
നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി
ആരാകിലെന്ത് മിഴിയുള്ളവർ നിന്നിരിക്കാം !
: ദിവാകരൻ ചോമ്പാല
കൊയിലാണ്ടിക്കടുത്ത് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ കലോപ്പൊയിൽ
റോഡരികിലെ പാടശേഖരത്തിലേക്ക് ഒരു യാത്ര പോയാലോ ?
എണ്ണത്തിൽ ഏറെ താമരപ്പൂക്കൾ നിരനിരയായി വിടർന്നു വിലസുന്ന ഇവിടുത്തെ നാട്ടു കാഴ്ചയുടെ മനോഹാരിതയിൽ പ്രമുഖ മാധ്യമങ്ങൾ വരെ കണ്ണുടക്കി നിൽക്കുന്ന ഒരിടമായി ഇവിടം മാറിയിരിക്കുന്നു.

പ്രകൃതിസ്നേഹിയായ നാട്ടുകാരിൽ ആരോ ചിലർ എവിടെനിന്നോ വേരോടെ പിഴുതെടുത്ത താമര തണ്ടുകൾ ഇവിടെ ഈ പാടങ്ങളിലെ ചെളിയിൽ പണ്ടെപ്പോഴോ നട്ടിരുന്നു എന്നത് പഴയ കഥ .
ഇന്ന് ഇതൊരു വിസ്മയക്കാഴ്ചയായി മാറിയിരിക്കുന്നു .
പ്രദീപ് എന്നാണ് ആ നല്ല മനുഷ്യൻറെ പേരെന്ന് ചിലർ അഭിമാനപൂർവ്വം പറയുകയുണ്ടായി .
ഏതോ ഒരു സ്വകാര്യവ്യക്തിയുടെ പാടത്ത് താമര കിഴങ്ങുകൾ നടുവാൻ
മനസ്സ് കാണിച്ച പ്രദീപിനെ ഇന്ന് മനസ്സുകൊണ്ട് അഭി നന്ദിക്കാത്ത നാട്ടുകാരില്ല .

അത്രയേറെ താമരപ്പൂക്കളാണ് ഇവിടെ ദിവസേന വിരിഞ്ഞു പൂത്തുലഞ്ഞു നിൽക്കുന്നത് .
നാട്ടിലുംവീട്ടിലും അയലത്തുമുള്ള കുണ്ടുകുളങ്ങളിലും ഉപയോഗശൂന്യ വും അനാഥവുമായ നിലയിലുള്ള വെള്ളം കെട്ടി നിൽക്കുന്ന ഇടങ്ങളിലെല്ലാം സൗന്ദര്യ വൽക്കരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണിപ്പോൾ.
മഴ വരുന്നതിനുമുമ്പ് താമരക്കിഴങ്ങ് നടീൽ വസ്തുവായി ശേഖരിക്കാൻ പറ്റിയ നല്ല സമയം .

നിരനിരയായി താമര പൂക്കൾ വിടർന്നു നിൽക്കുന്ന ഈ നാട്ടുകാഴ്ച മൊബൈൽ ഫോണിൽ പകർത്താനും സെൽഫി എടുക്കാനും ആളുകൾ സമയം കണ്ടെത്തുന്ന ഈ മനോഹരതീരം നമുക്കോരോരുത്തർക്കും നമ്മുടെ നാട്ടിൻപുറങ്ങളിലെ തോടുകളിലും മറ്റും ഉണ്ടാക്കാവുന്നതേയുള്ളൂ .

ക്ഷേത്രങ്ങളിൽ പൂജക്കായി ഇവിടെനിന്നും താമരപ്പൂക്കൾ ശേഖരിക്കുന്നതും ഇവിടുത്തെ പതിവുകാഴ്ച.
വന്നുപോകുന്ന സന്ദർശകരിൽ പലരും നടീൽ വസ്തുവായി താമരത്തണ്ട് സ്വീകരിച്ചുകൊണ്ടാണ് തിരിച്ചു പോകുന്നത് .
താമരപാടത്ത് പാമ്പുകളുടെ സാന്നിധ്യം തള്ളിക്കളയാവുന്നതല്ല ശ്രദ്ധവേണം എന്ന നാട്ടുകാരുടെ ഉപദേശവും നമുക്ക് തള്ളിക്കളഞ്ഞുകൂട.
ചിത്രം :പ്രതീകാത്മകം







വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group