ചിറയിൽ പീടികയിലെ റോഡിൽ കണ്ടെത്തിയ ഭൂഗർഭ അറ എന്താണ് ? :ഡോക്ടർ കെ കെ എൻ കുറുപ്പ്

ചിറയിൽ പീടികയിലെ റോഡിൽ കണ്ടെത്തിയ ഭൂഗർഭ അറ എന്താണ് ? :ഡോക്ടർ കെ കെ എൻ കുറുപ്പ്
ചിറയിൽ പീടികയിലെ റോഡിൽ കണ്ടെത്തിയ ഭൂഗർഭ അറ എന്താണ് ? :ഡോക്ടർ കെ കെ എൻ കുറുപ്പ്
Share  
2025 May 28, 01:12 PM
school

ചിറയിൽ പീടികയിലെ റോഡിൽ കണ്ടെത്തിയ

ഭൂഗർഭ അറ എന്താണ് ?

:ഡോക്ടർ കെ കെ എൻ കുറുപ്പ്


ചോമ്പാല :അഴിയൂർ ഗ്രാമപഞ്ചായത്തിലെ ഏഴ് ,എട്ട് വാർഡുകളുടെ ഇടയിലൂടെ കടന്നു പോകുന്ന കുഞ്ഞിപ്പള്ളി റെയിൽവേ മേൽപ്പാലത്തിന് വടക്കേയറ്റത്ത് മൂന്നാമത്തെ പില്ലറിനരികിൽ കിഴക്കുഭാഗം സർവീസ് റോഡിൽ മേൽഭാഗത്തായി ചെറിയ ദ്വാരവും , എന്നാൽ ഉള്ളിൽ ഏകദേശം 100 ചതുരശ്ര അടിയിലേറെ വിസ്താരം തോന്നിപ്പിക്കുന്ന ഭൂഗർഭ അറയെന്ന് സംശയിപ്പിക്കുന്ന ഗട്ടർ രൂപപ്പെട്ടതായി സമീപവാസിയും സ്ഥലത്തെ സാമൂഹ്യ പ്രവർത്തകനുമായ അഡ്വ .സന്തോഷ്. ചിറയിൽ വ്യക്തമാക്കുന്നു .

chirayil-peedikaphoto

ഒരു വർഷത്തോളമായത്രേ ഇവിടെ ഇങ്ങനെ ഒരു തുരങ്കം രൂപപ്പെട്ടതായി കാണാൻ തുടങ്ങിയിട്ട് .

എന്നാൽ ബന്ധപ്പെട്ട അധികൃതരുടെ അടിയന്തര ശ്രദ്ധയോ പരിഹാര നിർദ്ദേശങ്ങളോ ഇതുവരെ ഉണ്ടാകാത്തതിൽ നാട്ടുകാർക്ക് കനത്ത പ്രതിഷേധമുണ്ട് .


chirayil-photo2

ഈ ദ്വാരം ഉടനടി അടക്കുകയോ അതുവഴിയുള്ള ഗതാഗതത്തിന് അപകട മുന്നറിയിപ്പ് നൽകി നിയന്ത്രിക്കുകയോ ചെയ്തില്ലെങ്കിൽ ഇതൊരു അപകട മേഖലയായി മാറുമെന്നാണ് പരിസരവാസികൾഭയപ്പെടുന്നത് .

 ദിനംപ്രതി ബസ്സുകളടക്കം നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന ഈ സർവ്വീസ് റോഡിൽ വരും നാളുകളിൽ വൻജീവഹാനി സംഭവിക്കാനിടയുണ്ടെന്നും ആയതിനാൽ ത്രിതലസർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതാണെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

 ചോമ്പാല പോലീസ് അധികൃതർ സ്ഥലം സന്ദർശിച്ച് അപകടനില റിപ്പോർട്ട് ചെയ്യുകയും ഇവിടെ അപകട സൂചന ബോർഡ് അടിയന്തരമായും സ്ഥാപിക്കേണ്ടത് ആവശ്യമാ ണെന്നും നാട്ടുകാർ പറയുന്നു.

chirayil-photo_1748416584

 കഴിഞ്ഞദിവസം അഴിയൂരിലെ മഴക്കെടുതിയിൽ രതീഷ് എന്ന ആൾ മരണപ്പെട്ട ദുഃഖം നാട്ടുകാരിൽ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല .

പണ്ടുകാലങ്ങളിൽ ചിറയിൽ പീടികയിൽ വലിയ ചിറയും ക്ഷേത്രവും ഉണ്ടായിരുന്ന സ്ഥലമായതു കൊണ്ടാണ് ഇവിടം ചിറയിൽ പീടിക എന്ന പേരിൽ അറിയപ്പെടുന്നത് .

ചിറയിൽ എന്ന പേരിൽ ചില ഭവനങ്ങൾ ഇപ്പോഴും ഇവിടെ നിലവിലുണ്ട്.


 മയ്യഴിപ്രദേശം ബ്രിട്ടീഷുകാരും കടത്തനാട്ട് തമ്പുരാക്കന്മാരും പണ്ട് ആക്രമിച്ച അവസരങ്ങളിൽ വെടി മരുന്നുകളും ഉണ്ടകളും സൂക്ഷിച്ച അറകളും മറ്റും ഈ പ്രദേശങ്ങളിൽ ഉണ്ടാകാനിടയുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടെന്നും പ്രമുഖ ചരിത്ര ഗവേഷകനും സോഷ്യൽ ആക്ടിവിസ്റ്റും പ്രദേശവാസിയായ ഡോക്ടർ കെ കെ എൻ കുറുപ്പ് ഓർമ്മിപ്പിക്കുന്നു .

ഈ അറ കൂടുതൽ ഗവേഷണത്തിന് വിധേയമാക്കി ജനങ്ങളുടെ ഭീതി അകറ്റേണ്ടത് ആവശ്യമാണെന്നും കുറുപ്പ് സാർ വാർത്താകുറിപ്പിൽ ആവശ്യപ്പെടുന്നു .


 

mbi-toda-vipin
mannan-small-advt-
ad2_mannan_new_14_21-(2)
samudra-ayurveda-special
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും 'നമുക്കുപാർക്കാൻ ഒരേയൊരു ഭൂമി ': മാതാഅമൃതാനന്ദമയി
mannan