കേരളത്തിലെ ആദ്യത്തെ ഫോട്ടോഗ്രാഫി പാർക്ക്

കേരളത്തിലെ ആദ്യത്തെ ഫോട്ടോഗ്രാഫി പാർക്ക്
കേരളത്തിലെ ആദ്യത്തെ ഫോട്ടോഗ്രാഫി പാർക്ക്
Share  
2025 Jun 07, 09:00 PM
SANTHI

കേരളത്തിലെ ആദ്യത്തെ

ഫോട്ടോഗ്രാഫി പാർക്ക്


പ്രിയ സുഹൃത്തേ,

മനോഹരമായ പ്രകൃതി ദൃശ്യങ്ങളും സമ്പന്നമായ സാംസ്കാരിക പൈതൃകവുമുള്ള, ഒരു ഹൈറേഞ്ച് ടൂറിസം കേന്ദ്രം എന്ന നിലയിൽ വളരെയധികം സാധ്യതകളുള്ള, വയനാടിന്റെ മണ്ണിൽ ഫോട്ടോഗ്രാഫിക്ക് മുഖ്യ പ്രാധാന്യം നൽകിക്കൊണ്ട് "കൊമാച്ചി പാർക്ക് "എന്ന പേരിൽ ഒരു ഫോട്ടോഗ്രാഫി തീം പാർക്ക് ആരംഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. മാനന്തവാടി തലശ്ശേരി റൂട്ടിൽ ബോയ്സ് ടൗൺ എന്ന പ്രദേശത്താണ് പാർക്ക് സ്ഥിതിചെയ്യുന്നത്. 

കേരളത്തിലെ ഏറ്റവും വലിയ ഫോട്ടോഗ്രാഫി മ്യൂസിയം, ഫോട്ടോഗ്രാഫി എക്സിബിഷൻ സെന്റർ, ഓഡിയോ വിഷ്വൽ തീയറ്റർ, AR-VR സെന്ററുകൾ, ഫോട്ടോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ട്, ആർട്ട് വില്ലേജ്, സ്റ്റുഡിയോ ഫ്ലോർ, വിവിധങ്ങളായ ഫോട്ടോഷൂട്ട് പോയിന്റുകൾ, എക്സോട്ടിക് എവിയറി, 1500ലധികം ഇരിപ്പിടങ്ങളുള്ള ആംഫി തിയേറ്റർ, ബോട്ടാണിക്കൽ ഗാർഡൻ, ബട്ടർഫ്ലൈ ഗാർഡൻ, 10 തരം സ്മെൽ സോണുകൾ, സൗരോർജ്ജ എനർജി തുടങ്ങി പരിസ്ഥിതി സൗഹൃദ കെട്ടിട നിർമ്മാണ പ്രവർത്തികൾ ഉൾപ്പെടെ സമാനതകളില്ലാത്ത സന്ദർശക അനുഭവത്തിലേക്ക് സംയോജിപ്പിക്കുന്ന ഒരു അതുല്യ ഇൻഫോ- എന്റർടൈൻമെന്റ് പാർക്ക് ആയിരിക്കും കൊമാച്ചി പാർക്ക്.


ദേശീയ അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കുക മാത്രമല്ല,ഒരു സംസ്കാരിക - വിദ്യാഭ്യാസ കേന്ദ്രമായി പ്രവർത്തിക്കുന്ന തരത്തിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത്.

കേരളത്തിന് അകത്തും പുറത്തുനിന്നുമായി വിനോദസഞ്ചാരികളും വിദ്യാർത്ഥികളുമടക്കം ഏകദേശം ആയിരത്തോളം സന്ദർശകർ പ്രതിദിനം കൊമാച്ചി പാർക്കിലെത്തുന്നുണ്ട്.


കൊമാച്ചി പാർക്കിൽ ഒരുക്കിയിട്ടുള്ള 'ഇന്റർനാഷണൽ ഫോട്ടോഗ്രാഫി എക്സിബിഷൻ സെന്ററി'ൽ മഹാരഥൻമാരുടെ സൃഷ്ടികൾക്കൊപ്പം താങ്കളുടെ അമൂല്യമായ ചിത്രങ്ങളും പ്രദർശനത്തിന് ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

ആയതിനാൽ പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്ന താങ്കളുടെ ചിത്രങ്ങളുടെ ഫയലുകൾ താഴെക്കൊടുത്തിരിക്കുന്ന ഇ-മെയിൽ അഡ്രസ്സിൽ അയച്ചു തരുവാൻ അഭ്യർത്ഥിക്കുന്നു.


 komachipark@gmail.com. 


വിശ്വസ്തതയോടെ,

അജീബ് കൊമാച്ചി.

മാനേജിംഗ് ഡയറക്ടർ,

കൊമാച്ചി പാർക്ക്.

മാനന്തവാടി, വയനാട്.

PH: 9645 450 660

    9188 720 550

park

കേരളത്തിലെ ആദ്യത്തെ ഫോട്ടോഗ്രാഫി പാർക്ക്


https://www.youtube.com/watch?v=ZmxrKGayhvg

2_3_vinyl_mannan-(1)
ad2_mannan_new_14_21-(2)
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പ്രകൃതിയുടെ മാതാവ് ഈ ഭൂമിയാണ് : പ്രൊഫസർ DR സുരേഷ് K ഗുപ്തൻ
കാഴ്ച്ചയും കാഴ്ച്ചപ്പാടും പരിസ്ഥിതി വീക്ഷണം വിവേകമുള്ളതാകണം :സത്യൻ മാടാക്കര .
mannan
santhigiry