
ചോമ്പാലയിലെ കളരിപ്പയറ്റ് സെമിനാറിൻ്റെ ബാക്കിപത്രം
: ഡോക്ടർ കെ കെ എൻ കുറുപ്പ്
വടക്കൻ പാട്ടുകളുടെ സാംസ്കാരിക ഭൂമികയായ കടത്തനാട്ടിൽ ഒരു ഫോക് ലോർ ഡിപ്പാർട്ട്മെൻറ് ഒരു ജനകീയ പ്രസ്ഥാനം എന്ന നിലയിലാണ് 1999 ൽ ഞാനും എൻറെ സിൻഡിക്കേറ്റും അന്ന് ആരംഭിച്ചത് .
അത് സാധിക്കുമ്പോൾ ഒരു സമൂഹത്തിൻ്റെ മുഴുവൻ ചരിത്രവും സംസ്കാരവും കളരിപ്പയറ്റും മറ്റു ഫോക്‌ലോർ കലാവിഭവങ്ങളും പരിപോഷിപ്പിച്ച് ആധുനികതയുമായി ബന്ധപ്പെടു ത്തുകയായിരുന്നു ലക്ഷ്യം .
മറ്റൊരു വകുപ്പിനും ഇല്ലാത്തവിധം ഒരു ജീപ്പും ഡ്രൈവറും ഇന്ധനവും എല്ലാം ഇതിനായി അനുവദിക്കുകയുമുണ്ടായി .
തെയ്യത്തിൻ്റെ ഒരു എൻസൈക്ളോപീഡിയയ്ക്ക് വേണ്ടി പ്രത്യേകം പണവും പ്രൊജക്റ്റ് അനുവദിച്ചു ,
ഫോക് ലോർ ആചാര്യനായ എൻറെ സുഹൃത്തും വിദ്യാർഥിയുമായ ഡോ. രാഘവൻ പയ്യനാട് വടകരയിൽ നിന്നും ആ വകുപ്പുതന്നെ കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് കൊണ്ടുപോയി .
അതിൻറെ അസ്ഥിത്വം തന്നെ നാമാവശേഷമാക്കി .
ജനങ്ങളിൽനിന്ന് എടുത്തുമാറ്റി അതിനെ വീണ്ടും ദന്തഗോപുരത്തിൽ എത്തിച്ചു .
ഈ അടുത്തദിവസം കടത്തനാട്ടിലെ ചോമ്പാലയിൽ ചരിത്ര -സാംസ്കാരിക സെമിനാർ ഉദ്ഘാടനം ചെയ്യുമ്പോൾ ഞാനിതെല്ലാം അറിയാതെ ഓർത്തു പോയി .
പക്ഷേ തത്സമയം ഞാനിതേക്കുറിച്ചൊന്നും അഭിപ്രായം പറയാതിരുന്നത് 'പ്രിയം മാത്രം പറയുക ,അപ്രിയം പറയരുത് 'എന്ന മഹദ്വചനം മാനിച്ചുകൊണ്ട് അവിടെ പറയാതെ മനസ്സിൽ ഒതുക്കി ..
ഇത്തരം സെമിനാറുകൾ നടത്തുന്ന കടത്തനാട്ടുകാരും വടക്കൻപാട്ടുകളുടെ പ്രവാചകന്മാരും ആ നാട്ടിലുണ്ടായിരുന്നിട്ടും ആ വകുപ്പ് അവിടെ നിന്ന് മാറ്റരുതെന്ന കാര്യത്തിൽ ഒരു വിരലനക്കം പോലും ആരും നടത്തിയിട്ടില്ല .
സമൂഹത്തിൽ ഇപ്പോൾ ഹിപ്പോക്രസിയും സ്വന്തം വളർച്ചയും ലക്ഷ്യമാക്കി പ്രവർത്തി പ്പിക്കുന്ന ഇത്തരം സംഘാടകരും പണ്ഡിതന്മാരും ആണെന്നുള്ളതിൽ ഞാൻ ഖേദിക്കുന്നു
തെയ്യത്തെപ്പറ്റിയോ കളരിപ്പയറ്റിനെപ്പറ്റിയോ ,മൃണാളിനി സാരാഭായി ചെയ്ത പോലെയുള്ള എഡിറ്റഡ് സമാഹാരം പോലും കൊണ്ടുവരാൻ കഴിയാതെ പോയവർ ഇംഗ്ലീഷ് ഭാഷയുമായി ഈ കലകളിൽ ഒന്നും ചെയ്തിട്ടില്ല എന്ന് പറയുന്നത് അത്യന്തം ഖേദകരം എന്ന് പറയാതെ വയ്യ .
ഇനിയെങ്കിലും നമ്മുടെ ഫോക്‌ലോർ പണ്ഡിതന്മാർ ആർക്കും കടന്നുവരാവുന്ന ഒരു മേഖലയായി ഇതിനെ തെറ്റിദ്ധരിക്കരുത് .
ഒരു ജനതയുടെ നൂറ്റാണ്ടുകളായുള്ള സാംസ്കാരികധാരയാണിത് .
നാലാളുകളെ വിളിച്ചു ചരിത്രം സമൂഹം എന്നെല്ലാം പ്രചരിപ്പിക്കുന്നതും ദുഃഖകരമാണ് .
കാൽനൂറ്റാണ്ട് കഴിഞ്ഞ ഈ വകുപ്പ് എന്ത് ചെയ്തു എന്ന് തിരിഞ്ഞു നോക്കട്ടെ .
ബഹുജനങ്ങളിലെ കലാകാരന്മാർ പുനപരിശോധന നിർവ്വഹിക്കുക
- ഡോ .കെ കെ എൻ കുറുപ്പ്
ചിത്രം : പ്രതീകാത്മകം



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group