'പ്രകൃതിയെ സ്നേഹിക്കുന്നവർ മനുഷ്യസ്നേഹികളായിരിക്കും'; സാഹിത്യനഗരത്തില്‍ വൃക്ഷത്തൈ നട്ട് പ്രതിഭാറായ്

'പ്രകൃതിയെ സ്നേഹിക്കുന്നവർ മനുഷ്യസ്നേഹികളായിരിക്കും'; സാഹിത്യനഗരത്തില്‍ വൃക്ഷത്തൈ നട്ട് പ്രതിഭാറായ്
'പ്രകൃതിയെ സ്നേഹിക്കുന്നവർ മനുഷ്യസ്നേഹികളായിരിക്കും'; സാഹിത്യനഗരത്തില്‍ വൃക്ഷത്തൈ നട്ട് പ്രതിഭാറായ്
Share  
2025 Jun 08, 06:46 PM
MANNAN

'സാഹിത്യന​ഗരമായ കോഴിക്കോട് വൃക്ഷത്തൈ നട്ട് എഴുത്തുകാരിയും ജ്ഞാനപീഠം പുരസ്കാര ജേതാവുമായ പ്രതിഭാ റായ്. കോഴിക്കോട് മേയർ ഭവന്റെ മുറ്റത്താണ് പ്രതിഭാ റായ് മരം നട്ടത്. പ്രകൃതിയെ സ്നേഹിക്കുന്നവർ മനുഷ്യസ്നേഹികളായിരിക്കുമെന്നും ഇനിയും കേരളത്തിൽ വരുമെന്നും പ്രതിഭാ റായ് പറഞ്ഞു. കോഴിക്കോട് നൽകിയ സ്നേഹത്തിനും പ്രതിഭാ റായ് നന്ദി പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ മേയർ ബീനാഫിലിപ്പും കോഴിക്കോട്ടെ എഴുത്തുകാരും മൺ മറഞ്ഞ എഴുത്തുകാരുടെ മക്കളും ചേർന്നാണ് മേയർ ഭവനിൽ പ്രതിഭാ റായിയെ സ്വീകരിച്ചത്. പരിപാടി സംഘടിപ്പിച്ച കോഴിക്കോട് കോർപ്പറേഷൻ മേയറെ പ്രതിഭാ റായി ഷാളണിയിച്ചു. എഴുത്തുകാരൻ പികെ ​ഗോപിയുടെ ജന്മദിനാഘോഷവും ചടങ്ങിൽ നടന്നു. എന്നെന്നും ഓർത്തുവെക്കാവുന്ന ഒരു ദിവസം ജീവിതത്തിന്റെ കലണ്ടറിൽ ചേർത്തുവെക്കുന്നുവെന്ന് പികെ ​ഗോപി പറഞ്ഞു. സാറ ജോസഫ്, ആര്യ ഗോപി, പി.കെ രാമനുണ്ണി, പ്രൊഫസർ ആർസു, ഖദീജ മുംതാസ്, എം.ടി വാസുദേവൻ നായരുടെ മകൾ അശ്വതി, എസ് കെ പൊറ്റക്കാടിന്റെ മകൾ സുമിത്ര പൊറ്റക്കാട് സിറ്റി ഓഫ് ലിറ്ററെച്ചർ നോഡൽ ഓഫീസർ എ.കെ സരിത, ഡെപ്യൂട്ടി മേയർ വി മുസാഫിർ, കോർപ്പറേഷൻ കൗൺസിലർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

courtesy:mathrubhumi


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും തെരുവ്നായ ശല്യം അടിയന്തിര നടപടി വേണം ഐ എൻ എൽ
mannan
mannan2