
ഹൃദ്യമായ
ആശംസകൾ
മെയ് 12.ലോക നഴ്‌സസ് ദിനത്തോടനുബന്ധിച്ചു ആരോഗ്യമേഖലയിൽ പ്രവർത്തിച്ചു വരുന്ന എല്ലാ സഹോദരിമാർക്കും AIMRC ഡയറക്ടറും ജനിതകരോഗ ചികിത്സ വിദഗ്ദനും ശാസ്ത്രഞ്ജനുമായ പ്രൊഫസർ DR സുരേഷ് K ഗുപ്തൻ ഹൃദ്യമായ ആശംസകൾ നേരുന്നു....
എല്ലാ കൊല്ലവും മെയ് 12 ലോക നഴ്സസ് ദിനമായി ആചരിക്കുമ്പോൾ ഈ രംഗത്ത് നിസ്വാർത്ഥതയോടെ പ്രവർത്തിച്ചു ജീവത്യാഗം ചെയ്തുപോയ മാലാഖമാരായ പ്രിയ സഹോദരിമാർക്ക് കണ്ണീർ പ്രണാമംകൂടി അർപ്പിക്കുന്നു
ഒരു രോഗിയെ ചികിൽസിക്കുന്നത് ഡോക്ടർ ആണെങ്കിലും രോഗിയുടെ കൺകണ്ട ദൈവമെന്നു വിശേഷിപ്പിക്കാവുന്നത് വെള്ളരിപ്രാവുകളായ നഴ്സുമാരെയും അവരുടെ അസിസ്റ്റന്റ്മാരെയും ആണ്. അവരാണ് കൂടുതൽ സമയവും തന്റെ മുന്നിലെ അവശരായ ആലമ്പഹീനരായ രോഗികളെ ശുശ്രൂഷിക്കുന്നത്...
ദൈവത്തിന്റെ കരങ്ങൾ അവരിലൂടെ പ്രവർത്തിക്കുന്നു.NURSE എന്ന ഇംഗ്ലീഷ് പദത്തിന്റെ അർത്ഥം
N NURTURING
U Understanding
R Respect
S സിൻസിയെരിറ്റി
E എഫീഷ്യൻസി
ഇതെല്ലാം ചേർന്നതാണ് NURSE.
രണ്ടാം ലോക മഹായുദ്ധകാലത്ത് അർദ്ധ രാത്രിയിൽ ഒരു ചെറിയ റാന്തലുമായി മുറിവേറ്റ് കിടക്കുന്ന പട്ടാളക്കാരുടെ മുറിവിനെ കഴുകി വൃത്തിയാക്കി മരുന്ന് വെച്ച് കെട്ടുകയും അവർക്കാവശ്യമായ സേവനം ചെയ്തു കൊടുക്കുകയും ചെയ്ത ഫ്ലോറൻസ് നൈറ്റിങ്ഗേൽ എന്ന മാലാഖയുടെ പിന്മുറക്കാരാണ് ഇന്നത്തെ നഴ്സുമാർ. എന്നാൽ ആ മഹാരഥയുടെ ആത്മാർഥതയും, ഉത്തരവാദിത്വവും ഇന്നുള്ളവർക്കുണ്ടോ എന്ന് അവർ തന്നെ ഒരു ആത്മ പരിശോധന നടത്തേണ്ടതുണ്ട്...വളരെ
കുറച്ചുപേർ തങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്തം തികഞ്ഞ ആത്മാർഥത യോടെ നിർവഹിക്കുന്നുണ്ട് എന്നുള്ള കാര്യം എടുത്തു പറയേണ്ടത് തന്നെയാണ്. പക്ഷെ ഇക്കൂട്ടർക്ക് സമൂഹത്തിൽ നിന്നും അധികാരികളിൽ നിന്നും അവർക്കർഹമായ യാതൊരു പരിഗണനയും ലഭിക്കുന്നില്ല എന്നതും പറയാതിരിക്കാൻ വയ്യ തന്നെ...
അതുകൊണ്ട് തന്നെയാണ് വളരെ വേദനയോടെ ആണെങ്കിലും സ്വന്തം കുടുംബവും കൂട്ടരെയും വിട്ടു കൊണ്ട് ഇക്കൂട്ടർ വിദേശത്തേക്ക് ചേക്കേറുന്നത്.
ലോകത്തു എവിടെ ചെന്നാലും ഏതൊരു ഭൂഖണ്ഡത്തിലും നമ്മുടെ മലയാളിയായ ഒരു നഴ്സങ്കിലും ഇല്ലാത്ത ആശുപത്രിയും ഉണ്ടാവില്ല.
വിദേശികൾ പറയുന്നത് കേരളത്തിലെ നഴ്സുമാരാണ് സേവനത്തിൽ നിലവാരം പുലർത്തുന്നത്, അവരുടെ ഉത്തരവാദിത്തവും ആത്മാർഥതയും മറ്റൊരു നാട്ടുകാർക്കും ഇല്ല എന്ന് തന്നെയാണ്.
രോഗികളുടെ ജീവൻ രക്ഷിക്കുക മാത്രമല്ല, അവർക്ക് ആവശ്യമായ കരുതലും, ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ളമനോധൈര്യം പ്രോത്സാഹനം, മോട്ടിവേഷൻ എന്നിവ യും ഇവർ ചെയ്തു വരുന്നുണ്ട്.. ചില
ഡോക്ടർമാരുടെ കൈയബദ്ധങ്ങൾ പലപ്പോഴും ചൂണ്ടി കാണിച്ചു കൊടുക്കുകയും, തിരുത്തിക്കുകയും ചെയ്തു വരുന്നത് നഴ്സുമാരാണ്...
ANM,GNM, BSC നഴ്സിംഗ്, MSC PHD വരെ നൽകി വരുന്ന ഒരു സ്ഥാപനത്തിന്റെ ഡയരക്ടർ ജനറൽ എന്ന നിലയിൽ പറയട്ടെ...
അധ്യാപകവൃത്തി കഴിഞ്ഞാൽ ഇത്രയും മഹത്തായ കർമം ചെയ്യുന്ന നഴ്സുമാർ 24 മണിക്കൂറും ഉറക്കത്തിലും ഉണർന്നിരിക്കുന്ന മനസ്സുമായി സേവനം ചെയ്യുന്ന നഴ്സുമാരാണ്.
ഈ മഹനീയ സേവകരെ ആദരിക്കുന്നു. ഞങ്ങളുടെഎല്ലാ അന്താരാഷ്ട സംഘടനകളും കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെടുന്നു ഇവർക്കാവശ്യമായ, അർഹമായ വേതനം നൽകണമെന്നും,പരിഗണന നൽകണമെന്നും...
എല്ലാ സഹോദരിമാർക്കും ഒരിക്കൽ കൂടി ആശംസകൾ അറിയിക്കുന്നു.

https://www.youtube.com/watch?v=Aq8reJC48UU
Edible Mushroom. A medical miracle God gift
Dr .Suresh k guptan PhD DSC



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group