
ട്രോളിങ് നിരോധനം ;
ചോമ്പാലയിലെ പരമ്പരാഗത
തൊഴിലാളികൾക്ക്
പ്രതീക്ഷയുടെ കാലം
വടകര : 'നല്ലൊരു പണികിട്ടിയിട്ട് കുറേക്കാലമായി...
മഴ തുടങ്ങിയശേഷം മീൻകിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും പെരുമഴയായതിനാൽ ആ സമയത്ത് കടലിൽ പോകാൻകഴിഞ്ഞില്ല. ഇപ്പോൾ പകൽ വീണ്ടും ചൂട് കൂടി.
പണി ഇപ്പോഴും കുറവുതന്നെ' -അഴിത്തല ഹിഷ്‌ലാൻഡിങ് സെൻ്ററിൽ വല ഒരുക്കുന്നതിനിടെ അഴിയൂർ സ്വദേശിയായ മത്സ്യത്തൊഴിലാളി നൗഫൽ പറഞ്ഞു.
ട്രോളിങ് നിരോധനകാലം ചോമ്പാല മത്സ്യബന്ധന തുറമുഖത്തെയും അഴിത്തല ഫിഷ് ലാൻഡിങ് സെൻ്ററിലെയും പരമ്പരാഗത മത്സ്യത്തൊ ഴിലാളികൾക്ക് പ്രതീക്ഷയുടെ കാലമാണ്. പരമ്പരാഗത മത്സ്യത്തൊ
ഴിലാളികൾക്ക് കടലിൽ പോകുന്നതിന് നിയന്ത്രണമില്ല. ചോമ്പാലയിലെയും അഴിത്തലയിലെയും 90 ശതമാനത്തിലേറെ തൊഴിലാളികളും പരമ്പരാഗത തൊഴിലാളികളായതിനാൽ ട്രോളിങ് നിരോധനം ഇവരെ ബാധിക്കില്ല. പക്ഷേ, ബാധിക്കുന്നത് മത്സ്യലഭ്യതക്കുറവാണ്.
ട്രോളിങ് നിരോധനകാലത്ത് വലനിറയെ മീൻകിട്ടിയാൽ നല്ലവിലകിട്ടും. പക്ഷേ, മീനെ വിടെയെന്നാണ് തൊഴിലാളികളുടെ ചോദ്യം.

ആറുമാസത്തിലേറെയായി മീൻലഭ്യത കുറവാണ് കടലിൽ ചൂടുകാലം തുടങ്ങിയതോടെ മത്സ്യക്ഷാമം രൂക്ഷമായി.
മഴപെയ്‌ത് കടൽ തണുക്കുന്നതോടെ മത്സ്യങ്ങൾ ഉപരിതലത്തിലേക്ക് വരുമെന്നായിരുന്നു പ്രതീക്ഷ.
രണ്ടാഴ്ച്‌ചയോളം മഴപെയ്തെങ്കിലും പലദിവസങ്ങളിലും തീവ്രമഴയായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിഞ്ഞില്ല. 'മഴമാറിയതോടെ വീണ്ടും നല്ല ചൂടായി.
കുറെ ദിവസമായി കടലിൽ പണിക്കുപോയിട്ട്. ഇപ്പോൾ പുഴയിൽ മീൻപിടിച്ചാണ് ഉപജീവനം കഴിക്കുന്നത്...' -വടകര സാൻഡ്ബാങ്ക്‌സിലെ മത്സ്യത്തൊഴിലാളി മൻസൂർ പറഞ്ഞു.
ചൊവ്വാഴ്‌ചയാണ് ട്രോളിങ് നിരോധനം നിലവിൽവരുന്നത്. ചോമ്പാല തുറമുഖത്ത് ട്രോളിങ് ബോട്ടുകൾ വളരെക്കുറവാണ്.
തെക്ക് പയ്യോളി വരെയും വടക്ക് മാഹി വരെയുമുള്ള മത്സ്യത്തൊ ഴിലാളികളാണ് ചോമ്പാല തുറമുഖം കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിന് പോകുന്നത്. ഇതിലേറെയും പരമ്പരാഗത തൊഴിലാളികളാണ്. ഇൻബോർഡ് വള്ളങ്ങളിലും സാധാരണ വള്ളങ്ങളിലും മത്സ്യബന്ധനത്തിന് പോകുന്ന വർ. ട്രോളിങ് നിരോധനസമയത്ത് ഇവർക്ക് കടലിൽ പോകാം.
പക്ഷേ, ചില വലകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ഉപരിതലത്തിലെ മത്സ്യബന്ധനം പാടുള്ളൂ. രണ്ട് ഇൻബോർഡ് വള്ളങ്ങൾ കൂട്ടിവെച്ചുള്ള പെയർ ട്രോളിങ് രീതി അവലംബിക്കരുത്.
നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് മനസ്സിലാക്കാൻ പരിശോധനകളുമുണ്ടാകും. അഴിത്തല ഫിഷ്ലാൻഡിങ് സെന്റർ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ മഴക്കാലമായാൽ കേന്ദ്രം ചോമ്പാല തുറമുഖത്തിലേക്ക് മാറ്റും.
മഴ ശക്തമായാൽ അഴിമുഖം മുറിച്ചുകടന്ന് ഫിഷ് ലാൻഡിങ് സെന്ററിലേക്ക് വരുന്നത് അപകടകരമായതിനാലാണിത്.
കാലാവസ്ഥ അനുകൂലമാവുകയും കടൽ കനിയുകയും ചെയ്താൽ ഈ സമയത്ത് കിട്ടുന്ന മീനിന് നല്ല ഡിമാൻഡായിരിക്കും. മികച്ചവിലയും തൊഴിലാളികൾക്ക് കിട്ടും.
പണിവരുമെന്ന പ്രതീക്ഷയിൽ വലയും മറ്റും ഒരുക്കി കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.
courtesy:mathrubhumi


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group