ്ടില്ലെങ്കിൽ നാളെയുടെ സമൂഹ സൃഷ്ടിയിൽ ദുരിത ജീവിതം മാത്രമാകും ബാക്കിപത്രം. ആധുനികത തേടി മായികവലയത്തിലകപ്പെടുമ്പോൾ സങ്കീർണ്ണമായ ഒട്ടനവധി പ്രശ്നങ്ങളാണ് മൂടി വെയ്ക്കപ്പെടുന്നത്. രാഷ്ട്രീയത്തിന് സമൂഹത്തിലുള്ള സ്വാധീന ശക്തി കുറയുന്നതും, സാമൂഹിക സുരക്ഷിതത്വം പൗരന്മാരിൽ നിന്ന് അകലുന്നതും ഗൗരവപ്പെട്ടതാണ്. വിപണിയുടെ വിരിപ്പിടുത്തം എന്ത് ഗുണമാണ് ചെയ്യുക.

capture.jpwayc

നൂതന പരിഷ്ക്കാരത്തിൽ ആവേശം കൊള്ളൽ മാത്രമല്ല ആധുനിക പൗര സമൂഹം. സാമൂഹിക തുല്യതയും, അവസര സമത്വവും അതിന്റെ മുദ്രകളാണ്. മഹാത്മാ ഗാന്ധിയുടെ വാക്കുകളിലുടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. "ദരിദ്രവൽകരിക്കപ്പെട്ട ജനവിഭാഗങ്ങളെ ഉൾക്കൊള്ളാനും അവരുടെ ശസ്ദത്തിന് കാതോർക്കാനും രാജ്യം തയ്യാറാകുമ്പോൾ രാജ്യം തങ്ങളുടേതാണെന്ന് പൗരന്മാർക്ക് ബോധ്യപ്പെടുന്നു. അങ്ങനയുള്ള ഒരു ഇന്ത്യയ്ക്കുവേണ്ടി പ്രവർത്തിക്കാനായിരുന്നു എനിക്ക് ഏറെ ഇഷ്ടം. 

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും തെരുവ്നായ ശല്യം അടിയന്തിര നടപടി വേണം ഐ എൻ എൽ
mannan
mannan2