
പെരുമഴയത്തും തളരാത്ത പൗരബോധം
സേവാപ്രവർത്തനത്തിലും
ബാലകൃഷ്ണൻ ഒരടി മുന്നിൽ....
ചോമ്പാല : വടക്കേ മുക്കാളിയുടെ ലാൻഡ് മാർക്ക് എന്ന് വിശേഷിപ്പിക്കാവുന്നതാണ് റോഡരികിൽ ഇന്ന് കാണുന്ന സാമാന്യം ഉയരത്തിൽ പടർന്നുപന്തലിച്ച ഇവിടുത്തെ അരയാൽമരം .
ഇന്ന് രാവിലെ വീശിയടിച്ച കാറ്റിൽ ഈ മരത്തിൽ നിന്നും അടർന്നുവീണ വൃക്ഷശിഖരം കനത്ത മഴക്കോള് പോലും വകവെക്കാതെ പ്രായംമറന്നനിലയിൽ മുന്നിട്ടിറങ്ങി വെട്ടിമാറ്റി പരിസരം സഞ്ചാരയോഗ്യമാക്കുന്ന പാമ്പള്ളി ബാലകൃഷ്ണൻ എന്ന മുക്കാളിക്കാരൻ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു .
പ്രായാധിക്യത്തിലും തളരാത്ത പൗരബോധം കൊണ്ടു തന്നെയാവാം പാമ്പള്ളി ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
മുക്കാളിലെ അയ്യപ്പക്ഷേത്രം നടത്തിപ്പിലും നിശ്ശബ്ദ സേവകനായ ബാലകൃഷ്ണൻറെ പങ്ക് ചെറുതല്ല .
ഏകദേശം 35 - 40 വർഷങ്ങൾക്ക് മുൻപ് വടക്കേമുക്കാളിയിലെ അന്നത്തെ ടാക്സി സ്റ്റാൻഡിൽ മുല്ലപ്പള്ളി കുഞ്ഞിക്കണ്ണേട്ടൻറെ മകൻ ബാബുവും (റാണി മിൽസ് വടകരയിലെ ജീവനക്കാരൻ ) , കളരിക്കുന്നുമ്മൽ ആണ്ടിയേട്ടൻ്റെ മകൻ ബാബു ,MRS അശോകൻ തുടങ്ങിയ ഒരുകൂട്ടം ടാക്സി ഡ്രൈവർമാരും ചേർന്നു കൊണ്ടാണ് ഈ അരയാൽമരം അക്കാലത്ത് വടക്കേ മുക്കാളിയിൽ റോഡരികിലെ അന്നത്തെ ടാക്സി സ്റ്റാൻഡിൽ നട്ടുപിടിപ്പിച്ചതും വളവും വെള്ളവും നൽകി പരിപോഷിപ്പിച്ചതും .
പടർന്നുപന്തലിച്ച് തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഈ അരയാൽ മരത്തിന് പ്രൗഢോജ്വലമായ നിലയിൽ കരിങ്കല്ലുകൊണ്ട് തറകെട്ടിനിർത്തിയതാകട്ടെ ഉയർന്ന സാമൂഹ്യ ബോധമുള്ള മറ്റൊരു 'നന്മമരം '.
പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു നല്ല മനുഷ്യൻറെ സഹായവുമായി എന്ന് പറയുന്നതാവും കൂടുതൽ ശരി .

പോയകാലത്ത് അഴിയൂർ ഹാജിയാർ പള്ളിക്കുസമീപമുള്ള സർവ്വീസ് സ്റ്റേഷനിൽ ചെന്നപ്പോൾ തൊട്ടടുത്തുകണ്ട പഴയ കെട്ടിടത്തിൻറെ ചുമരിൽ ഒട്ടിപ്പിടിച്ച് വളർന്ന 'അരയാൽക്കുഞ്ഞിനെ'
പതിയെ അടർത്തിയെടുത്ത് മുക്കാളിയിൽ കൊണ്ടുവന്നു നട്ടതാകട്ടെ പരേതനായ മുല്ലപ്പളി ബാബുവും കളരിക്കുന്നുമ്മൽ ബാബുവും മറ്റും .
ഇന്ന് രാവിലെ വീശിയടിച്ച കാറ്റിൽ ഈ അരയാൽ മരത്തിൻറെ മുകളിൽ നിന്നും അടർന്നുവീണ വൃക്ഷ ശിഖരം വെട്ടി മാറ്റി പരിസരം എത്രയുംവേഗം സഞ്ചാരയോഗ്യമായ നിലയിലാക്കാൻ പ്രായം മറന്ന നിലയിൽ മുന്നിട്ടിറങ്ങിയ പാമ്പള്ളി ബാലകൃഷ്ണൻ എന്ന മുക്കാളിക്കാരൻറെ ചിത്രം സമൂഹമാധ്യമങ്ങളിലും പടർന്നുകയറുന്നു .
ചോമ്പാലിലെ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിഭക്തനും ജനപ്രിയനുമായിരുന്ന ശ്രീ .പാമ്പള്ളി ആണ്ടിയുടെ മകനാണ് പാമ്പള്ളി ബാലകൃഷ്ണൻ .
പാമ്പള്ളി എന്ന മൂന്ന് അക്ഷരങ്ങളിലൂടെ മാത്രം ലോകമറിയുന്ന പാമ്പള്ളി എന്ന ചലച്ചിത്രപ്രതിഭ ചോമ്പാലക്കാരനാണെന്ന് എത്രപേർക്കറിയാം ?
സംവിധായകൻ ,തിരക്കഥാകൃത്ത് ,ചലച്ചിത്ര നിർമ്മാതാവ്, പുരസ്‌കാര ജേതാവ് , കഥയെഴുത്തുകാരൻ ,മാധ്യമപ്രവർത്തകൻ 'പാമ്പള്ളി ' ബാലകൃഷ്ണൻ്റെമൂത്ത സഹോദരൻ്റെ മകനാണ്.
ചിത്രം : ആൾക്കൂട്ടത്തിലും തനിച്ച് മരക്കൊമ്പുകൾ വെട്ടിമാറ്റുന്ന ബാലകൃഷ്ണന് ചിത്രം ജനപ്രിയ ചിത്രമായ നിലയിൽ


.jpg)



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group