കോഴിക്കോട് ബസ് സ്റ്റാൻഡിൽ സേവനത്തിലെ രണ്ട് നക്ഷത്രങ്ങൾ :ഡോക്ടർ അഞ്ജന കുട്ടമത്ത്

കോഴിക്കോട് ബസ് സ്റ്റാൻഡിൽ സേവനത്തിലെ രണ്ട് നക്ഷത്രങ്ങൾ :ഡോക്ടർ അഞ്ജന കുട്ടമത്ത്
കോഴിക്കോട് ബസ് സ്റ്റാൻഡിൽ സേവനത്തിലെ രണ്ട് നക്ഷത്രങ്ങൾ :ഡോക്ടർ അഞ്ജന കുട്ടമത്ത്
Share  
ഡോ .അഞ്ജന കുട്ടമത്ത് എഴുത്ത്

ഡോ .അഞ്ജന കുട്ടമത്ത്

2025 Jun 08, 07:19 PM
MANNAN

കോഴിക്കോട് ബസ് സ്റ്റാൻഡിൽ സേവനത്തിലെ രണ്ട് നക്ഷത്രങ്ങൾ

:ഡോക്ടർ അഞ്ജന കുട്ടമത്ത്


കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ അനേകായിരം ആളുകൾ കടന്നു പോകുന്ന തിരക്കുള്ള യാത്രയിൽ ഒരു 5 മിനിറ്റിനുള്ളിൽ നിങ്ങളുടെ ബ്ലഡ് പ്രഷർ ,കൊളസ്ട്രോൾ തുടങ്ങിയ ജീവിതജന്യ രോഗങ്ങളെപ്പറ്റി പരിശോധിക്കുവാൻ മിനി , ശ്രീലക്ഷ്മി എന്നീ രണ്ടു നേഴ്‌സുമാർ സേവനമനുഷ്ഠിക്കുന്നതായറിയുന്നു .


 ആരോ സംഭാവന ചെയ്ത ഒരു മേശയും രണ്ട് കസേരയുമായി ഫ്ലോറൻസ് നൈറ്റിംഗേലെന്നപോലെ .

രാവിലെ 8 മണി മുതൽ 6 മണി വരെ ആരുടെയും പക്കൽനിന്നും ശമ്പളം വാങ്ങാതെ പ്രവർത്തിക്കുന്നതാണിവരുടെ രീതി .

പരിശോധനാകിറ്റിനും മറ്റുമായി 30 രൂപ മാത്രം സ്വീകരിക്കുന്നു

പരിശോധന റിസൽട്ട് ഇവിടെ നിന്നും ലഭിക്കുന്നു .

ഒരവസരത്തിൽ ഇവരെ ഇവിടെനിന്നും പുറത്താക്കുവാൻ ശ്രമിച്ചിരുന്നതായും അക്കാലങ്ങളിൽ കോഴിക്കോട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പദവിയിലിരുന്ന ഡോക്ടർ കെ കെ എൻ കുറുപ്പ് മേയർ ശ്രീമതി.പ്രേമജവുമായി ബന്ധപ്പെട്ട് ശ്രദ്ധയിൽ പ്പെടുത്തിയതിനാൽ ഇന്നും അവരെ അവിടെത്തന്നെ ഇരുത്തിയിട്ടുണ്ട് .

അദ്ദേഹം നൽകിയ ഫോട്ടോ അടക്കമുള്ള ഒരു സാക്ഷ്യപത്രം അവരുടെ ഇരിപ്പിടത്തിന് അരികിൽ അദ്ദേഹം നൽകിയ ഫോട്ടോ അടക്കമുള്ള ഒരു സാക്ഷ്യപത്രം അവരുടെ ഇരിപ്പിടത്തിന് അരികിൽ പ്രദർശിപ്പിച്ചിരിക്കുന്നതായു ചിലയാത്രക്കാർ വ്യക്തമാക്കുന്നു.

ഇത്തരത്തിൽ ചൈനീസ് നഗ്നപാദ ഡോക്ടർമാരുടെ സേവനം പോലെ സാധാരണക്കാരുടെ ആരോഗ്യ കാര്യത്തിൽ സൗകര്യമൊരുക്കുന്ന ഒരു സേവന പാരമ്പര്യം തിരക്കുപിടിച്ച ബസ് സ്റ്റാൻഡുകളിൽ ഒരുക്കുവാൻ തദ്ദേശ ഭരണാധികാരികൾ ശ്രമിക്കേണ്ടത് അത്യാവശ്യമാണെന്ന് വിനയപൂർവം ആവശ്യപ്പെടുന്നു .

blodd

 ഇന്ത്യയിലെങ്ങും ഈ മാതൃക ഭരണാധികാരികൾ തുടങ്ങേണ്ടതുണ്ട് .

അവരെ ആട്ടിയോടിക്കരുത് .

അവർ ചെയ്യുന്ന പൊതുജനസേവനം ചെറുതല്ല .ഏറ്റവും വലുതും മഹത്വമുള്ളതാണ്.

 ഇതിൻറെ തുടർച്ചയായി എം ബി ബിഎസ് കഴിഞ്ഞ ഇന്റേൺഷിപ്പ് നടത്തുന്ന രണ്ട് വനിതാ ഡോക്ടർമാർ തങ്ങളുടെ പഠന കാലത്ത് അവിടെയിരുന്ന് മരുന്ന് കുറിച്ചു കുറിപ്പടികൾ കൂടി നൽകിയാൽ അത് ജീവകാരുണ്യപരവും വിപ്ലവകരവുമായ പ്രവർത്തനമായിരിക്കും .

ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടി ഭീമമായ വരുമാനമുള്ള മെഡിക്കൽ ഷോപ്പുകളും മറ്റ്‌ കമ്പനികളും ഇവർക്കാവശ്യമായ പരിശോധന കിറ്റുളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി കൊടുക്കുവാൻ മനസ്സ് കാണിക്കു

മെങ്കിൽ ഇതൊരു വിപ്ലവകരമായ മുന്നേറ്റമായിരിക്കും തീർച്ച .

 ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും കൊവിഡ് കാലത്തും  മാത്രമായി ഈ പ്രവർത്തനം ഒതുങ്ങിക്കൂടാ.

ജനങ്ങളുടെ ഭൂമി പൊന്നിൻ വിലക്കെടുത്ത് കാലിക്കറ്റ് സർവകലാശാല 1968 ൽ സ്ഥാപിച്ചപ്പോൾ അവിടെ രണ്ട് ഡോക്ടർമാർ ഉള്ള ഒരു ഹെൽത്ത് സെൻറർ പ്രവർത്തിച്ചിരുന്നുവത്രെ .

പക്ഷേ അവിടെ സമീപ പ്രദേശവാസികൾക്ക് മറ്റും അവർ തങ്ങളുടെ സേവനം നൽകുവാൻ അധികാരസ്ഥരായിരുന്നില്ല .


ഈ ഫാസിസ്റ്റ് സ്വഭാവം 1998 ൽ ഡോക്ടർ കുറിപ്പ് സാർ എടുത്തു മാറ്റിയപ്പോൾ അത് വിപ്ലവകരമായ ഒരു പ്രവർത്തനമായിരുന്നു .

ഇത്തരത്തിൽ നമ്മുടെ വൈദ്യ ശുശ്രൂഷ രംഗത്തെ സേവനങ്ങൾ വലിയ ഫീസ് കൊടുക്കാതെ 10 മിനിറ്റിനുള്ളിൽ ലഭ്യമാക്കുന്ന ഒരുതൃണമൂല സേവന പൈതൃകം നമ്മൾ ആവിഷ്കരിക്കേണ്ടതുണ്ട് .

കർണാടക ഗവൺമെൻറ് ഈ കോഴിക്കോടൻ മാതൃക അംഗീകരി ക്കുമെങ്കിൽ ,സ്വീകരിക്കുമെങ്കിൽ ഏറെ നല്ലത് .

 എൻറെ അടുത്ത ബന്ധുകൂടിയായ ഡോക്ടർ കെ കെ എൻ കുറുപ്പ് യൂണിവേഴ്സിറ്റിയിൽ വരുത്തിയ നടപടിയും സ്വീകരിക്കണമെന്നും വിനയപൂർവ്വം.

 


dr-anjana

 ഞങ്ങൾ മെഡിക്കോസ് ഇവിടെ മടിക്കേരിയിൽ ഇത്തരം പ്രവർത്ത നങ്ങൾക്ക് ശുഭാരംഭം കുറിക്കാനുള്ള ആലോചനയിലാണ്. ഇവിടുത്തെ മലയാളി- കർണാടക സേവന സംഘടനകൾ ഇതിന് ഞങ്ങളെ പ്രാപ്തരാക്കണം .ഓരോ പ്രദേശത്തെയും വ്യാപാര വ്യവസായ സംഘടനകളും തദ്ദേശ ഭരണാധികാരികളും സുമനസ്സുകളും ഈ സദുദ്യമത്തിന് മുന്നോട്ടു വരാൻ വിയപൂർവ്വം അഭ്യർത്ഥിക്കുന്നു .

 :ഡോക്ടർ അഞ്ജന കുട്ടമത്ത് , ചെറുവത്തൂർ

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും തെരുവ്നായ ശല്യം അടിയന്തിര നടപടി വേണം ഐ എൻ എൽ
mannan
mannan2